Wednesday, May 25, 2022
Home Blog

ഏപ്രിൽ 18: ലോകം കണ്ട ഏറ്റവും സമർത്ഥനായ ശാസ്ത്രജ്ഞൻ, ആൽബർട്ട് ഐൻസ്റ്റൈൻ ഓർമ്മ ദിനം

0

✍️  സി. ആർ.സുരേഷ്

”ഈ ലോകത്ത് എല്ലാവരും ജീനിയസ്സുകളാണ്. പക്ഷേ, ഒരു മത്സ്യത്തെ അതിന്റെ മരം കയറാനുള്ള കഴിവ് വെച്ച് നമ്മൾ വിലയിരുത്താൻ തുനിഞ്ഞാൽ, പിന്നെ അത് ആയുഷ്കാലം ഒരു വിഡ്ഢിയുടെ ജീവിതമായിരിക്കും കഴിച്ചുകൂട്ടുക…”

ജീവിച്ചിരിക്കെത്തന്നെ ഇതിഹാസമായി മാറിയ ശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ. ആപേക്ഷികതാസിദ്ധാന്തത്തിലൂടെ പുതിയൊരു പ്രപഞ്ച വീക്ഷണത്തിന് വഴിയൊരുക്കിയ പ്രതിഭയുടെ പര്യായമാണ് ആൽബർട്ട് ഐൻസ്റ്റൈൻ. ആദ്യകാലത്ത് ഭൗതികശാസ്ത്രജ്ഞർക്കുതന്നെ മനസ്സിലാക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ശാസ്ത്രലോകം ഇപ്പോഴും അപഗ്രഥിച്ചു തീർന്നിട്ടില്ല.

പാറിപ്പറക്കുന്ന ചീകിയൊതുക്കാത്ത മുടിയും ഇസ്തിരി വിടവില്ലാത്ത വസ്ത്രങ്ങളുമായി ലളിതജീവിതം നയിച്ച ഐൻസ്റ്റൈന്റെ നിയോഗം ഭൗതികശാസ്ത്രത്തിന്റെ മുഖച്ഛായ മാറ്റുകയെന്നതായിരുന്നു. സ്കൂളിൽ പോകാതെ അലഞ്ഞുതിരിഞ്ഞു നടക്കാനിഷ്ടപ്പെട്ട ശരാശരി വിദ്യാർത്ഥി ആൽബർട്ട് ഐൻസ്റ്റൈൻ എന്ന മഹാശാസ്ത്രജ്ഞനായ കഥ ആധുനിക ഭൗതികശാസ്ത്രത്തിന്റെ ചരിത്രം കൂടിയാണ്.

ജർമനിയിലെ ഉൾമ് നഗരത്തിൽ ജനനം. മൂന്ന് വയസ്സായപ്പോഴാണ് സംസാരിച്ചു തുടങ്ങിയത്. വാക്കുകൾക്ക് കൃത്യതവന്നത് ഒമ്പതാം വയസ്സിലാണ്. സദാ സംശയങ്ങളുമായി എഴുന്നേറ്റു നിന്നിരുന്ന അദ്ദേഹത്തെ ഇഷ്ടപ്പെടാതിരുന്ന അധ്യാപകർ പലപ്പോഴും ക്ലാസ്സിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്.

ആ കുട്ടിയുടെ സാന്നിധ്യം തന്നെ അസ്വസ്ഥനാക്കുന്നുവെന്നായിരുന്നു അധ്യാപകർ പറഞ്ഞ കാരണം. പതിനഞ്ചാം വയസ്സിൽ സ്കൂളിൽ നിന്നും വിടുതൽ വാങ്ങി. മലമേടുകളിൽ അലഞ്ഞു നടന്നും കലാ-സാഹിത്യവേദികൾ സന്ദർശിച്ചും സ്വയംപഠിച്ചും നടന്ന ആ ഒരു വർഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ കാലമെന്ന് പിന്നീട് ഐൻസ്റ്റൈൻ വിലയിരുത്തി.
1896-ൽ ജർമൻ അധികൃതർ ഐൻസ്റ്റൈന്റെ പൗരത്വം റദ്ദാക്കി.

1901-ൽ സ്വിസ് പൗരത്വം ലഭിച്ചു. അതുവരെ ഒരു രാജ്യത്തെയും പൗരനല്ലാതെ കഴിഞ്ഞു.
1900-ൽ പോളി എന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടി. തുടർന്ന് ബേൺ പേറ്റന്റ് ഓഫീസിൽ ഗുമസ്തനായി. പുതിയ കണ്ടുപിടുത്തങ്ങളുടെ പേറ്റന്റിനായുള്ള അപേക്ഷകൾ പരിശോധിച്ച് കഴമ്പുള്ളവ മേലധികാരികൾക്ക് ശുപാർശ ചെയ്യുന്ന ആ ജോലി ജീവിതത്തിൽ വഴിത്തിരിവായി.

1905-ൽ ഫോട്ടോ ഇലക്ട്രിക് പ്രഭാവവും വിശിഷ്ടാപേക്ഷികതാ സിദ്ധാന്തവും വിശദീകരിക്കുന്ന നാലു പ്രബന്ധങ്ങൾ ‘ആനൽസ് ഓഫ് ഫിസിക്സ്’ എന്ന ജർമൻ ഭൗതികശാസ്ത്ര പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്നതോടെ ശാസ്ത്രലോകം അംഗീകരിച്ചു. ആ വർഷംതന്നെ ഡോക്ടറേറ്റും ലഭിച്ചു.

ദ്രാവകങ്ങളിൽ പൂർണമായും ലയിക്കാതെ കിടക്കുന്ന പദാർത്ഥങ്ങളുടെ തന്മാത്രാ ചലനം വിശകലനം ചെയ്യുന്നതായിരുന്നു ആദ്യ പ്രബന്ധം. പ്രകാശവൈദ്യുത പ്രഭാവത്തിന് മാക്സ് പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നൽകുന്നതാണ് രണ്ടാമത്തേത്. ചില പദാർത്ഥങ്ങളിൽ പ്രകാശം പതിക്കുമ്പോൾ ഇലക്ട്രോണുകൾ സ്വതന്ത്രമാകുന്ന പ്രതിഭാസത്തിന് ഐൻസ്റ്റൈൻ നൽകിയ വ്യാഖ്യാനം അത്ര നാൾ ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്വാണ്ടം ബലതന്ത്രത്തിന് ചിരപ്രതിഷ്ഠ നൽകാൻ സഹായകമായി. ടെലിവിഷനുകൾ മുതൽ തനിയെ തുറക്കുന്ന വാതിലുകൾവരെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്കു പിന്നിലുള്ളത് ഐൻസ്റ്റൈന്റെ പ്രകാശവൈദ്യുത സിദ്ധാന്തങ്ങളാണ്. പിന്നീട് അദ്ദേഹത്തിന് നോബൽ പുരസ്കാരം നേടിക്കൊടുത്തതും ഈ പ്രബന്ധമാണ്.

പ്രകാശവൈദ്യുത പ്രഭാവത്തിന് മാക്സ് പ്ലാറ്റിൻറ ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നൽകുന്നതാണ് രണ്ടാമത്തേത്. ചലനവസ്തുക്കളുടെ ഇലക്ട്രോ ഡൈനാമിക്സ് എന്ന മൂന്നാമത്തെ പ്രബന്ധത്തിലാണ് വിശിഷ്ടാ പേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത്. ദ്രവ്യത്തെ ഊർജ്ജമാക്കി മാറ്റുന്നതിനെ പറ്റിയുള്ള പ്രശ്സ്ത സമീകരണം E=mc2 അവതരിപ്പിക്കപ്പെടുന്നത് നാലമത്തെ പ്രബന്ധത്തിലാണ്.
അതോടെ ജോലിതേടി നടന്നകാലത്ത് ആട്ടിയിറക്കിയ സ്ഥാപനങ്ങൾ ഐൻസ്റ്റെനെ പ്രൊഫസറായി കിട്ടാൻ മത്സരമായി. പല ക്ഷണങ്ങളും നിരസിച്ച അദ്ദേഹം 1909-ൽ സൂറിച്ച് സർവകലാശാലയിൽ പ്രൊഫസറായി. 1914-ൽ ബർലിൻ സർവകലാശാലയിൽ പ്രൊഫസറായി.

ടെലിവിഷനുകൾ മുതൽ തനിയെ തുറക്കുന്ന വാതിലുകൾവരെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്കു പിന്നിലുള്ളത് ഐൻസ്റ്റൈന്റെ പ്രകാശവൈദ്യുത സിദ്ധാന്തങ്ങളാണ്. 1921-ൽ ഭൗതികത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത് ഈ രണ്ടാമത്തെ പ്രബന്ധത്തിനാണ്. ആപേക്ഷികതാ സിന്ധാന്തം ഉൾക്കൊള്ളാൻ അന്നത്തെ നോബൽ പുരസ്കാരസമിതിക്ക് കഴിഞ്ഞിരുന്നില്ല.
1916-ൽ അവതരിപ്പിച്ച സാമാന്യ അപേക്ഷികതാ സിദ്ധാന്തമാണ് അദ്ദേഹത്തെ ശാസ്ത്രലോകത്തിനു മുന്നിൽ അമ്പരിപ്പിച്ചത്. സങ്കീർണ്ണ പ്രക്രിയകളിലൂടെ നടത്തിയ ഈ പ്രവചനങ്ങൾ പിന്നീട് നടന്ന നിരീക്ഷണങ്ങളിലൂടെ ശരിയെന്നു തെളിഞ്ഞതോടെയാണ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. ഗുരുത്വതരംഗത്തെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ പ്രവചനം തെളിയിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

1921-ൽ ഭൗതികത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെപ്പറ്റിയുള്ള താരതമ്യേന പ്രാധാന്യം കുറഞ്ഞ കണ്ടുപിടുത്തമാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ആപേക്ഷികതാ സിന്ധാന്തം ഉൾക്കൊള്ളാൻ അന്നത്തെ നോബൽ പുരസ്കാരസമിതിക്ക് കഴിഞ്ഞിരുന്നില്ല.
ഹിറ്റ്ലറുടെ നയങ്ങളിൽ പ്രതിഷേധിച്ച് പ്രഷ്യൻ സയൻസ് അക്കാഡമിയിൽനിന്ന് രാജിവച്ചതോടെ ജർമനിയിൽ നോട്ടപ്പുള്ളിയായി. രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടു. വീട് കൊള്ളയടിക്കപ്പെടുകയും വധഭീഷണി നേരിടുകയും ചെയ്തു. 1940-ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചു. രണ്ടാം ലോകയുദ്ധാനന്തരം ലോകസമാധാനത്തിനുവേണ്ടി ലീഗ് ഓഫ് നേഷൻസുമായി സഹകരിച്ചു.

1939-ൽ രണ്ടാം ലോകയുദ്ധം വന്നപ്പോൾ മാതൃരാജ്യമായ ജർമനി തന്റെ പ്രശസ്തമായ സമീകരണം ഉപയോഗിച്ച് അണുബോംബ് നിർമിക്കാൻ ശ്രമം നടക്കുന്നുവെന്ന വാർത്ത പരന്നതോടെ അതുണ്ടാക്കുന്ന അപകടങ്ങൾ വിവരിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് റൂസ് വെൽറ്റിന് കത്തെഴുതി.
ഐൻസൈറ്റന്റെ കത്തിൽ നിന്നുള്ള പ്രേരണമൂലം 1945-ൽ അമേരിക്ക അണുബോംബ് പ്രയോഗിച്ചതോടെയാണ് ലോകസമാധാനം നിലനിർത്താനുള്ള പ്രചാരണപ്രവർത്തനങ്ങളിൽ മുഴുകാൻ അദ്ദേഹത്തിന് പ്രചോദനമായത്. 1952-ൽ ഇസ്രായേൽ പ്രസിഡന്റാകാൻ ക്ഷണം ലഭിച്ചെങ്കിലും സ്നേഹപൂർവം നിരസിച്ചു.

വൈദ്യുതകാന്തിക ബലങ്ങളെയും ഗുരുത്വാകർഷണബലത്തെയും ഒരു പൊതുനിയമത്തിൽ കീഴിൽ വരുന്ന ഏകീകൃതമണ്ഡല സിദ്ധാന്തമുണ്ടാക്കാനാണ് അവസാനക്കാലത്ത് ഐൻസ്റ്റൈൻ ശ്രമിച്ചത്. നീണ്ട മുപ്പത് വർഷം പരിശ്രമിച്ചിട്ടും ഇതിൽ വിജയിക്കാൻ അദ്ദേഹത്തിനായില്ല.

BEST SELLERS
സ്തുതിപാഠകരായ ചരിത്രകാരന്മാര്‍ വാഴ്ത്തുന്ന കെട്ടുകഥകളിലെ വീര നായകൻ വേലുത്തമ്പി

0

✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി

ജനുവരി 11: കുണ്ടറ വിളംബരദിനം

രാജകിങ്കരന്മാര്‍ തന്നെ തിരയുന്നുണ്ടെന്നറിഞ്ഞ തമ്പി ഓടി ഒളിക്കുകയാണ് ചെയ്തത്. വെല്ലുവിളികള്‍ നേരിട്ട് പൊരുതി മരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. അദ്ദേഹത്തിന്റെ ധീരപരാക്രമണങ്ങളെല്ലാം നിരായുധരായ സ്വന്തം ജനങ്ങളോടായിരുന്നു. നേരിട്ട് പടനയിക്കാനുള്ള ധൈര്യമോ കൗശലമോ തമ്പിക്കുണ്ടായിരുന്നില്ല. കൊല്ലത്തേയും കൊച്ചിയിലേയും ആരുവാമൊഴിയിലേയും പടക്കളങ്ങളില്‍ തമ്പി ഉണ്ടായിരുന്നില്ല. കൊല്ലത്തു യുദ്ധം നടന്നപ്പോള്‍ കുണ്ടറയില്‍ ചെന്നു വിളംബരം പുറപ്പെടുവിക്കാനേ തമ്പിക്കു കഴിഞ്ഞുള്ളൂ. ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് ഒളിച്ചോടുകയാണ് അദ്ദേഹം ചെയ്തത്. തിരുവിതാംകൂറില്‍ അദ്ദേഹത്തിന് അഭയം നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. സ്വന്തം സമുദായക്കാരും അദ്ദേഹത്തെ കൈവിട്ടിരുന്നു. 

ധീരദേശാഭിമാനിയായും സ്വാതന്ത്ര്യ സമരത്തിലെ ജനകീയ നേതാവായും മാസ്മര പ്രഭാവമുള്ള വ്യക്തിയായും അചഞ്ചലമായ നീതിനിഷ്ഠയുടെ പ്രയായമായും വാഴ്ത്തപ്പെടുന്ന ചരിത്രപുരുഷനാണല്ലോ വേലുത്തമ്പി. 1765 ല്‍ ജനിച്ച് 1809 ല്‍ ആത്മഹത്യ ചെയ്ത തമ്പിയെ പറ്റി ചരിത്രരേഖകള്‍ മുഴുവനായിത്തന്നെ വേണ്ടുവോളം ലഭ്യമാണ്. എന്നാല്‍, ഇവയിലെ യാഥാര്‍ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് സ്തുതിപാഠകരായ ചരിത്രകാരന്മാര്‍ നമുക്ക് വിളമ്പിത്തന്നിട്ടുള്ളത്.

2.നീചമാര്‍ഗങ്ങളിലൂടെ ദളവസ്ഥാനം പിടിച്ചെടുക്കുകയും അതു നിലനിര്‍ത്താന്‍ തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ക്കു തീറെഴുതുകയും ചെയ്ത നേതാവായിരുന്നു വേലുത്തമ്പി. സ്വാര്‍ഥതാല്‍പര്യത്തിനുവേണ്ടി രാജ്യത്തെ അപകടപ്പെടുത്താന്‍ തമ്പി ശ്രമിക്കുന്നു എന്നു മനസ്സിലാക്കിയ തിരുവിതാംകൂര്‍ രാജാവ് അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിലേറ്റാന്‍ കല്‍പ്പിച്ചു. കുണ്ടറ വിളംബരത്തേക്കാള്‍ പ്രാധാന്യമുള്ള ചരിത്രരേഖയാണ് വേലുത്തമ്പിയെ തൂക്കിലേറ്റാന്‍ രാജാവ് പുറപ്പെടുവിച്ച ഉത്തരവ്.

3.ധര്‍മ്മരാജാവിന്റെ മരണത്തെ തുടര്‍ന്ന് 1798 ല്‍ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ മന്ത്രിമാരാണ് ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയും ശങ്കരനാരായണ ചെട്ടിയും മാത്തൂ തരകനും. തലക്കുളം ദേശത്തെ കാര്യക്കാരനാണു വേലുത്തമ്പി. സാമ്പത്തിക വിഷമതയില്‍ പെട്ട സര്‍ക്കാര്‍ ധനികരില്‍ നിന്നു പണം പിരിക്കാന്‍ ഉത്തരവായി. ഇത് പാലിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു. തലക്കുളത്തെ അളവറ്റ സ്വത്തിന്റെ ഉടമയാണു വേലുത്തമ്പി. റവന്യൂ ഉദ്യോഗസ്ഥര്‍ തമ്പിയോട് 3000 രൂപ (20,000 കാലിപ്പണം) നല്‍കാന്‍ ആവശ്യപ്പെട്ടു. സ്വന്തം മടിശ്ശീലയില്‍ നിന്നു പണം നല്‍കണം എന്നു വന്നപ്പോള്‍ തമ്പിയുടെ ‘നീതിബോധം’ ഉണര്‍ന്നു. കുപിതനായ തമ്പി പണപ്പിരിവിനുത്തര വാദികളായ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിക്കും ശങ്കരനാരായണ ചെട്ടിക്കും മാത്തൂ തരകനുമെതിരേ ലഹളക്കൊരുങ്ങി.

4. അവര്‍ണരുടെ തലക്ക് നികുതി പിരിച്ചിരുന്ന ഗവണ്‍മെന്റ് അത്തരമൊരു ഹീന നികുതുകൂടി ചുമത്താതെ ധനികവര്‍ഗത്തോട് പണം ആവശ്യപ്പെട്ടത് ഒരു അനീതിയായിരുന്നില്ല. വേലുത്തമ്പിയെ പോലൊരു ഫ്യൂഡല്‍ പ്രമാണി ആ നടപടിയില്‍ അരിശം കൊണ്ടതില്‍ അത്ഭുതപ്പെടാനില്ല. ആ അരിശത്തില്‍ നിന്ന് ഉടലെടുത്തതാണ് തമ്പിയുടെ ‘നീതിബോധം’. കൂടാതെ, രാജാ കേശവദാസനുശേഷം മറ്റൊരു നായരെ ദിവാനാക്കാതെ രാജാവ് ഒരു നമ്പൂതിരിയെയും ഒരു പാണ്ടി ചെട്ടിയെയും ഒരു ക്രിസ്ത്യാനിയേയും പ്രധാന ഉദ്യോഗസ്ഥന്മാരായി നിയമിച്ചതില്‍ തമ്പിക്കും കൂട്ടര്‍ക്കും ജാതിവിദ്വേഷവും ഉണ്ടായിരുന്നു.

5. 3000 രൂപ ചോദിച്ചപ്പോള്‍ മൂന്നു ദിവസത്തെ അവധി നല്‍കണമെന്നു തമ്പി ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം പണം നല്‍കിക്കൊള്ളാമെന്ന രേഖ എഴുതിവാങ്ങിക്കൊണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ തമ്പിയെ വിട്ടയച്ചു. നാട്ടിലെത്തിയ തമ്പി നാഞ്ചനാട്ടെ നായര്‍ പ്രമാണിമാരെ വിളിച്ചു കൂട്ടി ലഹളക്ക് ആഹ്വാനം ചെയ്യുകയാണുണ്ടായത്. അവരുമായി തമ്പി തിരുവനന്തപുരത്തെ കോട്ടക്കു വെളിയിലെത്തി. പരിഭ്രാന്തനായ രാജാവ് ലഹളക്കാരുടെ ഏതൊരാവശ്യവും അംഗീകരിക്കാന്‍ നിര്‍ബന്ധിതനായി. ലഹളക്കാര്‍ നാലു വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചു. ജയന്തന്‍ നമ്പൂതിരിയെ നാടുകടത്തുക, അദ്ദേഹത്തെ തിരിച്ചു വിളിക്കില്ലെന്നു വിളംബരം ചെയ്യുക, ശങ്കരനാരായണനെയും തരകനെയും പൊതു നിരത്തില്‍ വെച്ചു ചാട്ടകൊണ്ടടിക്കുകയും അവരുടെ ചെവികളറുത്തുകളയുകയും ചെയ്യുക, ഉപ്പു നികുതി നിര്‍ത്തലാക്കുക. രാജാവ് ഈ വ്യവസ്ഥകള്‍ അംഗീകരിച്ച് ശിക്ഷാ നടപടികള്‍ ഉടനെ കൈക്കൊള്ളുകയും ചെയ്തു. ശങ്കരനാരായണനെയും തരകനെയും ചെവികളറുത്ത് യഥാക്രമം ഉദയഗിരിക്കോട്ടയിലും തിരുവനന്തപുരത്തും തടവിലാക്കി. ജയന്തന്‍ നമ്പൂതിരിയെ നാടുകടത്തി. തുടര്‍ന്നു വേലുത്തമ്പി മുളകുമടിശ്ശീല സര്‍വാധികാര്യ ക്കാരനായി (കുരുമുളകു വ്യാപാരത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍)

6. ഇപ്രകാരം , ചോരപുരണ്ട കൈകളുമായിട്ടാണ് വേലുത്തമ്പി തിരുവിതാംകൂറിലെ രാഷ്ട്രീയ-ഭരണ രംഗങ്ങളിലേക്ക് കടന്നു വന്നത്. പിന്നീട് അധികാരത്തിനും പദവിക്കും വേണ്ടി തന്റെ കൈകള്‍ കൂടുതല്‍ കൂടുതല്‍ രക്തപങ്കിലമാക്കുകയും ചെയ്തു.തമ്പിയുടെ സ്ഥാനമോഹത്തെപ്പറ്റി പി ശങ്കുണ്ണിമേനോന്‍ പറയുന്നു: മുളകുമടിശ്ശീല സര്‍വാധികാര്യക്കാരനായി ഇത്രയും കാലം ജോലി ചെയ്തുകൊണ്ടിരുന്ന വേലുത്തമ്പി പ്രധാനമന്ത്രിയാകുകയെന്ന ചിരകാലാഭിലാഷം നിറവേറ്റാന്‍ ആര്‍ത്തിയോടുകൂടി സന്ദര്‍ഭവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. തന്റെ ആഗ്രഹ സാഫല്യത്തിനുള്ള മാര്‍ഗങ്ങള്‍ ഇപ്പോള്‍ അദ്ദേഹം ആരായാന്‍ തുടങ്ങുകയും ചെയ്തിരുന്നു. സ്ഥാനമോഹിയായിരുന്ന ഇദ്ദേഹത്തിന് മഹാരാജാവിന്റെ ഉപദേഷ്ടാക്കളെ യെല്ലാം സ്വാധീനിക്കാന്‍ സാധിച്ചു.

7. അയ്യപ്പന്‍ ചെമ്പകരാമന്റെ മരണശേഷം ദിവാന്‍ സ്ഥാനം തനിക്ക് ലഭിക്കണമെന്ന മോഹം തമ്പിക്കുണ്ടായിരുന്നു. എന്നാല്‍, തമ്പിയേക്കാള്‍ പ്രഗല്ഭരായ രണ്ടുപേര്‍ ആ സ്ഥാനത്തിന് അര്‍ഹരായിരുന്നു. അന്തരിച്ച രാജാ കേശവദാസന്റെ സഹോദരന്‍ തമ്പി ചെമ്പകരാമന്‍ കുമാരന്‍, കേശവദാസന്റെ അനന്തരവനായ ഇരയിമ്മന്‍ തമ്പി. അധികാരമോഹിയും ക്രൂരനുമായ വേലുത്തമ്പി ഇവരെ ഗൂഡാലോചനയിലൂടെ ചതിച്ചു കൊന്നു. ഒരു രാത്രിയില്‍ ഇവരെ കടപ്പുറത്തു കൊണ്ടുപോയി തലവെട്ടിയെടുക്കുകയാണു ചെയ്തത്. ഇപ്രകാരം ചോരപുരണ്ട കൈകളുമായി ദളവാസ്ഥാനം പിടിച്ചുപറ്റിയ തമ്പി ഒരു കൊലയാളി ഭരണത്തിനു തുടക്കം കുറിക്കുകയായിരുന്നു. തമ്പിയുടെ ഈ ‘വിജയ’ത്തെ കേരളത്തിലെ ജനകീയ മുന്നേറ്റം കൈവരിച്ച ആദ്യ വിജയമെന്നാണ് എ ശ്രീധരമേനോന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

8. ദളവയായതിനുശേഷം ക്രൂരവും ഭയാനകവുമായ ഒരു ഭരണ സംവിധാനമാണ് വേലുത്തമ്പി നടപ്പാക്കിയത്. തന്റെ പ്രവൃത്തികള്‍ക്കൊന്നും തിരിച്ചടിയുണ്ടാകരുതെന്ന കരുതലോടെ, ജനങ്ങളില്‍ ഭീതി ജനിപ്പിച്ച് അവരെ നിര്‍വീര്യരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. തമ്പിയുടെ പ്രവൃത്തികളില്‍ അതൃപ്തരായ കൊട്ടാരം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനെതിരേ ഗൂഢാലോചനയാരംഭിച്ചു. തമ്പിയുടെ എല്ലാ ചതിപ്രയോഗങ്ങള്‍ക്കും ഗൂഢമായി പ്രവര്‍ത്തിച്ച കുഞ്ഞുനീലന്‍ പിള്ള തന്നെയായിരുന്നു അപ്പോള്‍ തമ്പിക്കെതിരായ ഗൂഢാലോചനക്കും നേതൃത്വം നല്‍കിയത്.

തമ്പി ദളവയാകുന്നതിനു കൂട്ടു നില്‍ക്കുമ്പോള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ അവര്‍ക്കു നേടാനായില്ല എന്നതാണ് ഇതിന്റെ മുഖ്യകാരണം. തമ്പിയേക്കാള്‍ സ്വാധീനമുണ്ടാ യിരുന്ന കൊട്ടാരം ഉദ്യോഗസ്ഥന്മാര്‍, തമ്പിയെ ദളവാ സ്ഥാനത്തു നിന്നു നീക്കാനും പിടിച്ച് കാരാഗൃഹത്തിലടച്ച് കഴുമരത്തില്‍ തൂക്കാനുമുള്ള ശ്രമം ആരംഭിച്ചു. ഇതില്‍ അവര്‍ വിജയിക്കുകയും തമ്പിയെ തൂക്കിക്കൊല്ലാന്‍ രാജാവ് ഉത്തരവിടുകയും ചെയ്തു. വിവരം രഹസ്യമായി അറിഞ്ഞ തമ്പി, കല്‍പ്പന നടപ്പാക്കും മുമ്പ് രാജ്യം വിട്ടോടി. കൊച്ചിയിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് റെസിഡന്റായ മെക്കാളെയുടെ കാല്‍ക്കല്‍ അഭയം പ്രാപിച്ചു.

മഹാരാജാവിനെ നേരിട്ടു കണ്ടു സത്യം ബോധിപ്പിക്കാന്‍ മെക്കാളെ തമ്പിയെ ഉപദേശിച്ചു. എന്നാല്‍, തൂക്കുമരത്തിലേറ്റാന്‍ വിധിക്കപ്പെട്ട കുറ്റവാളിയായ തമ്പിക്ക് രാജാവ് സന്ദര്‍ശനാനുമതി നല്‍കിയില്ല. തുടര്‍ന്ന് തമ്പിയുടെ രക്ഷക്കായി മെക്കാളെ ഒരു സൈന്യവുമായി തിരുവനന്തപുരത്ത് എത്തി. ഈ അവസരം തമ്പി വേണ്ടവണ്ണം ഉപയോഗിച്ചു. തനിക്കെതിരേ ഗൂഢാലോചന നടത്തിയ കുഞ്ഞുനീലന്‍ പിള്ള, മുത്തുപിള്ള തുടങ്ങിയവരുടെ പേരില്‍ തമ്പി ഒരു ആരോപണം ഉന്നയിച്ചു.

ചതി ആവര്‍ത്തിക്കുകയായിരുന്നു തമ്പി. രാജാ കേശവദാസന്റെ ബന്ധുക്കളായിരുന്ന ചെമ്പകരാമന്‍ കുമാരനേയും ഇരയിമ്മനേയും വധിച്ചത് കുഞ്ഞുനീലന്‍ പിള്ളയും മുത്തുപിള്ളയുമായിരുന്നു എന്ന് തമ്പി മെക്കാളെയെ ധരിപ്പിച്ചു. ഒരു കമ്മീഷനെ കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കാമെന്ന മറവില്‍ തമ്പി അവരെ തടവിലാക്കി. എന്നാല്‍, കമ്മീഷന്‍ വിചാരണ ആരംഭിക്കുന്നതിനു മുമ്പുതന്നെ തടവില്‍ കിടന്ന് അവര്‍ മരണമടയുകയാണുണ്ടായത്. ‘കേസ് വിചാരണ ഒരു കോടതി മുഖേന നടത്തുവാന്‍ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ കാര്യം എളുപ്പത്തില്‍ തീര്‍പ്പു കല്‍പ്പിക്കുവാനുള്ള ഉപായം വേലുത്തമ്പി കണ്ടുപിടിച്ചിരുന്നു.’

9. ഇപ്രകാരം ബ്രിട്ടീഷുകാരുടെ തണലില്‍ നിന്നുകൊണ്ടു സ്വന്തം ജനതയെ കൊലചെയ്ത വേലുത്തമ്പിയെയാണ്, ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ച ആദ്യ ഭരണ തന്ത്രജ്ഞന്‍ എന്നു ചില ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. മെക്കാളെയുടെ പിന്‍ബലത്തില്‍ തൂക്കുമരത്തില്‍ നിന്നു രക്ഷപെട്ട തമ്പി വീണ്ടും ദളവയായി. സാമ്പത്തിക വൈഷമ്യം തമ്പിയെ അലട്ടി. പണപ്പിരിവു നടത്തി പരിഹാരം കാണാന്‍ തമ്പിക്കു കഴിയുമായിരുന്നില്ല. മുമ്പ് ജയന്തന്‍ നമ്പൂതിരി, സാമ്പത്തിക ബുദ്ധിമുട്ടു പരിഹരിക്കാന്‍ 3000 രൂപ ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരേ കലാപം നടത്തി ദളവാ സ്ഥാനം പിടിച്ചെടുത്ത ആളാണല്ലോ അദ്ദേഹം. അതുകൊണ്ട് ഭരണച്ചെലവ് ചുരുക്കാന്‍ തീരുമാനിച്ചു. നായര്‍ പട്ടാളത്തിന്റെ അലവന്‍സ് വെട്ടിച്ചുരുക്കുക എന്നതായിരുന്നു കണ്ടുപിടിച്ച മാര്‍ഗം. ഇത് നായര്‍ പട്ടാളത്തെ പ്രകോപിപ്പിച്ചു. അവര്‍ കലാപം ആരംഭിച്ചു. തടവിലായിക്കഴിഞ്ഞിരുന്ന തമ്പിവിരോധികള്‍ കൂടി ഇതില്‍ പങ്കെടുത്തു. പട്ടാളക്കാര്‍ താവളം വിട്ടു പോകുകയും തടവില്‍ കഴിഞ്ഞവരെ തുറന്നു വിടുകയും ചെയ്തു. ലഹളക്കാരെല്ലാവരും കൂടി തിരുവനന്തപുരത്തേക്കു തിരിച്ചു. ധിക്കാരിയായ വേലുത്തമ്പിയെ പിരിച്ചുവിടുകയും തൂക്കിക്കൊല്ലുകയും അദ്ദേഹത്തിന്റെ സഹായികളെ ശിക്ഷിക്കുകയും ചെയ്യണമെന്നായിരുന്നു ലഹളക്കാരുടെ പ്രധാന ആവശ്യം.

ഈ സമയത്ത് തമ്പി ആലപ്പുഴയിലായിരുന്നു. കലാപവാര്‍ത്ത ആലപ്പുഴയിലെത്തിയപ്പോള്‍ അവിടത്തെ നായര്‍ പട്ടാളവും തമ്പിക്കെതിരേ തിരിഞ്ഞു. ഗത്യന്തരമില്ലാതെ തമ്പി കൊച്ചിയിലേക്കോടി. ഇപ്പോഴും തമ്പിക്ക് അഭയം നല്‍കിയത് ബ്രിട്ടീഷ് റസിഡന്റായ മെക്കാളെ തന്നെയാണ്. നായര്‍ പട്ടാളത്തിന്റെ അലവന്‍സ് വെട്ടിക്കുറച്ചത് കമ്പനിക്കുള്ള കപ്പം നല്‍കാനായിരുന്നെന്ന് തമ്പി മെക്കാളെയെ ധരിപ്പിച്ചു. സന്തോഷം തോന്നിയ മെക്കാളെ തമ്പിയെ സഹായിക്കാന്‍ തന്നെ തീരുമാനിച്ചു. തിരുവിതാംകൂറിന്റെ അഭ്യന്തരകാര്യങ്ങളില്‍ എങ്ങനെയും ഇടപെടാന്‍ തക്കം കാത്തിരുന്ന ബ്രിട്ടീഷുകാര്‍ക്ക് തമ്പി തികച്ചും അനുയോജ്യമായ ഒരു അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. മെക്കാളെ ഇംഗ്ലീഷ് സൈന്യത്തെ തിരുവനന്തപുരത്തേക്ക് അയക്കുകയും നായര്‍ പട്ടാളത്തെ അടിച്ചമര്‍ത്തുകയും ചെയ്തു.

10. ലഹളക്കാരെ ക്രൂരമായി അടിച്ചമര്‍ത്താനുള്ള പദ്ധതികളുമായി തമ്പി മെക്കാളെയോടൊപ്പം ആലപ്പുഴയില്‍ വന്നു. ലഹളക്കാരെ ശിക്ഷിക്കുന്നതില്‍ തമ്പി നിര്‍ദ്ദേശങ്ങള്‍ നല്‍കി. നേതാക്കന്മാരെ തൂക്കിലേറ്റി. അനേകം യോദ്ധാക്കളെ പീരങ്കിയുടെ ദ്വാരത്തില്‍ ചേര്‍ത്തുകെട്ടി വെടിവെച്ചു തകര്‍ത്തു. പലരുടെയും തല വെട്ടിയെടുത്തു. നായര്‍ പട്ടാളത്തിന്റെ നേതാവായ കൃഷ്ണപിള്ളക്കു നല്‍കിയ ശിക്ഷ ്അതിദാരുണവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. അയാളുടെ കാലുകള്‍ രണ്ടാനകളുടെ കാലില്‍ ബന്ധിച്ച്, ആനകളെ രണ്ടുവശങ്ങളിലേക്ക് ഓടിച്ചു. അല്‍പ്പസമയത്തിനുള്ളില്‍ അയാള്‍ രണ്ടായി കീറപ്പെട്ടു. കൃഷ്ണപിള്ളയെ ആനക്കാലില്‍ കെട്ടിയശേഷം തമ്പി ചോദിച്ചു ‘കൃഷ്ണപിള്ളേ, ഇപ്പോള്‍ താങ്കള്‍ക്ക് എന്തു തോന്നുന്നു ?’ തമ്പിയുടെ മുഖത്തുനോക്കി ആ കലാപകാരി പറഞ്ഞു ‘തെമ്മാടിയായ വേലുത്തമ്പിയുടെ വീട്ടിലെ വെല്‍വെറ്റു വിരിച്ച കട്ടിലില്‍ കിടക്കുന്നതുപോലെയുള്ള സുഖമാണ് ഞാനിപ്പോള്‍ അനുഭവിക്കുന്നത്.’ സ്വന്തം പട്ടാളക്കാര്‍ ലഹള ആരംഭിച്ചപ്പോള്‍ അവരുമായി ആലോചിച്ചു പ്രശ്‌നപരിഹാരം ഉണ്ടാക്കാതെ, നാടുവിട്ടോടി ബ്രിട്ടീഷുകാരുടെ കാലുപിടിച്ച് അവരുടെ സൈന്യത്തെ വരുത്തി സ്വന്തം ജനങ്ങളെ അടിച്ചമര്‍ത്തിയ ‘ദേശസ്‌നേഹി’യായിരുന്നു വേലുത്തമ്പി.

11. തമ്പിക്കെതിരേ ഉയര്‍ന്ന കൊട്ടാരക്കൊടുങ്കാറ്റിനേയും നായര്‍ പടയാളികളുടെ കലാപത്തേയും ബ്രിട്ടീഷ് സഹായത്തോടെ അടിച്ചമര്‍ത്താന്‍ തമ്പിക്കു കഴിഞ്ഞു. ഈ സഹായത്തിനു പ്രതിഫലമായി ബ്രിട്ടീഷുകാര്‍ ആവശ്യപ്പെട്ടതാണ് 1805 ലെ ഉടമ്പടി. മഹാരാജാവിന്റെ മറ്റ് ഉദ്യോഗസ്ഥന്മാരുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും, മെക്കാളെയും തമ്പിയും കൂടി തയാറാക്കിയ ഉടമ്പടിയില്‍ ഒപ്പു വെക്കാന്‍ രാജാവ് നിര്‍ബന്ധിതനാവുകയാണ് ഉണ്ടായത്. സൈന്യത്തെ കൊണ്ടുവന്നു തന്നെ ഭീഷണിപ്പെടുത്തിയാണ് കരാറില്‍ ഒപ്പിടുവിച്ചതെന്ന് രാജാവുതന്നെ മദ്രാസ് ഗവര്‍ണര്‍ക്ക് അന്ന് എഴുതിയിരുന്നു.
1795 ലെ ഉടമ്പടിപ്രകാരം നാലു ലക്ഷമായിരുന്നു കപ്പം. പുതിയ ഉടമ്പടി പ്രകാരം എട്ടുലക്ഷമായി. തിരുവിതാംകൂര്‍ മുഴുവനും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. തികച്ചും രാജ്യദ്രോഹപരമായ ഈ നടപടി ജനങ്ങളില്‍ കടുത്ത അസംതൃപ്തിയുളവാക്കി. ‘ദളവ റസിഡന്റുമായി യോജിക്കുവാനുള്ള കാരണവും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന ഉദ്ദേശ്യവും ഇപ്പോള്‍ പരിപൂര്‍ണമായി ബോധ്യമായിരിക്കുന്നു’ എന്ന അഭിപ്രായഗതിക്ക് തിരുവിതാംകൂറിലെങ്ങും പ്രചാരം സിദ്ധിച്ചു. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പോലും ഈ ഉടമ്പടി അടിച്ചേല്‍പ്പിച്ച നടപടി ശരിയായില്ല എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാര്‍ഥതാല്‍പര്യത്തിനുവേണ്ടി തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ക്ക് തീറെഴുതുകയാണ് ഉടമ്പടിയിലൂടെ തമ്പി ചെയ്തത്.

തമ്പിക്ക് ഉചിതമായ സമ്മാനം നല്‍കാനും ബ്രിട്ടീഷുകാര്‍ മറന്നില്ല. അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന വെല്ലസ്ലി പ്രഭു തമ്പിക്ക് രത്‌നം പതിപ്പിച്ച ഒരു പുറം കുപ്പായവും വീരാളിപ്പട്ടും സമ്മാനിച്ചു. ഉടമ്പടി ഒപ്പുവെക്കാന്‍ കൊല്ലത്തു ചേര്‍ന്ന ദര്‍ബാറിലും, അഞ്ചുതെങ്ങില്‍ ഉടമ്പടി സ്വീകരിക്കാന്‍ ചെന്നപ്പോഴും ഈ കുപ്പായമാണ് തമ്പി ധരിച്ചിരുന്നത്. തിരുവിതാംകൂറിന്റെ അന്തസ്സും അഭിമാനവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തി അടിമത്തം കൈവരിച്ചതിന്റെ പ്രതീകമായ പ്രസ്തുത കുപ്പായത്തോടു കൂടിയതാണ് തമ്പിയുടെ എല്ലാ പ്രധാന ചിത്രങ്ങളും. സെക്രട്ടറിയേറ്റിനു മുന്നിലുള്ള പ്രതിമ ഈ കുപ്പായം ധരിച്ചു നില്‍ക്കുന്ന തമ്പിയുടേതാണ്.

12. തന്റെ നിലനില്‍പ്പിനുവേണ്ടി തമ്പി ഏതുസഹായവും ചെയ്തുകൊടുത്തിരുന്ന മെക്കാളെയുമായുള്ള ബന്ധം ക്രമേണ വഷളാകാന്‍ തുടങ്ങി. ഇത് വളര്‍ന്ന് തുറന്ന വഴക്കില്‍ ചെന്നെത്തുകയും ചെയ്തു. മെക്കാളെയെ വധിച്ച് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുമായി കരാറുണ്ടാക്കാനായിരുന്നു പിന്നത്തെ ശ്രമം. അതു പരാജയപ്പെട്ടു. വേലുത്തമ്പിക്ക് മെക്കാളെയോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യവും അതിനെ തുടര്‍ന്നു നടന്ന വധശ്രമവും തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിക്കപ്പെടു കയാണുണ്ടായത്.

1805 ലെ ഉടമ്പടി പ്രകാരമുള്ള എട്ടുലക്ഷം രൂപ നല്‍കാന്‍ തമ്പിക്കു കഴിയാതെ വന്നു. തുക എട്ടുലക്ഷമായി വര്‍ധിപ്പിച്ചതു തമ്പിതന്നെയായിരുന്നു എന്നത് ഇവിടെ സ്മര്‍ത്തവ്യമാണ്. രണ്ടുവര്‍ഷത്തേക്ക് അനുവദിച്ച ഇളവ് സ്ഥിരമായി നേടാമെന്ന മോഹമുണ്ടായിരുന്നു തമ്പിക്ക്. ഇങ്ങനെയൊരു ധാരണ അദ്ദേഹം കൊട്ടാരത്തില്‍ സൃഷ്ടിക്കുകയും ചെയ്തു. കരാര്‍ ഒപ്പിട്ടതിന്റെ പേരില്‍ തന്റെ യശസ്സിനുണ്ടായ കളങ്കത്തില്‍ നിന്നു കുറച്ചെങ്കിലും രക്ഷപ്പെടാന്‍ ഇത് ആവശ്യമായിരുന്നു. എന്നാല്‍, തുടര്‍ന്നും ഇളവ് അനുവദിക്കാന്‍ സാധ്യമല്ല എന്ന് മെക്കാളെ പറഞ്ഞപ്പോള്‍, അത് തമ്പിക്ക് ഒരു കനത്ത പ്രഹരമായി. കമ്പനിക്കു നല്‍കേണ്ട കപ്പം കൃത്യമായി നല്‍കാന്‍ കഴിവുള്ള ഒരാളെ ദളവയായി നിയമിക്കാന്‍ മെക്കാളെ രാജാവിനെ ഉപദേശിച്ചു. കൂടാതെ, മാസം 500 രൂപ പെന്‍ഷന്‍ വാങ്ങി മലബാറിലെ ചിറക്കലില്‍ പോലി താമസിക്കാന്‍ തമ്പിയോടു മെക്കാളെ നിര്‍ദ്ദേശിക്കുകയും ചെയ്തു.
13. ഈ അവസരത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചു നിര്‍ത്താന്‍ മറ്റൊരു കൊലപാതകവും തമ്പി നടത്തി. രാജാവിന്റെ സ്ഥാനപതിയും മെക്കാളെയുടെ ആശ്രിതനുമായിരുന്നു ഇപ്രാവശ്യം തമ്പിയുടെ ക്രൂരതക്ക് ഇരയായത്. രാജാവും മെക്കാളെയും തമ്മിലുള്ള കത്തിടപാടുകള്‍ക്കു മധ്യവര്‍ത്തിയായിരുന്നു സുബ്ബയ്യന്‍. അങ്ങനെയിരിക്കുമ്പോഴാണ് സുബ്ബയ്യന്‍ ആലപ്പുഴയില്‍ ചെന്നു തമ്പിയെ സന്ദര്‍ശിച്ചത്. രാത്രിയില്‍ ദിവാനുമായി സംഭാഷണം നടത്തിക്കൊണ്ടിരിക്കവെ മുറ്റത്തിറങ്ങിയ സുബ്ബയ്യന്‍ പിന്നീടു തിരികെ വന്നില്ല. തമ്പിയുടെ ആളുകള്‍ അദ്ദേഹത്തെ പിടിച്ചുകെട്ടി കൊല്ലുകയാണുണ്ടായത്. തെങ്ങിന്‍ തോപ്പില്‍ സുബ്ബയ്യന്‍ പാമ്പുകടിയേറ്റു മരിച്ചെന്നാണ് പുറത്തു നല്‍കിയ വാര്‍ത്ത. സുബ്ബയ്യന്റെ വധം മെക്കാളെയെ കൂടുതല്‍ കുപിതനാക്കി.

14. മെക്കാളെയെ വധിക്കാന്‍ തീരുമാനിച്ച വേലുത്തമ്പി അതിന് വളരെ തന്ത്രപൂര്‍വം ഒരു പദ്ധതിയിട്ടു. കപ്പം അടച്ചുതീര്‍ക്കാന്‍ കഴിവില്ലാത്തിനാല്‍ 500 രൂപ പെന്‍ഷന്‍ വാങ്ങി ദളവാ സ്ഥാനം ഒഴിയാമെന്നും ചിറക്കലില്‍ പോയി താമസിച്ചുകൊള്ളാമെന്നും തമ്പി മെക്കാളെയെ അറിയിച്ചു. തന്റെ സുരക്ഷിത യാത്രക്ക് ഏതാനും പട്ടാളക്കാരെ അയച്ചുകൊടുക്കണമെന്ന് തമ്പി മെക്കാളെയോട് ആവശ്യപ്പെട്ടു. തമ്പിയുടെ തീരുമാനത്തില്‍ സന്തോഷം തോന്നിയ മെക്കാളെ, തന്റെ വസതിക്കു കാവല്‍ നിന്ന പട്ടാളക്കാരില്‍ ഒരു വിഭാഗത്തേയും തന്റെ പല്ലക്കും ബോട്ടും തമ്പിക്കുവേണ്ടി ആലപ്പുഴയിലേക്ക് അയച്ചുകൊടുത്തു. ഇതേസമയം പാലിയത്തച്ഛന്റെ സൈന്യവും കൊച്ചിയിലെത്തി.

1808 ഡിസംബര്‍ 29 നു രാത്രി 600 പേര്‍ വരുന്ന തമ്പിയുടെ സൈന്യം മെക്കാളെയുടെ വസതി വളഞ്ഞ് വെടിവെക്കാന്‍ തുടങ്ങി. മെക്കാളെ ഒരു രഹസ്യമുറിയില്‍ കയറിയിരുന്നു രക്ഷപെട്ടു. തോറ്റുമടങ്ങിയ തമ്പിയുടെ സൈന്യം മറ്റൊരു കൂട്ടക്കൊല നടത്തി. വഴിയില്‍ കണ്ട ‘മാര്‍ഗക്കാരെ’ (ക്രിസ്തുമതക്കാരെ) യല്ലാം വെടിവെച്ചു കൊല്ലുകയും ഒട്ടേറെ സ്ത്രീപുരുഷന്മാരെ കൈകള്‍ ബന്ധിച്ചു കായലില്‍ എറിയുകയും ചെയ്തു. (കൊച്ചിയില്‍ നിന്നു വള്ളത്തില്‍ വിനോദയാത്ര പോയിരുന്ന ഒരു ബ്രിട്ടീഷ് സംഘത്തെ കൊന്ന് പള്ളാത്തുരുത്തിയാറ്റില്‍ കല്ലുകെട്ടിത്താഴ്ത്തിയതാണ് ആ സംഭവം) തമ്പി നടത്തിയ ഈ കൂട്ടക്കൊല രാജ്യത്തിനു തീരാക്കളങ്കമാണ് ഉണ്ടാക്കിയതെന്നും ഒരു തിരുവിതാംകൂറുകാരനും ന്യായീകരിക്കാനാവാത്ത ഈ ദ്രോഹനടപടി തിരുവിതാംകൂര്‍ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ ഒരു ഏടായി മാറിയെന്നും നാഗമയ്യ അഭിപ്രായപ്പെട്ടിരിക്കുന്നു.

തിരുവിതാംകൂര്‍ രാജാവിനോ പടത്തലവനോ തമ്പിയുടെ ഈ ആക്രമണത്തെപ്പറ്റി അറിവുണ്ടായിരുന്നില്ല. ദളവാസ്ഥാനം ദുരുപയോഗപ്പെടുത്തി സ്വന്തം ഇച്ഛാനുസരണമാണ് തമ്പി മെക്കാളെയുമായി ഏറ്റുമുട്ടിയത്. തിരുവിതാംകൂര്‍ സൈന്യത്തേക്കാള്‍ പതിന്മടങ്ങ് ശക്തമായ ബ്രിട്ടീഷ് സൈന്യവുമായി ഒരു ഏറ്റുമുട്ടലിനു രാജ്യം ശക്തമല്ലെന്നും, അത് കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ക്ക് ഇടവരുത്തുമെന്നും പടത്തലവനായ മാര്‍ത്താണ്ഡന്‍ ചെമ്പകരാമന്‍ നേരത്തെ തന്നെ രാജാവിനെ ഉപദേശിച്ചിരുന്നു. മെക്കാളെയുമായി ഏറ്റുമുട്ടിയതുവഴി രാജ്യത്തെ വലിയൊരു വിപത്തില്‍ കൊണ്ടെത്തിക്കുകയായിരുന്നു തമ്പി.
5. തമ്പിയുടെ വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട മെക്കാളെ, കൂടുതല്‍ സൈന്യത്തെ അയക്കാന്‍ മദ്രാസ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇതിനിടെ കൊല്ലത്തെ ഇംഗ്ലീഷ് സൈന്യത്തെ ആക്രമിക്കാന്‍ തമ്പി ഉത്തരവു നല്‍കി. എന്നാല്‍, ജനറല്‍ ചാമേഴ്‌സിന്റെ ഇംഗ്ലീഷ് സൈന്യത്തിന് തമ്പിയുടെ സൈന്യത്തെ നിഷ്പ്രയാസം തോല്‍പ്പിക്കാന്‍ കഴിഞ്ഞു. ഈ സമയത്താണ് (1809 ജനുവരി 14 ന് ) തമ്പി കുണ്ടറയില്‍ വിളംബരം പുറപ്പെടുവിച്ചത്. സൈനിക ആക്രമണത്തിലൂടെ ബ്രിട്ടൂകാരെ തോല്‍പ്പിക്കാന്‍ കഴിയാതിരുന്ന വേലുത്തമ്പിയാണ് ഒരു വിളംബരത്തിലൂടെ അത് നേടാന്‍ ശ്രമിച്ചത്. ഇതിനുശേഷം ആരുവാമൊഴിയിലുണ്ടായ യുദ്ധത്തിലും തമ്പി തോറ്റു. തിരുവിതാംകൂര്‍ സൈന്യവും കമ്പനി സൈന്യവും ചേര്‍ന്ന് തമ്പിയെ തെരഞ്ഞു പിടിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. തന്റെ ഭരണകാലത്ത് തമ്പി നടത്തിയ എല്ലാ പാതകങ്ങള്‍ക്കും കണക്കുകൊടുക്കാനുള്ള സമയമായെന്നതിന്റെ സൂചനയായിരുന്നു അത്.

16. രാജകിങ്കരന്മാര്‍ തന്നെ തിരയുന്നുണ്ടെന്നറിഞ്ഞ തമ്പി ഓടി ഒളിക്കുകയാണ് ചെയ്തത്. വെല്ലുവിളികള്‍ നേരിട്ട് പൊരുതി മരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. അദ്ദേഹത്തിന്റെ ധീരപരാക്രമണങ്ങളെല്ലാം നിരായുധരായ സ്വന്തം ജനങ്ങളോടായിരുന്നു. നേരിട്ട് പടനയിക്കാനുള്ള ധൈര്യമോ കൗശലമോ തമ്പിക്കുണ്ടായിരുന്നില്ല. കൊല്ലത്തേയും കൊച്ചിയിലേയും ആരുവാമൊഴിയിലേയും പടക്കളങ്ങലില്‍ തമ്പി ഉണ്ടായിരുന്നില്ല. കൊല്ലത്തു യുദ്ധം നടന്നപ്പോള്‍ കുണ്ടറയില്‍ ചെന്നു വിളംബരം പുറപ്പെടുവിക്കാനേ തമ്പിക്കു കഴിഞ്ഞുള്ളൂ. ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് ഒളിച്ചോടുകയാണ് അദ്ദേഹം ചെയ്തത്. തിരുവിതാംകൂറില്‍ അദ്ദേഹത്തിന് അഭയം നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. സ്വന്തം സമുദായക്കാരും അദ്ദേഹത്തെ കൈവിട്ടിരുന്നു. നായര്‍ പടത്തലവനാ യിരുന്ന കൃഷ്ണപിള്ളയോടു കാണിച്ച ക്രൂരത അത്രക്കും കടുത്തതായിരുന്നു!

17. കുണ്ടറ വിളംബരം അതിപ്രധാനമായ ഒരു ചരിത്രരേഖയായി കരുതുന്നവരുണ്ട്. എന്നാല്‍, അതിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്ര സത്യങ്ങളെ വളരെയധികം വളച്ചൊടിച്ച, അബദ്ധ പ്രസ്താവനകള്‍ കൊണ്ടു നിറച്ച ഒരു വിളംബരമാണെന്നു കാണാന്‍ പ്രയാസമില്ല. വിളംബരം ഒപ്പുവെച്ചതും പ്രസിദ്ധപ്പെടുത്തിയതും വേലുത്തമ്പിയാണ്. തിരുവിതാംകൂറില്‍ വിളംബരം പുറപ്പെടുവിക്കാനുള്ള അധികാരം രാജാവിനു മാത്രമുള്ളതായിരുന്നു. വിളംബരത്തിന്റെ ഉള്ളടക്കം രാജ്യത്തിന്റെയും രാജാവിന്‍രെയും താല്‍പ്പര്യത്തിനു വിരുദ്ധമായിരുന്നു. ഈ വിളംബരം മഹാരാജാവ് നിഷേധിക്കുകയാണുണ്ടായത്. അതിനുമുമ്പ് തമ്പിതന്നെ മഹാരാജാവിനെ കണ്ട് വിളംബരം നിഷേധിക്കാന്‍ ഉപദേശിച്ചിരുന്നു. പുറപ്പെടുവിച്ച ആള്‍ തന്നെ നിഷേധിക്കുക വഴി വിളംബരത്തിന്റെ ചരിത്രപരമായ സാധ്യത നഷ്ടപ്പെടുത്തുകയാണുണ്ടായത്.

18. വിളംബരത്തിലെ അസത്യപ്രസ്താവനകള്‍ക്ക് ചില ഉദാഹരണങ്ങള്‍ എടുക്കാം. ഒന്നാമതായി, 1808 ലെ യുദ്ധം ആരംഭിച്ചത് കമ്പനിയാണെന്ന് വിളംബരത്തില്‍ പറയുന്നു. യഥാര്‍ഥത്തില്‍ മെക്കാളെയുടെ വസതിയാക്രമിച്ചു യുദ്ധം തുടങ്ങിയത് തമ്പിതന്നെയായിരുന്നു. 1795 ലെ ഉടമ്പടിപ്രകാരം 6 ലക്ഷം രൂപ കപ്പം കൊടുക്കണമായിരുന്നെന്നും പിന്നീടു 2 ലക്ഷം കൂടി ആവശ്യപ്പെട്ടെന്നുമാണ് വിളംബരത്തില്‍ പറയുന്നത്. യഥാര്‍ഥത്തില്‍ 1795 ലെ ഉടമ്പടി പ്രകാരം 4 ലക്ഷമായിരുന്നു കമ്പനിക്കു നല്‍കേണ്ടിയിരുന്നത്. 1805 ല്‍ തമ്പിതന്നെയാണ് അത് 8 ലക്ഷമായി വര്‍ധിപ്പിച്ചു നല്‍കാന്‍ സമ്മതിച്ചത്. യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ ജയിച്ചാല്‍ ക്ഷേത്രങ്ങളില്‍ കുരിശുകൊടി കെട്ടിയും ബ്രാഹ്മണ സ്ത്രീകളെ ബലാത്സംഗം ചെയ്തും മറ്റുദ്രോഹപ്രവൃത്തികള്‍ ചെയ്തും അധര്‍മ്മം പ്രവൃത്തിക്കുമെന്ന് വിളംബരത്തിന്റെ അവസാനഭാഗത്ത് തമ്പി പ്രസ്താവിച്ചിട്ടുണ്ട്. യുദ്ധത്തില്‍ ജയിച്ചത് ഇംഗ്ലീഷുകാര്‍ തന്നെ. എന്നാല്‍, തമ്പി പറഞ്ഞ അധര്‍മ്മമൊന്നും അവര്‍ പ്രവര്‍ത്തിച്ചില്ല.

19. വേലുത്തമ്പി ദളവ സ്വാതന്ത്രസമരം എന്ന ആശയം പോലും രൂപം കൊള്ളാത്ത ഒരു കാലത്ത് സ്വാർഥ മോഹത്തിനു വേണ്ടി ബ്രീട്ടീഷുകാർക്കെതിരേ സ്വകാര്യ കലാപക്കൊടി ഉയർത്തിയ വേലുത്തമ്പിയുടെ പ്രവൃത്തികൾക്ക് ദേശാഭിമാനത്തിന്റെയും സ്വാതന്ത്ര തൃഷ്ണയുടെയും പരിവേഷം നൽകുന്നത് അഭികാമ്യമല്ല. ബ്രട്ടീഷുകാരെ മരണം വരെ എതിർത്ത ഒരൊറ്റ രാജ്യസ്നേഹിയേ ഇൻഡ്യയിലുണ്ടായിരുന്നിട്ടുള്ളൂ.അത് ടിപ്പു സുൽത്താനാണ്.അദ്ദേഹത്തിന്റെ രാഷ്ട്രീയബോധമോ ക്രാന്തദർശിത്വമോ സന്ധിയില്ലാത്ത സമരസന്നദ്ധതയോ വേറെ ആരും പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തെ തോൽപ്പിച്ച് ബ്രട്ടീഷ് ഭരണം ഇവിടെ ഉറപ്പിക്കാനാണ് മഹാരാഷ്ട്രന്മാരും കേരളത്തിലെ നാടുവാഴികളും ശ്രമിച്ചിട്ടുള്ളത്. എം.കെ കുമാരൻ പറയുന്നു :- വെളിയിൽ നിന്നു പത്തിരുനൂറു പട്ടാളക്കാരുമായി വന്നു കയറിയ എല്ലാ ആക്രമണകാരികളുടെയും മുമ്പിൽ കീഴടങ്ങി സ്ത്രീകളെപ്പോലും അവർക്ക് കാഴ്ചവെച്ചവരാണ് ക്ഷത്രിയ വർഗ്ഗത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്ന ഇൻഡ്യൻ ഭരണ വർഗ്ഗങ്ങൾ. സാമാന്യജനങ്ങളെ അടിച്ചമർത്തി ഭരണം നടത്തിയിരുന്ന ഈ ഭരണവർഗ്ഗങ്ങൾക്ക് ഫലപ്രദമായ ഒരു ദേശീയ പ്രതിരോധം സംഘടിപ്പിക്കുവാൻ കഴിയുമായിരുന്നില്ല.!

 സ്വാതി തിരുനാൾ എന്ന അനന്തപുരി നീചൻ; വിവേകാനന്ദൻ കണ്ട ഭ്രാന്താലയം സൂക്ഷിപ്പുകാരൻ

0

✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി

ഗർഭശ്രീമാൻ, സംഗീതസാമ്രാട്ട്, ബഹുഭാഷാപണ്ഡിതൻ, പ്രജാക്ഷേമതൽപ്പരൻ തുടങ്ങിയ അപരനാമത്തിൽ അറിയപ്പെടുന്ന തിരുവിതാംകൂർ രാജാവായ സ്വാതിതിരുനാൾ രാമവർമ്മയെ കേരളത്തിൽ സാമൂഹ്യനവോത്ഥാനത്തിനു നാന്ദികുറിച്ച വിപ്ലവകാരികളിൽ ഒന്നാമനായ വൈകുണ്ഡ സ്വാമികൾ വിളിച്ചപേരാണ് ‘അനന്തപുരി നീചൻ’ എന്ന്. അയിത്തം പാലിക്കാതെ അനുയായികളുമൊത്ത് ശുചീന്ദ്രം ക്ഷേത്രത്തിലെ തേരോട്ടത്തിൽ സഹകരിച്ചു തേരുവലിച്ചു എന്നതാണ് സ്വാമികൾ ചെയ്ത തെറ്റ് എന്നു പറയുന്നു. കേരളത്തിലെ ഇന്നത്തെ പ്രശസ്തമായ ക്ഷേത്രങ്ങളെല്ലാം ഒരു കാലത്ത് ബുദ്ധധർമ്മവിശ്വാസികളുടെ ആരാധനാലയങ്ങളായിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്. അതിനാൽ സ്വാമികളും അനുയായികളും അന്ന് അയിത്തം പാലിക്കാതെ കടന്നുചെന്നത് തങ്ങളുടെ പൂർവ്വികരുടെ കുടുംബക്ഷേത്രത്തിലേയ്ക്കാണ്.

സ്വാതിതിരുനാൾ തന്നെയാണ് സ്വാമികളെ അറസ്റ്റു ചെയ്തു ശിങ്കാരത്തോപ്പിലെ കാരാഗൃഹത്തിലിട്ട് ക്രൂരമായി പീഡിപ്പിച്ചത്. അവിടെ വച്ച് അദ്ദേഹത്തെ കഠിനമായ ദേഹോപദ്രവങ്ങൾക്ക് വിധേയനാക്കി. ഒരു മനുഷ്യനെ ഏതെല്ലാം വിധത്തിൽ പീഡിപ്പിക്കാമോ അതെല്ലാം അദ്ദേഹത്തിനു മേൽനടത്തി.’മനുസ്മൃതി’ നടപ്പിലാക്കുക എന്നതു മാത്രമാണ് തന്റെ കർത്തവ്യം എന്ന് വിശ്വസിച്ചിരുന്ന രാജാവിന്റെ രാജ്യത്ത് സമത്വം പ്രസംഗിച്ച് സമത്വസമാജം രൂപീകരിച്ച് വിവിധ ജാതിക്കാരുമായി സഹഭോജനം നടത്തി അവരുമൊത്ത് സവർണ്ണ ക്ഷേത്രത്തിൽ കയറി അങ്ങനെ നൂറുകൂട്ടം കുറ്റങ്ങൾ അദ്ദേഹത്തിന്റെ പേരിൽ ആരോപിക്കപ്പെട്ടു. അതെല്ലാം ചെയ്ത സ്വാമികളെ വെറുതേ വിടാൻ സ്വാതിതിരുനാൾ എന്ന മനു’സംരക്ഷകന് കഴിയുമോ? അവർ അദ്ദേഹത്തെ കുമ്മായം നീറ്റുന്ന ഗുഹയിലിട്ട് അടച്ചു. കടുവാക്കൂട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. മനുഷ്യ സാഹോദര്യം എന്ന തന്റെ ആശയ പ്രചരണത്തിൽ നിന്നും പിൻവാങ്ങാമെങ്കിൽ മോചിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്തു. ഒരോ പീഢനത്തിനു മുമ്പും ആ വ്യവസ്ഥ അവർ മുന്നോട്ടുവച്ചു.അപ്പോഴെല്ലാം അദ്ദേഹം പിടിച്ചു നിന്നു. ഒടുവിൽ തന്റെ പ്രവർത്തനം സ്വന്തം സമുദായത്തിൽ മാത്രമായി ഒതുക്കി നിറുത്തിയാൽ മോചിപ്പിക്കാമെന്ന കത്തുമായി ദൂതൻ വന്നപ്പോൾ അദ്ദേഹം അതു വാങ്ങി കീറിക്കളയുകയാണു ചെയ്തത്.

അദ്ദേഹത്തെ അറസ്റ്റു ചെയ്തു സൂക്ഷിച്ചിരുന്ന ശിങ്കാരത്തോപ്പിലേയ്ക്കു തെക്കൻ തിരുവിതാംകൂറിലെ അവർണ്ണ ജാതിക്കാർ ഒരു മാർച്ചു നടത്തി. ജനം നിലവിട്ടു പ്രവൃത്തിക്കും എന്നു ബോധ്യപ്പെടുകയും, കഠിനമായ പീഡനങ്ങൾക്ക് വിധേയനാക്കപ്പെട്ടിട്ടും കൊല്ലപ്പെടാതിരുന്ന സ്വാമികളെ ഏതോ മാന്ത്രികശക്തിയുള്ള സിദ്ധനാണെന്നു ഭയന്ന് സ്വാതീ തിരുനാളും കിങ്കരന്മാരും നിരുപാധികം വിട്ടയയ്ക്കുകയാണുണ്ടായത്.

ഇന്ത്യയിലെ ഏക ഹിന്ദുരാജ്യം:

ഇന്ത്യയിലെ ഏക ഹൈന്ദവരാജ്യം എന്നവകാശപ്പെട്ടിരുന്ന തിരുവിതാകൂർ എന്നും ഭരിച്ചിരുന്നത് ഏകാധിപതികളും ദുർഭരണ വിദഗ്ധരുമായ രാജാക്കന്മാരുടെ പരമ്പരയായിരുന്നു. രാജഭരണം എന്നാൽ അവർക്ക് ചാതുർവർണ്യം ജനങ്ങളിൽ അടിച്ചേൽപ്പിക്കുക എന്നതു മാത്രമായിരുന്നു. അന്ന് രാജാവിന്റെ മുഖ്യയോഗ്യത എന്നു പറയുന്നത് ‘മനുസ്മൃതി’ അറിഞ്ഞിരിക്കണം എന്നതായിരുന്നു. പി.ശങ്കുണ്ണി മേനോൻ എഴുതിയ തിരുവിതാംകൂർ ചരിത്രം 313-ാം പേജിൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ യോഗ്യത വർണ്ണിക്കുമ്പോൾ പയുന്നത് “….. മഹാരാജാവിന് ‘മനുസംഹിത’ നന്നായി അറിയാമായിരുന്നു..”എന്നാണ്. ബ്രാഹ്മണരെ തീറ്റിപ്പോറ്റുക എന്നതാണ് മനുസ്മൃതി ഭരണത്തിന്റെ കാതൽ. ക്ഷത്രിയനല്ലാത്ത രാജാവിനെ ക്ഷത്രിയനാക്കിയതിനു പകരം ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞു പണമുണ്ടാക്കി അതു കൊണ്ട് ബ്രാഹ്മണരെ ക്ഷേത്രങ്ങളിലെ ഊട്ടുപുരകളിലൂടെ നിത്യവും ഊട്ടുക എന്ന പ്രത്യുപകാരമാണ് രാജാവ് ചെയ്തു കൊണ്ടിരുന്നത്.
അന്ന് അധീശ ശക്തിയായ ഇംഗ്ലീഷുകാർക്കു വർഷം തോറും തിരുവിതാംകൂർ സർക്കാർ കൊടുക്കേണ്ടിയിരുന്ന കപ്പം (നികുതി) 8 ലക്ഷം രൂപയാണ്.രാജ്യത്തെ ക്ഷേത്രങ്ങളിലെ ഊട്ടുപുരകളിലൂടെ ബ്രാഹ്മണർക്ക് ഭക്ഷണം കൊടുക്കുന്നതിനുവേണ്ടി ചെലവഴിക്കേണ്ടിയിരുന്നതുകയും 8 ലക്ഷം രൂപയായിരുന്നു. അതെല്ലാം അയിത്തജാതിക്കാരിൽ നിന്നാണ് ശേഖരിച്ചിരുന്നത്.അങ്ങനെ അന്ന് ജനങ്ങളെ കാർന്നുതിന്നുകൊണ്ടിരുന്ന കരിം പിശാചായിരുന്നു രാജഭരണം. ബ്രാഹ്മണിസത്തിനു വേണ്ടി മാത്രം നിലകൊണ്ട ഭരണമായിരുന്നു അത്. പക്ഷേ അന്നും ഇന്നും പലരും എടുത്തു ഉദ്ധരിക്കാറുള്ളത് “ലോകാ സമസ്താ സുഖിനോ ഭവന്തു ” എന്നാണ്. അന്നത്തെയും ഇന്നത്തെയും ജനങ്ങളെക്കൊണ്ട് അവർ പറയിപ്പിക്കുന്നതും അതുതന്നെയാണ്. സമസ്ത ലോകവും സുഖമായി ഭവിക്കണം എന്ന്.

പക്ഷേ അത് വളരെ പ്രസിദ്ധമായൊരു സംസ്കൃത ശ്ലോകത്തിന്റെ നാലാമത്തെ വരി മാത്രമാണ്. അതിനു മുമ്പുള്ള മൂന്നുവരികളും അതിന്റെ അർത്ഥവും ആരും ഉദ്ധരിച്ചു കാണുന്നില്ല. അതു ഗോപ്യമായി വയ്ക്കാനാണ് എല്ലാ ഭക്തന്മാർക്കും താല്പര്യം.
“സ്വസ്തി പ്രജാഭ്യ പരിപാലയന്ത
ന്യായേണ മാർഗ്ഗേണ മഹിം മഹിശ്ശ:
ഗോ’ബ്രാഹ്മണേദ്യ ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോഭവന്തു.” എന്നാണത്.

അതായത്, ‘പ്രജകളെ സന്തോഷമായി പരിപാലിക്കുമ്പോൾ, ഭൂമിയെ ന്യായമായ മാർഗ്ഗത്തിൽ അധിപൻ നോക്കുമ്പോൾ, പശുവിനും, ബ്രാഹ്മണനും നിത്യം സുഖമുണ്ടാകുമ്പോൾ, സമസ്ത ലോകത്തിനും സുഖംഭവിക്കും എന്നാണ്. അതിനാൽ പശുവിന്റേയും ബ്രാഹ്മണന്റേയും സംരക്ഷണമാണ് രാജാവിന്റെയും സർക്കാരിന്റെയും പ്രഥമ കർത്തവ്യം.

സ്വാതീതിരുനാൾ വിവേകാനന്ദൻ കണ്ട ഭ്രാന്താലയം സൂക്ഷിപ്പുകാരൻ:

വിവേകാനന്ദൻ കണ്ട ഭ്രാന്താലയം സൂക്ഷിപ്പുകാരിൽ പ്രധാനിയായിരുന്നു സ്വാതീതിരുനാൾ. മൃഗങ്ങൾക്കുള്ള അവകാശങ്ങൾ പോലും പ്രജകളായ മനുഷ്യർക്ക് അനുവധിക്കാത്ത കാലമായിരുന്നു അത്. 1924-ൽ സഞ്ചാരസ്വാതന്ത്രത്തിനായി വൈക്കത്ത് സമരം നടന്ന കാര്യം ഓർക്കുക. അതും തൽപ്പരകക്ഷികൾ പരാജയപ്പെടുത്തുകയാണുണ്ടായത്.അങ്ങനെയുള്ള ‘ധർമ്മരാജ്യ’ത്താണ് 1829 മുതൽ 1847 വരെയുള്ള സ്വാതി തിരുനാളിന്റെ ഭരണകാലഘട്ടത്തിൽ ജനക്ഷേമം ലക്ഷ്യമാക്കി ‘വികസനം’ സാധിച്ചു എന്നും, ആ കാലഘട്ടം തിരുവിതാംകൂറിന്റെ സുവർണ്ണകാലഘട്ടമാണെന്നും ചില ചരിത്രകാരന്മാർ എഴുതി വച്ചിരിക്കുന്നത്. അതിനവർ പറയുന്ന ന്യായങ്ങൾ തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കുന്നതിന് അദ്ദേഹം തിരുവനന്തപുരത്ത് ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു, ഒരു നക്ഷത്ര ബംഗ്ലാവുതുറന്നു, തലസ്ഥാന നഗരിയിൽ ഒരു ധർമ്മാശുപത്രിക്ക് രൂപം കൊടുത്തു, ജനോപയോഗപ്രദമായ നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഒരു എഞ്ചിനീയറിംഗ് വകുപ്പ് സ്ഥാപിച്ചു, ഇലസേചന വകുപ്പു ഏർപ്പെടുത്തപ്പെട്ടു, 165 തരം ചെറുകിട ചുങ്കങ്ങൾ നിറുത്തലാക്കി, നിലം,പുരയിടങ്ങളെല്ലാം അളന്നു തിട്ടപ്പെടുത്തി ആദായത്തിന്റെ അടിസ്ഥാനത്തിൽ നികുതിയുടെ തോത് നിശ്ചയിക്കുവാനായി ഒരു റവന്യൂ സർവ്വെ ആരംഭിച്ചു, “… തിളച്ച നെയ്യിൽ കൈമുക്കി കുറ്റം കണ്ടുപിടിക്കുന്ന ‘ശുചീന്ദ്രം കൈമുക്ക് ‘ ശിക്ഷ’നിർത്തലാക്കി, സാക്ഷരതയിലും വിദ്യാഭ്യാസത്തിലും തിരുവിതാംകൂറും പിന്നീട് കേരളവും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിലകൊണ്ടതിന് നാം സ്വാതിതിരുനാളിനോടാണ് കടപ്പെട്ടിരിക്കേണ്ടത് എന്നൊക്കെയാണ്.
സാക്ഷരത എന്നതുകൊണ്ട് അർത്ഥമാക്കുന്നത് രാജ്യത്തെ (സംസ്ഥാനത്തെ) എല്ലാ ജനങ്ങളും അക്ഷരജ്ഞാനമുള്ളവരാകുക എന്നതാണ്. തിരുവിതാംകൂറിലെ ഭൂരിപക്ഷം വരുന്ന അവർണ്ണ ജനതയ്ക്ക് അക്ഷരം പഠിച്ചുകൂടാ എന്ന മനുസ്മൃതി വകുപ്പുകളെ അക്ഷരംപ്രതി പാലിച്ചു പോന്ന രാജാവ് സാക്ഷരതയ്ക്കു വേണ്ടി പ്രയത്നിച്ചു എന്നു പറയുകയും എഴുതി വയ്ക്കുകയും ചെയ്യുന്നതിലെ ചരിത്രം ഗംഭീരമാണ്. ശുചീന്ദ്രം ക്ഷേത്രത്തിലെ കൈമുക്ക് നമ്പൂതിരി സമുദായത്തിന്റെ സത്യപരീക്ഷയായിരുന്നു. സ്മാർത്തവിചാരത്തിന്റെ തുടർച്ചയായിരുന്നു ഇത്. നമ്പൂതിരി സ്ത്രീകളുടെ സദാചാരലംഘനത്തിനുള്ള ശിക്ഷയാണ് ശുചീന്ദ്രം കൈമുക്ക്. അതാണ് സ്വാതി തിരുനാൾ നിർത്തലാക്കിയത്. അവർണ്ണർക്കുമേൽ നടപ്പാക്കിയിരുന്ന ശിക്ഷകൾ അപ്പോഴും നിലനിൽക്കുകയാണ്.അത് അവരുടെ ജാതിയനുസരിച്ചാണ് നടപ്പിലാക്കിയിരുന്നത്. ജാതിയിൽ താഴും തോറും ശിക്ഷ കൂടും. ജാതിയിൽ ഉയരുന്തോറും ശിക്ഷയിൽ കുറവുണ്ടാകും. കഴുവേറ്റൽ, ചിത്രവധം, കെട്ടിത്താഴ്ത്തൽ, ജലപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, തൂക്കുപരീക്ഷ, പുലിക്കുട് തുടങ്ങി അവർണർക്കു മേൽ നടത്തിയിരുന്ന ശിക്ഷകൾ സ്വാതിതിരുനാളിന്റെ കാലത്തും അതിനു ശേഷവും ശക്തമായിത്തന്നെ നിലനിന്നിരുന്നു. 

നക്ഷത്ര ബംഗ്ലാവും ഇംഗ്ലീഷ് സ്ക്കൂളും സ്വാതി തിരുനാളും

സ്വാതി തിരുനാൾ നക്ഷത്ര ബംഗ്ലാവ് തുറന്നു, ഇംഗ്ലീഷ് സ്ക്കൂൾ സ്ഥാപിച്ചു, ധർമ്മാശുപത്രി തുടങ്ങി എന്നു പറയുമ്പോൾ അതെല്ലാം ആയിത്തത്തിന് വിധേയമായിരുന്നു എന്നു കൂടി ഓർമ്മിക്കണം. അദ്ദേഹം105 തരം ചെറുകിട ചുങ്കങ്ങൾ നിർത്തലാക്കി, നിലംപുരയിടങ്ങളെല്ലാം അളന്ന് തിട്ടപ്പെടുത്തി തെങ്ങുകളിൽ നിന്നും മറ്റു ഫലവൃക്ഷങ്ങളിൽ നിന്നും ആദായത്തിന്റെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കുക എന്ന പേരിൽ നേരത്തേ ഉണ്ടായിരുന്നതിന്റെ പലമടങ്ങ് വർദ്ധിപ്പിച്ചു നികുതി നിശ്ചയിച്ചു. അത് പിരിച്ചെടുക്കാനാണ് റവന്യു വകുപ്പ് ആരംഭിച്ചത്. അതിന്റെയെല്ലാം ലക്ഷ്യം അവർണ്ണരേയും ദലിതരേയും ഞെക്കിപ്പിഴിയുക എന്നതു മാത്രമായിരുന്നു. അന്ന്സവർണ്ണരാരും കൃഷി ചെയ്യുകയില്ല. മണ്ണിൽ തൊടുന്നത് ഒരു ഹീനകൃത്യമായിട്ടാണ് അവർ പരിഗണിച്ചിരുന്നത്. അതിനാൽ നികുതി വർദ്ധിക്കുമ്പോൾ അതിന്റെ ഭാരം മുഴുവനും ചുമക്കേണ്ടി വരുന്നത് മണ്ണിൽ പണിയെടുക്കുന്ന അവർണ്ണരും അയിത്തക്കാരും അടിമകളുമാണ്. അതിനാൽ അതിനെതിരെ പ്രതിഷേധവും വ്യാപകമായി.വൈകുണ്oസ്വാമികൾ അതിന് നേതൃത്വം കൊടുത്തു.ജനം സർക്കാരിനെതിരെ തിരുവനന്തപുരത്തേയ്ക്കു മാർച്ചു നടത്തി.
ഒന്നേ മുക്കാൽ നൂറ്റാണ്ടു മുൻപ് നായർ – നമ്പൂതിരി ആധിപത്യം നാട് അടക്കി വാഴുന്നകാലത്ത് അവർണ്ണ- അയിത്തജാതിക്കാർ രണ്ടും കല്പിച്ച് രാജാവിനെതിരെ തിരുവനന്തപുരത്തേയ്ക്കു പോകണമെങ്കിൽ നാട്ടിലെ അവരുടെ ജീവിതം എത്ര ദയനീയമായിരിക്കണം? തരിശായി കിടന്ന പുരയിടത്തിൽ ഒരു തെങ്ങോ, പനയോ, പ്ലാവോ നട്ടുപോയാൽ നികുതി ഇരട്ടിയായി. അതു ഫലം തരുന്നോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല. അത് കൃഷിഭൂമിയായി എന്നതാണ് ഉദ്യോഗന്ഥന്മാരുടെ മാനദണ്ഡം ഉദ്യോഗസ്ഥന്മാർ എല്ലാവരും സവർണ്ണരായിരുന്നു. ജനം വലഞ്ഞു.അവസാന മാർഗ്ഗമായി അവർ പ്രക്ഷോഭണം നടത്തി.പിന്നെ മദ്രാസ് ഗവർണ്ണർ ഇടപെട്ടാണ് ജനത്തെ ശാന്തരാക്കിയത്.തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുർഭരണത്തിന്റെ കാലമായിരുന്നു സ്വാതി തിരുനാളിന്റെ ഭരണകാലമായ 1829 മുതൽ 1847 വരെയുള്ള ആ പതിനെട്ടു വർഷം .അക്കാലത്തെപ്പറ്റിയാണ് ചില ചരിത്രകാരന്മാർ സുവർണ്ണകാലം എന്ന് എഴുതിയിരിക്കുന്നത്.

ശരിയാണ്; അതൊരു സുവർണ്ണകാലമായിരുന്നു. ആർക്കാണ് ആ സുവർണ്ണം എന്ന കാര്യത്തിലേ അഭിപ്രായ വ്യത്യാസമുള്ളൂ. തിരുവിതാംകൂറിലെ പത്തുലക്ഷത്തോളം വരുന്ന അന്നത്തെ ജനസംഖ്യയിലെ രണ്ടര ലക്ഷം വരുന്ന ബ്രാഹ്മണ – സവർണ്ണ ജാതികൾക്ക് അതൊരു സുവർണ്ണകാലമായിരുന്നു എന്നതിൽ സംശയമില്ല. ഭക്ഷണം സർക്കാർ ക്ഷേത്രങ്ങളിലെ ഊട്ടുപുരകളിലും ശയനം അവരിലെ തന്നെ നായർ കുടുംബാംഗങ്ങളിലെ പടിഞ്ഞാറ്റയിലുമാകുമ്പോൾ പിന്നെ സുവർണ്ണത്തിന് മറ്റെന്തു വേണം.? ബാക്കി ഏഴരലക്ഷം വരുന്ന ജനങ്ങളെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാത്ത രാജാവിന്റെ ഭരണകാലത്തെയാണ് യാതൊരുളുപ്പുമില്ലാതെ സുവർണ്ണകാലമെന്നു പറയുന്നത് . ‘എന്തൊരു മധുരമനോജ്ഞ കാലം.
സംഗീത സാമ്രാട്ട്:സംഗീതത്തിലുള്ള സ്വാതിതിരുനാളിന്റെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു:

സംഗീതത്തിലുള്ള സ്വാതിതിരുനാളിന്റെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഊതിവീർപ്പിച്ച ഒരു വ്യക്തിത്വമാണ് സ്വതീതിരുനാളിന്റേത്. സംഗീതരംഗത്തെ ത്രിമൂർത്തികളായ ത്യാഗരാജസ്വാമികളുടേയും, ദീക്ഷിതരുടെയും, ശ്യാമ ശാസ്ത്രികളുടെയും സമശീർഷനായി സ്വാതിതിരുനാളിനെ പ്രതിഷ്ഠിക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. ത്യാഗരാജ സ്വാമികൾ അറുനൂറും ദീക്ഷിതർ നാനൂറും ശ്യാമശാസ്ത്രികൾ അൻപതും കൃതികൾ രചിച്ചിട്ടുണ്ട്. അവയെല്ലാം അവിസ്മരണീയങ്ങളായിട്ടാണ് നിലകൊള്ളുന്നത്. അതേ സമയം ക്രിക്കറ്റിൽ റണ്ണുകൾ വാരിക്കൂട്ടുന്നതു പോലെ സ്വാതിതിരുനാളിന്റെ കൃതികൾ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു…. മറ്റ് സംഗീതജ്ഞാനികൾ കഥാവശേഷനായ ശേഷം അവരുടെ കൃതികളൊന്നും പുറത്തു വന്നില്ല.എന്നാൽ സ്വാതിതിരുനാൾ കൃതികൾ നിർമ്മിക്കുന്ന ഫാക്ടറി ഇപ്പോഴും സജീവമാണ്.
സ്വാതി തിരുനാൾ കൃതികൾ അദ്ദേഹത്തിന്റേതല്ലെന്ന് തമിഴ്നാട്ടിലെ ഒരു വീണ വിദ്വാൻ കുറച്ചുകാലം മുമ്പ് തിരുവനന്തപുരത്ത് വന്നു പറഞ്ഞത് വിവാദമായിരുന്നു. 33 വയസ്സിൽ മരണമടഞ്ഞ സ്വാതി തിരുനാൾ കുട്ടിക്കാലത്തു തന്നെ നിരവധി ഭാഷയിൽ കൃതികൾ എഴുതിയെന്നു പറയുന്നതിൽ ദുരൂഹതയുണ്ട്. അക്കാലത്ത് തിരുവിതാംകൂറിന് പുറത്തുള്ള വ്യത്യസ്ത ഭാഷ പ്രദേശങ്ങളിലെ പ്രശസ്തരായ സംഗീതജ്ഞന്മാരും എഴുത്തുകാരും സ്വാതി തിരുനാളിന്റെ രാജസദസിലുണ്ടായിരുന്നു. തഞ്ചാവൂർ നാൽവർ എന്ന പേരിലറിയപ്പെടുന്ന വടിവേലു, ചിന്നയ്യാ, പൊന്നയ്യ, ശിവാനന്ദ എന്നിവരുടെ കീർത്തനങ്ങൾ കുലുശേഖരപെരുമാൾ കീർത്തനങ്ങൾ എന്ന പേരിലാണ് പ്രസിദ്ധപ്പെടുത്തിയിരുന്നത്. അവർ സ്വാതിതിരുനാളിന്റെ സദസ്സിലെ അംഗങ്ങളായിരുന്നു. ഇന്ന് അവരുടെ കൃതികളാണ് സ്വാതിതിരുനാളിന്റേതായി അറിയപ്പെടുന്നത് എന്നാണ് ആരോപണം.

വീണവിദ്വാൻ  എസ്.ബാലചന്ദർ 1982 ഒക്ടോബർ 14 ാം തിയതിയിലെ തമിഴ് വാരികയായ കുമുദം വാരികയിൽ സ്വാതിതിരുനാളിന്റെ പേരിൽ അറിയപ്പെടുന്ന കൃതികളിൽ ഭൂരിപക്ഷവും അദ്ദേഹത്തിന്റേതല്ലെന്ന് എഴുതുകയുണ്ടായി. സംഗീത ഗ്രന്ഥങ്ങളും, ആകാശവാണി നിലയങ്ങളും, ചില ലേഖകന്മാരും ചേർന്ന് സ്വാതിതിരുനാളിനെ വലിയൊരാളാക്കി തീർത്തിരിക്കുകയാണെന്ന് അദ്ദേഹം പരാതിപ്പെട്ടു. മദ്രാസ് മ്യൂസിക്ക് അക്കാഡമി ഹാളിൽ സ്വാതിതിരുനാളിന്റെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നതിലുള്ള കൊടിയ അസഹിഷ്ണുതയും ബാലചന്ദർ തന്റെ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധ സംഗീതജ്ഞനായ ശെമ്മാങ്കുടി ശ്രീനിവാസയ്യർ എഴുതി കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള നാഷണൽ ബുക്ക് ട്രസ്റ്റ്ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ‘മഹാരാജ സ്വാതി തിരുനാൾ’ എന്ന ഗ്രന്ഥം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാലചന്ദർ മദ്രാസ് ഹൈക്കോടതിയിൽ ഒരു റിട്ട് ഹർജിയും സമർപ്പിച്ചു.
ഒരു വ്യാഴവട്ടക്കാലത്തിന് മുമ്പ് മദ്രാസിൽ ചേർന്ന ഒരു സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടു വയലാർ രാമവർമ്മ ഈ വാദഗതി ഉന്നയിച്ചിരുന്നു. അദ്ദേഹം അന്തരിക്കുന്നതിനും ഏതാനും ദിവസം മുമ്പ്, 1975 ഒക്ടോബർ 20ാം തിയതി ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ ചെയ്ത പ്രസംഗത്തിൽ സ്വാതി തിരുനാളിന്റേതായി അറിയപ്പെടുന്ന കൃതികളൊക്കെ രചിച്ചത് ‘ഷട്കാല ഗോവിന്ദമാരാ’രാണെന്ന് അദ്ദേഹം അവിടെ പറഞ്ഞിരുന്നു.

അങ്ങനെ മറ്റു പല പണ്ഡിതരുടേയും കൃതികളെടുത്ത് പാട്ടും നൃത്തവുമായി ആനന്ദലഹരിയിൽ ആറാടിയപ്പോൾ അവർണ്ണജനത ഒന്നാം തമ്പുരാന്റേയും ആറാം തമ്പുരാന്റേയും മറ്റും ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായി നിന്ദ്യമായ അടിമത്തം അനുഭവിക്കുകയായിരുന്നു. അതു കൊണ്ടാണ് വൈകുണ്o സ്വാമികൾ സ്വാതിയെ അനന്തപുരിനീചൻ എന്ന് വിളിച്ചത്. എങ്കിലും പലർക്കും സ്വാതിതിരുനാൾ ഇന്നും ശാസ്ത്രീയ സംഗീത സാമ്രാട്ടാണ്. പക്ഷേ അവർണ്ണജാതിക്കാരുടെ കുലദ്രോഹി കൂടിയാണ് അദ്ദേഹം എന്ന സത്യം അവർ അറിയുന്നില്ല. അഥവാ അറിഞ്ഞിട്ടും അറിഞ്ഞു കൂടാ എന്ന് അഭിനയിക്കുന്നു.

ചാതുർവർണ്യ ശക്തികളുടെ കൂടാരമായിരുന്ന ധർമ്മ രാജ്യം:

ചാതുർവർണ്യ ശക്തികളുടെ കൂടാരമായിരുന്ന തിരുവിതാംകൂറിലായിരുന്നു ഇന്ത്യയിൽ ജാതിവ്യവസ്ഥ ഏറ്റവും ഭീകരമായും ക്രൂരമായും നടപ്പാക്കിയിരുന്ന രാജ്യം. ഉത്തരേന്ത്യയിൽ അയിത്തജാതിക്കാരായി മുദ്രകുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്ര്യമെങ്കിലുമുണ്ടായിരുന്നു. അവർ മുതുകിൽ ഒരു ചൂല് കെട്ടിയിട്ടിരുന്നാൽ മതി. പോകുന്നവഴി വൃത്തിയാക്കിക്കൊണ്ട് പൊയ് ക്കൊളളുമെന്നാണ് പ്രജാക്ഷേമതൽപ്പരരായ അവിടുത്തെ പൊന്നുതമ്പുരാക്കന്മാർ വിശ്വസിച്ചിരുന്നത്. വായിൽ നിന്ന് തുപ്പൽ താഴെ വീഴാതിരിക്കാൻ താടിയോടു ചേർത്ത് ഒരു പാത്രവും (ചിരട്ടപോലെയുള്ള ) കെട്ടിയിരുന്നാൽ ‘ആർഷഭാരത’ത്തിൽ സഞ്ചരിക്കാമായിരുന്നു. എന്നാൽ ‘ധർമ്മരാജ്യ’ത്ത് അതു പോലും അനുവദിച്ചിരുന്നില്ല. മുലക്കരവും തലക്കരവും അവർണ്ണ ജനതയിൽ നിന്ന് വാങ്ങി ഖജനാവ് നിറച്ചിരുന്ന കാലമായിരുന്നു സ്വാതി തിരുനാൾ ഉൾപ്പെടെയുള്ളവർ ഭരിച്ച ധർമ്മരാജ്യത്ത്. എന്നാൽ ചരിത്രകാരന്മാർ, പ്രത്യേകിച്ചും ഔദ്യോഗിക ചരിത്രകാരന്മാർ ആ കാലഘട്ടത്തെ തിരുവിതാംകൂറിന്റെ സുവർണ്ണകാലമെന്നാണ് വിളിക്കുകയും എഴുതുകയും വിദ്യാലയങ്ങളിൽ പഠിപ്പിക്കുകയും ചെയ്യുന്നത്. അങ്ങനെയുള്ള കള്ളന്മാരുടെയും കൊള്ളക്കാരുടെയും നാടായി ഈ രാജ്യം അധഃപതിച്ചിരിക്കുന്നു. ചരിത്ര സത്യങ്ങളുടെ പിൻബലത്തോടെ അതിന്റെ പിന്നിലെ നിക്ഷിപ്ത താൽപര്യക്കാരെ നാം കണ്ടെത്തേണ്ടതുണ്ട് .
‘അനന്തപുരി നീചൻ’ എന്ന സ്ഥാനത്തിന് കൂടുതലാളുകൾ അർഹത നേടുന്നത് ഭൂഷണമല്ല.!!

അവലംബം :-

1) ദലിത് ബന്ധു
2)വേലായുധൻ പണിക്കശ്ശേരി
3)ഡോ.എം.എസ്.ജയപ്രകാശ്അനിനിയന്ത്രിത വിലക്കയറ്റം; കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരണമെന്ന് മന്ത്രി ജി ആര്‍ അനില്‍

0

തിരുവനന്തപുരം: രാജ്യത്ത് ഉയരുന്ന അനിനിയന്ത്രിത വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരണമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സംസ്ഥാനത്ത് ഒന്നാം തിയതി മുതല്‍ ഗോതമ്പ് ഇറക്കുമതി കേന്ദ്രം നിര്‍ത്തുകയാണ്. 1 വര്‍ഷത്തേക്ക് ഇനി ഗോതമ്പ് ഉണ്ടാകില്ലയെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. മണ്ണണ്ണ വിഹിതവും 40% കുറച്ചു. കേന്ദ്രത്തിന്റെ ഇത്തരം നിലപാടുകള്‍ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വിലക്കയറ്റത്തിന്റെ പ്രയാസങ്ങള്‍ ജനങ്ങള്‍ അനുഭവിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും  അരിയുടെ വിലക്കയറ്റത്തെപ്പറ്റി അന്വേഷിക്കാന്‍ ഉദ്യേഗസ്ഥര്‍ എത്രയും വേഗം ആന്ധ്രയിലേക്ക് പോകുമെന്നും മന്ത്രി അറിയിച്ചു.

BEST SELLERSവിദ്വേഷ പ്രസംഗം: ജാമ്യം റദ്ദ് ചെയ്ത പി സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു

0

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെ വിഴിഞ്ഞം പോലിസ് കസ്റ്റഡിയിലെടുത്തു. കേസിൽ പി സി ജോർജിൻെറ ജാമ്യം തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പോലീസ് നടപടി. വെണ്ണല വിദ്വേഷണ പ്രസംഗ കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകാനായി പാലാരിവട്ടത്ത് എത്തിയ പി സി ജോർജിനെ സ്റ്റേഷനിൽ നിന്ന് തിരിച്ചറിങ്ങിയ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്വന്തം വാഹനത്തിൽ പോലീസ് സ്റ്റേഷനിൽ എത്തിയ പി സിയെ പിന്നീട് പോലീസ് വാഹനത്തിൽ കൊച്ചിയിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അവിടെ നിന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് നടപടി. ഈ കേസിൽ പി സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു. തുടർന്ന് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്.

അതിനിടെ, പി സി ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിൽ പി ഡി പി പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പി സി ജോർജിന് പിന്തുണയുമായി ബിജെപി പ്രവർത്തകരും സ്റ്റേഷന് മുന്നിൽ സംഘടിച്ചിട്ടുണ്ട്. പി സി ജോർജിന് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം മുഴക്കിയാണ് ബിജെപി പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്.

ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് പി സി ജോർജ് വർഗീയ വിഷം ചീറ്റിയ പ്രസംഗം നടത്തിയത്. തുടര്‍ന്ന് മെയ് ഒന്നിന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. ജാമ്യം ലഭിച്ച ശേഷം പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

BEST SELLERSബെന്നിച്ചൻ തോമസ് പുതിയ വനംവകുപ്പ് മേധാവി

0

തിരുവനന്തപുരം: ബെന്നിച്ചൻ തോമസ് വനം വകുപ്പ് മേധാവി. സെർച്ച് കമ്മറ്റി ശുപാർശ മന്ത്രി സഭ അം​ഗീകരിച്ചു. നിലവിലെ വനം വകുപ്പ് മേധാവി ഈ മാസം വിരമിക്കുന്നതോടെയാണ് പുതിയ നിയമനം നിലവിൽ വരിക.മുല്ലപ്പെരിയാർ ബേബി ഡാമിലെ വിവാദ മരം മുറി കേസിൽ ബെന്നിച്ചൻ തോമസ് ആരോപണ വിധേയനായിരുന്നു. ഇദ്ദേഹത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. മരം മുറിക്കാൻ ഉള്ള അനുമതി തമിഴ്നാടിന് നൽകിയതുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായത്. ഈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ക്ലീൻ ചിറ്റ് നൽകിയതോടെയാണ് നിയമന ശുപാർശ അം​ഗീകരിച്ചത്.

ചീഫ് സെക്രട്ടറിയും വനംമേധാവിയും വനംസെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉൾപ്പെടുന്ന സമിതിയാണ് പുതിയ വനംമേധാവിയെ കണ്ടെത്തുന്നത്. പി.സി.സി.എഫ് മാരായ ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയൽ തോമസ് എന്നിവരുടെ പേരുകളും സമിതിക്കു മുന്നിലുണ്ടായിരുന്നു. നിലവിലെ വനം മേധാവി കേശവൻ ഈ മാസം 30നാണ് വിരമിക്കുന്നത്.

BEST SELLERS
വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി

0

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഹിന്ദുമഹാ സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനാണ് ജാമ്യം റദ്ദാക്കിയത്.

തിരുവനന്തപുരം ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പി സി ജോർജ്, ജാമ്യം ലഭിച്ചതിന് ശേഷവും സമാന പ്രസംഗം നടത്തിയെന്ന് വെണ്ണലയിലെ വിദ്വേഷ പ്രസഗം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

വെണ്ണലയിലെ മത വിദേഷ പ്രസംഗത്തിന്റെ ടേപ്പുകളും കോടതിയിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയായിരുന്നു. നേരത്തെ, വെണ്ണലയിലെ മത വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

BEST SELLERS
നടി പീഡിപ്പിക്കപ്പെട്ട കേസ്: തുടരന്വേഷണ സമയപരിധി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

0

കൊച്ചി: പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് നേരത്തെ കേസ് പരിഗണിച്ചത്. അവരാണ് സമയപരിധി നിശ്ചയിച്ചത്, അതിനാല്‍ പുതിയ ബഞ്ചിന് ഇടപെടാനാകില്ലെന്ന് ജസ്റ്റീസ് സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി.

മെയ് 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്. ഇതിനുള്ളില്‍ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടക്കുന്നതിനിടെയാണ് ഇതിനെ ചോദ്യം ചെയ്ത് നടി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ നടിക്ക് നീതി വേണമെന്നാണ് എല്ലാഘട്ടത്തിലും നിലപാടെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി. അതിജീവിതയെ വിശ്വാസത്തില്‍ എടുത്തു തന്നെയാണ് ആണ് ഇത് വരെ കേസ് നടത്തിയതെന്ന് ഡി ജി പി പറഞ്ഞു. നടി ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വെച്ചത്. അതിജീവിതയുടെ ഭീതി അനാവശ്യമാണ്. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രഗല്‍ഭനായ പ്രോസിക്യൂട്ടറെ വെക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഡി ജി പി അറിയിച്ചു.

ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ചക്കുള്ളില്‍ സ്റ്റേറ്റ്‌മെന്റ് ഫയര്‍ ചെയ്യാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. നിലവിലെ ഹരജിയില്‍ പ്രതി ദിലീപിനെ കക്ഷി ചേര്‍ത്തിട്ടില്ല. അവരുടെ അവകാശങ്ങളും തടസ്സപ്പെടും എന്ന് കോടതി നിരീക്ഷിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്നും അന്ന് ആവശ്യമെങ്കില്‍ വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് വിളിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.

BEST SELLERS
മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോൺഗ്രസ് പാര്‍ട്ടിവിട്ടു; എസ് പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് പത്രിക നല്‍കി

0

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. മേയ് 16ന് പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയെന്നും കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ രാജ്യസഭയിലേക്ക് സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ പത്രികയും നല്‍കി. യു പിയില്‍ നിന്നാണ് പത്രിക നല്‍കിയത്‌. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഒപ്പമെത്തിയാണ് പത്രിക നല്‍കിയത്. നെഹ്‌റു കുടുംബം കഴിഞ്ഞാല്‍ വര്‍ത്തമാന ഇന്ത്യയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവാണ് ഇപ്പോള്‍ പാര്‍ട്ടിയ കൈവിട്ടിരിക്കുന്നത്. സമീപകാലത്ത് തിരിച്ചടികള്‍ മാത്രമുള്ള കോണ്‍ഗ്രസിന് ഇത് താങ്ങുവന്നതിലും ഏറെയാണ്.

മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കുകയാണ് ലക്ഷ്യം. നിലവിലെ സാഹചര്യത്തില്‍ ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് സിബല്‍ പറഞ്ഞു. ഇതിന് പ്രാദേശിക പാര്‍ട്ടികളുടെ വിശാല സഖ്യമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ സ്വതന്ത്രനായാണ് നില്‍ക്കുകയെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടെ നോമിനിയായി പത്രിക നല്‍കിയ സിബല്‍ ആ പാര്‍ട്ടിയില്‍ തന്നെ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ചിരുന്ന ജി23 നേതാക്കളില്‍ ഒരാളായിരുന്നു കപില്‍ സിബല്‍. അടുത്തകാലത്ത് പാര്‍ട്ടിയുടെ പല നിലപാടുകള്‍ക്കെതിരേയും അദ്ദേഹം പ്രതികരിച്ചിരുന്നു. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരച്ചടി രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ക്കെതിരെ അദ്ദേഹം ആയുധമാക്കിയിരുന്നു. നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്തുള്ളയാള്‍ നേതൃത്വത്തിലേക്ക് വരണമെന്നും സംഘടനാ സംവിധാനം അടിമുടി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിവിട്ടിരിക്കുന്നത്.

സാധാരണ കോണ്‍ഗ്രസ് വിട്ട പല നേതാക്കളും ബി ജെ പിയിലേക്കാണ് പോകാറുള്ളത്. എന്നാല്‍ ബി ജെ പിക്കെതിരായ മതനിരപേക്ഷ ശക്തികളുടെ ഐക്യമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് കപില്‍ സിബില്‍ വ്യക്തമാക്കി കഴിഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ കപില്‍ പാര്‍ട്ടിവിട്ടതില്‍ വിശദീകരണം നല്‍കുക എന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകും.

BEST SELLERS
പി കെ നവാസിനെതിരെ പുറത്തുവന്നത് ഇ ടി മുഹമ്മദ് ബഷീറിൻറെ ശബ്ദരേഖയെന്ന് സ്ഥിരീകരിച്ച് ലീഗ് നേതൃത്വം

0

മലപ്പുറം: എം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ലീഗ് അഖിലേന്ത്യ ട്രഷറര്‍ ഇ ടി മുഹമ്മദ് ബഷീര്‍ നടത്തുന്ന പ്രതികരണം എന്ന നിലയില്‍ പുറത്തുവന്ന ശബ്‌ദരേഖ സ്ഥിരീകരിച്ച് നേതൃത്വം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇ ടിയുടെ സ്വകാര്യ സംഭാഷണമാണ് പുറത്തുവന്നതെന്നും ഇത്തരം സംഭവങ്ങള്‍ പുറത്തുവിട്ട് മാന്യന്‍മാരെ അപമാനിക്കരുതെന്നും സംസ്ഥാന പ്രസിഡന്റ് പി എം സലാം പറഞ്ഞു. ഹരിത വിവാദം പാര്‍ട്ടി അവസാനിപ്പിച്ചതാണ്. ഇതില്‍ ഇനി ചര്‍ച്ചയില്ലെന്നും സലാം പറഞ്ഞു.

ഹരിത വിഷയത്തില്‍ ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്ന ശബ്‌ദരേഖയാണ് പുറത്ത് വന്നത്. പി കെ നവാസിനെതിരെയും നടപടി വേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ഇ ടിയുടെ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ഹരിത വിഷയം സങ്കീര്‍ണമാക്കാന്‍ കാരണം നവാസാണ്. എം എസ് എഫിനെ പിണക്കി, ഹരിതയേയും പിണക്കി. പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണം നവാസാണ്. സംഘടന നന്നാവാന്‍ നവാസിനെ മാറ്റിനിര്‍ത്തുക മാത്രമാണ് വഴിയെന്നും ഇ ടി പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ഇടി തയ്യാറായിട്ടില്ല. ശബ്‌ദ സന്ദേശം എപ്പോള്‍, ആരോടാണ് സംസാരിച്ചെതെന്ന കാര്യം തനിക്കറിയില്ലെന്ന നിലപാടിലാണ് അദ്ദേഹം.

BEST SELLERS
നടിയെ ആക്രമിച്ച കേസിൽ സര്‍ക്കാര്‍ അതിജീവിതക്കൊപ്പം, സ്ത്രീ സുരക്ഷക്ക് പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് കൃത്യമായി മുന്നോട്ടു പോകണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് തൃക്കാക്കരയില്‍ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. ഉത്രക്കും വിസ്മയക്കും ജിഷക്കും ലഭിച്ച നീതി അതിജീവിതക്കും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു ഡി എഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ കുറ്റാരോപിതന്‍ നെഞ്ചുവിരിച്ച് നടക്കുന്ന അവസ്ഥയായിരുന്നു ഉണ്ടാവുക. സ്ത്രീ സുരക്ഷക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിസ്മയ കേസില്‍ ഫലപ്രദമായ അന്വേഷണവും ഇടപെടലും നടത്തിയിരുന്നു. കേസ് കോടതിയില്‍ തെളിയിക്കാനായത് ഫലപ്രദമായ അന്വേഷണത്തിലൂടെയാണ്. എല്ലാം കേസുകളിലും സര്‍ക്കാര്‍ നിലപാട് ഇതുതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടി ആക്രമണത്തിനിരയായ സംഭവം നടക്കുന്ന സമയത്ത് എല്‍ ഡി എഫ് അല്ല അധികാരത്തിലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു കൈവിറയലും പോലീസിനുണ്ടായില്ല. ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാടും വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

BEST SELLERS
ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

0

തിരുവനന്തപുരം: ബാസ്‌ക്കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കേസ് ഈയാഴ്ച പരിഗണിക്കും. ഏപ്രില്‍ 26നാണ് ലിതാരയെ പട്നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഏപ്രില്‍ 27ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.

ലിതാരയുടെ മരണം കോച്ച് രവി സിംഗിന്റെ ശാരീരിക- മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കള്‍ നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നു. കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

BEST SELLERS
വിജയ് ബാബു 30ന് കേരളത്തിലെത്തും; മടക്ക ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി

0

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നടൻ വിജയ് ബാബു ഈ മാസം 30 നെത്തും. ദുബായിൽ നിന്നും കൊച്ചിയിലേക്ക് ഈ മാസം 30 ന് വിജയ് ബാബു വിമാന ടിക്കറ്റെടുത്തു. വിമാനടിക്കറ്റ് വിജയ് ബാബുവിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരാക്കി. ഈ സാഹചര്യത്തിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇന്നെത്തിയില്ലങ്കെിൽ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് കൊച്ചി പൊലീസിന്റെ നീക്കം. ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ ശ്രമം.കൊച്ചി പൊലീസ്, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി ബന്ധപ്പെട്ടിരുന്നു.
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചിരുന്നു. ആദ്യം മടക്കടിക്കറ്റ് ഹാജരാക്കൂ, എന്നിട്ട് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാം എന്നായിരുന്നു കോടതി പറഞ്ഞത്. ഇതിനു പിന്നാലെയാണ് ജോർജിയയിൽ ഒളിവിലായിരുന്ന വിജയ് ബാബു ദുബായിൽ മടങ്ങിയെത്തിയത്.

അതേസമയം ദുബായിൽ കഴിയുന്ന വിജയ് ബാബു അറസ്റ്റ് ഒഴിവാക്കാനുള്ള പരമാവധി ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ ലുക്കൗട്ട് സർക്കുലർ നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിൽ എത്തിയാൽ എമിഗ്രേഷൻ വിഭാഗം പ്രതിയെ തടഞ്ഞ് വെച്ച് അറസ്റ്റ് ചെയ്യും. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷം തിരിച്ചെത്തിയാൽ മതിയെന്നാണ് വിജയ് ബാബുവിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്ന് റിപ്പോർട്ടുകളുണ്ട്.

BEST SELLERS