NRI

ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ഉന്നത ബഹുമതി

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്. യു എ ഇയുടെ വിശേഷിച്ച് അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായിരിക്കുന്നത്. അബുദാബി അല്‍…

Read More

എം എ യൂസഫലി ഫോബ്‌സ് അതിസമ്പന്ന പട്ടികയിലെത്തിയ പത്ത് മലയാളികളിൽ മുന്നില്‍

ഫോബ്‌സിന്റെ ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയില്‍ പത്ത് മലയാളികള്‍ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയില്‍ ഒന്നാമതായി എത്തിയത്. ആഗോളതലത്തില്‍ 589-ാം സ്ഥാനത്തും ഇന്ത്യയില്‍…


കോഴിക്കോട് സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു. കോഴിക്കോട് പന്നിയങ്കര വാടിയില്‍ പരേതരായ മമ്മദ് കോയയുടേയും നഫീസയുടെയും മകന്‍ അബ്ദല്‍ അസീസ് (72) ആണ് മരിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി അല്‍കോബാറിലെ അദ്ദൌലിയ ഇലക്ട്രോണിക് അപ്ലയന്‍സ് കമ്പനിയിയില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന്…


ഒറ്റപ്പാലം സ്വദേശി ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം സ്വദേശി അമ്പലപ്പാറ തൈവളപ്പിൽ ഖാദർ ഹാജിയുടെ മകൻ ഗഫൂർ (45) ദമാമിൽ മരിച്ചു. ഭാര്യ: ജസീന. മക്കൾ: നാസിബ, നാജിയ, മുഹമ്മദ് തബ്ജിൽ, മുഹമ്മദ് താബിൻ.നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു;…


തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ അന്തരിച്ചു

തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ നിര്യാതനായി. ഇരിഞ്ഞാലക്കുട സ്വദേശി റോഹൻ സുഭാഷ് (33) ആണ് റിയാദിലെ താമസസ്ഥലത്തു വെച്ച് മരിച്ചത്. കഴിഞ്ഞ പത്ത് വര്ഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ കൺട്രോളർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. ജീവകാരുണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ അംഗമായിരുന്നു. നാല് ദിവസം…


സത്യസന്ധതക്ക് കുറ്റ്യാടി സ്വദേശി അബ്ദുൽ ഹകീമിനെ അബുദാബി പോലീസ് ആദരിച്ചു

‘സത്യസന്ധത, സമഗ്രത, പോലീസുമായുള്ള സഹകരണം’ എന്നിവക്ക് കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ ഹകീമിനെ അബുദാബി പോലീസ് ആദരിച്ചു. കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകാനായി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിൽ എത്തിച്ചതിനാണ് യാസ് ഐലൻഡ് അഡ്‌നോക് ജീവനക്കാരൻ അബ്ദുൽ ഹകീമിനെ അബുദാബി പോലീസ് ആദരിച്ചത്. 12 വർഷമായി…


ദുബൈ ഉപ ഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു

ദുബൈ ഉപ ഭരണാധികാരിയും യു എ ഇ ധനകാര്യ വ്യവസായ മന്ത്രിയുമായിരുന്ന ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ അദ്ദേഹത്തിന്റെ സഹോദരന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തമാണ് മരണ വിവരം പുറത്തുവിട്ടത്. അന്തരിച്ച ഭരണാധികാരി…


ഹൂത്തി ആക്രമണം: സൗദി അറേബ്യക്ക് ജിസിസി കൗൺസിലിന്റെ പിന്തുണ

ഇറാൻ പിന്തുണയോടെ ഹൂത്തികൾ സൗദി അറേബ്യയിലെ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണത്തെ ജിസിസി കൗൺസിൽ അപലപിച്ചു.സൗദി അറേബ്യയെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളെയും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) പിന്തുണക്കുന്നതായി കൗൺസിൽ സെക്രട്ടറി ജനറൽ നയീഫ് അൽ ഹജ്‌റഫ് പറഞ്ഞു. മുൻ ജിസിസി സെക്രട്ടറി ജനറലും ബഹ്‌റൈൻ…


സൗദിയിൽ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ; തൊഴിലുടമയുടെ അനുമതിയില്ലാതെ വിദേശ തൊഴിലാളികൾക്ക് തൊഴിൽ മാറ്റം എളുപ്പമാവും

സൗദി അറേബ്യയിൽ ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി സ്വകാര്യ തൊഴിൽ നിയമങ്ങളിൽ മാനവ വികസന മന്ത്രാലയം പ്രഖ്യാപിച്ച പുതിയ തൊഴിൽ പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വന്നു. തൊഴിൽ കരാർ അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുമതിയില്ലാതെ വിദേശ തൊഴിലാളികൾക്ക് തൊഴിൽ മാറ്റം എളുപ്പമാവും. തൊഴിൽ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്കു വിധേയമായി തൊഴിലുടമയുടെ അനുവാദം കൂടാതെ…


ആര്‍ എസ് എസിന്റെ മതഭീകരവാദത്തിനു ബദല്‍ ഇടതുപക്ഷം മാത്രം: ജിദ്ദ നവോദയ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിൽ കോടിയേരി ബാലകൃഷ്ണന്‍

രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ആര്‍ എസ് എസ് അജൻഡക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും കേരളത്തിലെ വരുന്ന നിയമ സഭാ തിരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക എന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ജിദ്ദ നവോദയ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയുടെ പരമപ്രധാനമായ ഒരു…