Kerala

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടിയും സര്‍ക്കാറും കോടതി മാറ്റണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹരജികള്‍…

Read More

കര്‍ഷക സമരം; കനേഡിയന്‍ പ്രധാന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന പ്രക്ഷോഭകരെ പിന്തുണച്ചു കൊണ്ടുള്ള കനേഡിയന്‍ പ്രധാന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യ. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റൊരു രാജ്യം ഇടപെടല്‍ നടത്തുന്നത് ശരിയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. നയതന്ത്ര ചര്‍ച്ചകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ദുര്‍വ്യാഖ്യാനം…


സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5,375 പേര്‍ക്ക്; 6,151 പേര്‍ രോഗമുക്തരായി; 26 മരണം

സംസ്ഥാനത്ത് ഇന്ന് 5,375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം- 886, തൃശൂര്‍- 630, കോട്ടയം- 585, കോഴിക്കോട്- 516, എറണാകുളം- 504, തിരുവനന്തപുരം- 404, കൊല്ലം- 349, പാലക്കാട്- 323, പത്തനംതിട്ട- 283, ആലപ്പുഴ- 279, കണ്ണൂര്‍- 222, ഇടുക്കി- 161, വയനാട്- 150, കാസര്‍കോട്- 83 എന്നിങ്ങനെയാണ്…


പെരിയ ഇരട്ടക്കൊല: സി ബി ഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ ഹരജി സുപ്രീം കോടതി തള്ളി

പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. കേസ് സി ബി ഐ അന്വേഷിക്കുന്നതിനെതിരായ സര്‍ക്കാര്‍ ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഉത്തരവ് പരമോന്നത കോടതി ശരിവക്കുകയായിരുന്നു. ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. സി ബി ഐ അന്വേഷണത്തിനെതിരായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു…


മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: ഗണേഷ്‌കുമാറിന്റെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന് ജാമ്യം

നടിയെ ആക്രമിച്ച സംഭവത്തില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ കെ ബി ഗണേശ് കുമാര്‍ എം എല്‍ എ യുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന് സോപാധിക ജാമ്യം. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്,…


കെ എസ് എഫ് ഇയിലെ വിജിലന്‍സ് പരിശോധന; ധനമന്ത്രിയെ തള്ളി സി പി എം സെക്രട്ടേറിയറ്റ്

കെ എസ് എഫ് ഇയില്‍ വിജിലന്‍സ് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി സി പി എം. വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തിയ ധനമന്ത്രിയുടെ നടപടി ശരിയായില്ലെന്നും അത് ഒഴിവാക്കണമായിരുന്നു എന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ തെറ്റായ…


സിദ്ദീഖ് കാപ്പന്റെ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ യു ഡബ്ല്യൂ ജെ

ഹാഥ്റസ് സന്ദര്‍ശനത്തിനിടെ യു പി പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അനധികൃത തടങ്കലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം എന്നും കോടതിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പറയുന്നു….


വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്

വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം. ഞായറാഴ്ച രാവിലെയാണ് കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലൻ കുത്തേറ്റു മരിച്ചത്. എന്നാൽ, രണ്ടു ദിവസമായിട്ടും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തില്ല. ബത്തേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും…


സ്വര്‍ണക്കടത്ത് സംബന്ധിച്ച് ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്‌നയുടെ മൊഴി

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിയില്ലായിരുന്നെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. താനും സരിത്തുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ സംബന്ധിച്ചും ശിവശങ്കറിന് അറിയില്ലായിരുന്നെന്ന് സ്വപന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച സ്വപ്‌നയുടെ മൊഴിയുടെ പൂര്‍ണരൂപം…


വിജിലന്‍സ് നടത്തിയത് അവരുടേതായ പരിശോധന; അതിൽ രമണ്‍ ശ്രീവാസ്തവക്ക് പങ്കില്ല: മുഖ്യമന്ത്രി

കെഎസ്എഫ്ഇയുടെ വിവിധ ശാഖകളില്‍ വിജിലന്‍സ് വിജിലന്‍സ് നടത്തിയത് അവരുടേതായ പരിശോധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് മുമ്പും നിരവധി തവണം പരിശോധന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിശോധനയില്‍ ക്രമക്കേടുണ്ടെങ്കില്‍ വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. അന്വേഷണത്തിന് വേണ്ടത് വിജിലന്‍സ് ഡയറക്ടറുടെ അനുമതി ആവശ്യമാണ്….