Local-News

പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ജില്ലയിലെ കൊടുവായൂര്‍ കൈലാസ് നഗറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അഗ്നിശമന വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തീ കെടുത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുതുനഗരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം…

Read More

തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത സഹപ്രവർത്തകൻ പിടിയിൽ

തിരുവനന്തപുരത്ത് യുവതിയെ വഴിയിൽ തടഞ്ഞുനിറുത്തി മാനഭംഗപ്പെടുത്തിയാൾ അറസ്റ്റിൽ. ബോണക്കാട് സ്വദേശി പ്രിൻസ് മോഹനാണ് പൊലീസിന്റെ പിടിയിലായത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗ‍ർഭം അലസിപ്പിച്ചെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്. കഴിഞ്ഞ മാസം 29ന് രാത്രിയാണ് വിതുര സ്വദേശിയായ യുവതി പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കൂടെ ജോലി…


വ്യദ്ധസദനത്തിലെ മേട്രന്റെ ആത്മഹത്യ; ജില്ലാ ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടിയെ സ്ഥലം മാറ്റി

അഴീക്കോട് വൃദ്ധസദനത്തിലെ മേട്രന്‍ ജ്യോസ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ജില്ലാ ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടിയെയാണ് കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്. അഴീക്കോട് വൃദ്ധ സദനം സൂപ്രണ്ട് മോഹനനെതിരേയും നടപടിക്ക് സാധ്യതയുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മറ്റ് ജീവനക്കാരുടെ മേല്‍ നടപടി വേണോ എന്ന് തീരുമാനിക്കും. അഴീക്കോട്ടെ…


കൊച്ചിയിൽ കഞ്ചാവ് കേസില്‍ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച യുവാവിനെ കുത്തിക്കൊന്നു

നെടുമ്പാശ്ശേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തുറവൂര്‍ സ്വദേശി ജിസ്‌മോനാണ് കൊല്ലപ്പെട്ടത്. കയ്യാലപ്പടിയില്‍ നില്‍ക്കുകയായിരുന്ന ജിസ്‌മോനെ മൂന്നംഗ സംഘമെത്തി കുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. അക്രമത്തില്‍ പങ്കാളികളായ മൂന്ന് പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ജിസ്‌മോനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.


പാറശാലയിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ കുളിസീൻ ക്യാമറയിൽ പകർത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

കൊവിഡ് നീരീക്ഷണ കേന്ദ്രത്തിൽ ബാത്ത് റൂമിൽ ക്യാമറ വെച്ച് യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ച കൊവിഡ് ചികിത്സയിലായിരുന്ന യുവാവ് പിടിയിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ഷാലു(26)വാണ് പൊലീസിന്റെ പിടിയിലായത്. പാറശ്ശാല ശ്രീകൃഷ്ണ ഫാർമസി കൊവിഡ് സെന്ററിലാണ് സംഭവം. കൊവിഡ് നീരീക്ഷണത്തിലുള്ള ഒരു യുവതി കുളിക്കുന്നതിനിടെയാണ് ബാത്ത് റൂമിൽ ഒളിപ്പിച്ച…


കൊച്ചി വൈപ്പിനില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

വൈപ്പിനില്‍ തലപൊട്ടി യുവാവ് കൊല്ലപ്പെട്ട നിലയില്‍. കുഴിപ്പള്ളി ബീച്ച് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ് പ്രായം തോന്നിക്കുമെന്നാണ്. പുലര്‍ച്ചെ നാലരയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മാരകായുധങ്ങള്‍ക്കൊണ്ട് തലക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.


സ്ത്രീധനം കുറഞ്ഞതിനാൽ കാമുകൻ വിവാഹത്തിൽ നിന്ന് പിന്മറിയതിൽ മനംനൊന്ത് വീണ്ടും ആത്മഹത്യ

വരൻ വിവാഹത്തിൽ നിന്ന് പിന്മറിയതിൽ മനംനൊന്ത് മകൾ ആത്മഹത്യ ചെയ്തെന്ന പരാതിയുമായി കുടുംബം. ബി.എസ്‌.സി നഴ്‌സിങ് അവസാന വർഷ വിദ്യാര്‍ഥിനിയായ അര്‍ച്ചന(21) ആണ് ജീവനൊടുക്കിയത്.ഇപ്പോൾ പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരിക്കുകയാണ്. എല്ലാവരും തന്നോട് ക്ഷമിക്കണം, തനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ പറ്റിയില്ലെന്ന് അർച്ചന ആത്മഹത്യ കുറിപ്പിൽ പറയുന്നു. സഹോദരിയോട്…


പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം; മൂന്ന് പേര്‍ അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ത്ഥിയായ 17 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. എമ്പേറ്റ് സ്വദേശികളായ വാസു(62), കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരാണ് പിടിയിലായത്. ഡ്രൈവറായ വാസു മൂന്ന് വര്‍ഷം കുട്ടിയെ പ്രലോഭിപ്പിച്ച് തന്‍റെ വീട്ടില്‍ കൊണ്ടുപോയാണ് വാസു ആദ്യമായി പ്രകൃതിവിരുദ്ധ പീഡനത്തിന്…


കൊല്ലത്ത് പത്താം ക്ലാസുകാരൻ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കാഞ്ഞതിനാൽ ആറ്റിൽ ചാടി

വിവാഹം കഴിക്കണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്ത വീട്ടുകാരോടുള്ള പ്രതിഷേധസൂചകമായി ആറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പത്താം ക്ലാസ് ക്ലാസുകാരൻ. കൊല്ലം ചാത്തന്നൂരിന് സമീപം ഇത്തിക്കരയാറ്റിലാണ് വിചിത്രമായ സംഭവം നടന്നത്. പത്താം ക്ലാസ് പാസായതോടെയാണ് പാരിപ്പള്ളി സ്വദേശിയായ 17 വയസ് മാത്രം പ്രായമുള്ള കൗമാരക്കാരൻ വിവാഹം കഴിക്കാമെന്ന തന്റെ ‘എളിയ’…


കണ്ണൂരില്‍ മക്കള്‍ക്ക് വിഷം നല്‍കി മാതാവ് ആത്മഹത്യക്കു ശ്രമിച്ചു; രണ്ടര വയസ്സുകാരിയായ മകള്‍ മരിച്ചു

സംഭവത്തിൽ ഇളയ കുഞ്ഞ് അൻസീല (രണ്ടര ) മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മൂത്ത മകളും, അമ്മയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം 27 നാണ് രണ്ടര വയസ്സും 13 വയസ്സുമുള്ള രണ്ട് മക്കള്‍ക്ക് വിഷം നല്‍കി…