India

കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കില്ല; കേന്ദ്രം നടത്തിയ ചര്‍ച്ച പരാജയം; പ്രക്ഷോഭം തുടരും

കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരത്തിലുള്ള കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മറ്റന്നാള്‍ വീണ്ടും ചര്‍ച്ച നടത്തും. സമരവും ചര്‍ച്ചയും തുടരുമെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു. എല്ലാ കര്‍ഷക സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്താന്‍…

Read More

നിയമഭേദഗതി കര്‍ഷക നന്‍മക്ക് വേണ്ടി; നടപ്പാക്കിയത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് മോദി

കാര്‍ഷിക നിയമഭേദഗതിക്കെതിരെ കര്‍ഷകര്‍ ശക്തമായ സമരങ്ങളുമായി മുന്നോട് പോകവെ നിയമഭേദഗതിയില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷക നന്മക്കായാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഇതിലൂടെ കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണെന്നും മോദി പറഞ്ഞു. കര്‍ഷകര്‍ക്കായി നിരവധി വാതിലുകള്‍ തുറക്കുന്നു. പുതിയ അവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന വിലക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനാകും. വിശദമായ…


കര്‍ഷക പ്രക്ഷോഭത്തിനെത്തിയയാള്‍ കാറിന് തീപിടിച്ച് മരിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന ട്രാക്ടറുകളുടെ കേടുപാട് പരിഹരിക്കാനെത്തിയയാള്‍ കാറിന് തീപിടിച്ചു മരിച്ചു. പഞ്ചാബിലെ ബര്‍നാള ജില്ലയിലെ ദനൗല സ്വദേശി ജനക് രാജ് (55) ആണ് മരിച്ചത്. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ട കാറില്‍ ഇയാള്‍ കിടന്നുറങ്ങുമ്പോഴാണ് തീപിടിച്ചത്. അതിര്‍ത്തിയിലെ ബഹാദുര്‍ഗഡില്‍ നിരവധി ട്രാക്ടറുകളുടെ…


വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് രണ്ട് ആഴ്ചക്കകം അപേക്ഷിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഡ്- 19നെതിരായ വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാനുള്ള അപേക്ഷ രണ്ടാഴ്ചക്കകം സമര്‍പ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയും ആസ്ട്രസെനക്കയും വികസിപ്പിച്ച വാക്‌സിന്‍ ഉപയോഗിക്കുന്നതിനാണ് അപേക്ഷ നല്‍കുക. ഈ വാക്‌സിന്‍ വന്‍തോതില്‍ നിര്‍മിക്കുക സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സിറം മേധാവി അദാര്‍ പൂനാവാലയാണ് ഇക്കാര്യം…


കർഷകരുമായി ചർച്ചയ്‌ക്ക് തയ്യാർ; സമരം അവസാനിപ്പിക്കണം; അനുനയ നീക്കവുമായി കേന്ദ്രം

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി ചര്‍ച്ചക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ മൂന്നിന് ചര്‍ച്ചയാവാമെന്നും സമരം ഉപേക്ഷിക്കണമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. കാര്‍ഷിക പരിഷ്‌ക്കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ആരംഭിച്ച കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഇന്ന് കടുത്ത…


കർഷകരുടെ സമരം ലോകത്തെ ഒരു സർക്കാരിനും തടയാനാകില്ല; കരിനിയമം റദ്ദാക്കണം, മോദിക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

സത്യത്തിന് വേണ്ടിയുള്ള കർഷകരുടെ സമരം ലോകത്തെ ഒരു സർക്കാരിനും തടയാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകരുടെ സമരം തുടക്കം മാത്രമാണെന്നും പ്രക്ഷോഭത്തെ തുടർന്ന് മോദി സർക്കാരിന് കരിനിയമം റദ്ദാക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ കർഷക പ്രതിഷേധങ്ങൾ രാജ്യത്ത് അലയടിക്കുന്നതിനിടെയാണ് മോദിക്കെതിരായ…


ദില്ലി ചലോ മാര്‍ച്ച്: കര്‍ണാലില്‍ കര്‍ഷകർക്ക് നേരെ തുടര്‍ച്ചയായ കണ്ണീര്‍വാതക പ്രയോഗവും ജലപീരങ്കി പ്രയോഗവും

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷകരെ തടയാനായി പോലീസ് കടുത്ത നടപപടികള്‍ സ്വീകരിക്കുന്നു. കര്‍ണാല്‍ ദേശീയ പാത അടച്ച പോലീസ് കര്‍ഷകര്‍ക്ക് നേരെ തുടര്‍ച്ചയായി കണ്ണീര്‍ വാതകം പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷകരെ പിന്തിരിപ്പിക്കാനായി വ്യാപകമായി ജലപീരങ്കിയും പ്രയോഗിക്കുന്നുണ്ട്. അതേ സമയം കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി ഹരിയാന…


ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ആശയം വീണ്ടും മുന്നോട്ടുവച്ച് പ്രധാന മന്ത്രി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും മുന്നോട്ടുവച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. അത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ പ്രധാന മന്ത്രി പറഞ്ഞു. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍…


വെള്ളം കുടിക്കാന്‍ സ്‌ട്രോ അനുവദിക്കണം എന്ന ആവശ്യവുമായി സ്റ്റാൻ സ്വാമി വീണ്ടും കോടതിയെ സമീപിച്ചു

എന്‍.ഐ.എ അറസ്റ്റ് ചെയ്ത പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനായ 83 വയസുള്ള പുരോഹിതന്‍ ഫാദർ സ്റ്റാന്‍ സ്വാമി, വെള്ളം കുടിക്കാന്‍ സ്‌ട്രോയും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചു. പൂനെയിലെ ഭീമ കൊറോഗാവില്‍ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഒക്‌ടോബര്‍ എട്ടിനാണ് ജെസ്യൂട്ട് പുരോഹിതന്‍ സ്റ്റാന്‍ സ്വാമിയെ…


ദലിത് ഗായിക ഇസൈ വാണി ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍

ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടര്‍ന്നുള്ള ആചാരസംരക്ഷകരുടെ പ്രതിഷേധങ്ങളെയും കുറിച്ച് എഴുതി ആലപിച്ച ‘ഐ ആം സോറി അയ്യപ്പ നാന്‍ ഉള്ള വന്താല്‍ എന്നപ്പാ’ എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഇസൈ വാണി ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഇടം നേടി.സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡിലെ…