Cinema

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രം ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചന്റെ ട്രൈലെർ റിലീസ് ചെയ്തു

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ എന്ന സിനിമയുടെ ട്രൈലെർ പുറത്തിറങ്ങി.കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന സിനിമക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ. സിനിമയുടെ ഛായാഗ്രഹണം സാലു കെ തോമസ്….

Read More

നവംബർ 16: സാഹസികതയിൽ പകരം വയ്ക്കാനില്ലാത്ത താരം, ജയൻ ഓർമ്മദിനം 

✍️  സി.ആർ.സുരേഷ് മലയാള സിനിമയിൽ സാഹസികരംഗങ്ങൾക്ക് പുതിയ അധ്യായം രചിക്കുകയും യുവാക്കൾക്കിടയിൽ വേഷാലങ്കാരങ്ങളുടെ തനത് ശൈലിയും നേടിയെടുത്ത് ഇന്നും ജീവിക്കുന്ന നടനാണ് ജയൻ. ശരിയായ പേര് കൃഷ്ണൻ നായർ. തിളങ്ങുന്ന കണ്ണുകളും പ്രത്യേകതയുള്ള നടത്തവും വസ്ത്രത്തിന്റെ ശൈലിയും ശബ്ദഭേദവും ഇന്നും ഹരമായി നിൽക്കുന്നു. ഇന്ത്യൻ നാവികസേനയിൽ നാവികനായി ജീവിതമാരംഭിച്ച…


പിറന്നാള്‍ ദിനത്തില്‍ ത്രില്ലര്‍ പ്രഖ്യാപിച്ച് ഉലകനായകൻ; ‘ആരംഭിക്കലാമാ’ ? മാസ് ടീസര്‍ പുറത്ത്

കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംവിധായകന്‍ ലോകേഷ് കനകരാജ് കമല്‍ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. കമല്‍ഹാസന്റെ പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ പുറത്തുവിടുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ഗംഭീര ടീസറോടുകൂടിയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.നായക കഥാപാത്രത്തിന്റെ പേരില്‍ത്തന്നെയാണ്…


ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടി നമിത കിണറ്റിൽ വീണു; അമ്പരന്ന് അണിയറപ്രവര്‍ത്തകര്‍

ബൗ വൗ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഗ്ലാമര്‍താരം നമിത കിണറ്റില്‍ വീണു. ഇന്നലെ രാവിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കൈയിലിരുന്ന മൊബൈല്‍ വഴുതി താഴേക്കു വീണു എന്നാണ് ലഭിക്കുന്ന വിവരം. ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്….


ഗോപാൽ മേനോന്റെ “ദി ബ്രോക്കൺ ക്യാമറ” മൈ റോഡ് റീൽ അന്താരാഷ്ട്ര മത്സരത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു

മലയാളി ഡോക്യുമെന്ററി സംവിധായകൻ ഗോപാൽ മേനോന്റെ (Gopal Menon) “ദി ബ്രോക്കൺ ക്യാമറ” (The Broken Camera) എന്ന മൂന്നുമിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി മൈ റോഡ് റീൽ (My RØDE Reel) അന്താരാഷ്ട്ര മത്സരത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹ്രസ്വചിത്ര മൽസരമാണ്.2016-ൽ കശ്മീരിൽ നടന്ന…


സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം: വാസന്തി, നടന്‍ സുരാജ്, നടി കനി കുസൃതി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം റഹ്മാന്‍ ബ്രദേഴ്‌സിന്റെ ‘വാസന്തി’ നേടി. സഹോദരങ്ങളായ ഷിനോസ് റഹ്മാന്‍, ഷനാസ് റഹ്മാന്‍ എന്നിവരാണ് സംവിധാനം. നിര്‍മ്മാതാവ് ഷിജു വില്‍സണ്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘വികൃതി’ എന്നിവയില്‍ മികച്ച പ്രകടനം നടത്തിയ…


തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യം എത്തുന്നത് ‘കൊറോണ വൈറസ്’ ,​റിലീസ് പ്രഖ്യാപിച്ച് രാംഗോപാൽ വർമ്മ

അൺലോക്ക് 5ലെ ഇളവുകളെതുടർന്ന് തിയേറ്റർ തുറക്കാനുള്ള തീരുമാനം വന്നതോടെ തന്റെ പുതിയ ചിത്രത്തിന്റെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ്മ. ഒക്ടോബർ 15ന് തീയെറ്റർ വീണ്ടും തുറക്കുമ്പോൾ റിലീസ് ചെയ്യപ്പെടുന്ന ആദ്യ ചിത്രം തന്റേതായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മെയ് മാസത്തിലാണ് കൊറോണ രോഗബാധയെക്കുറിച്ചുള്ള ചിത്രം പുറത്തിറക്കുമെന്ന്…


ഓഗസ്റ്റ് 6: ഭാവവിസ്മയങ്ങളുടെ ‘നെയ്ത്തുക്കാരൻ’, മുരളിയുടെ ഓർമ്മദിനം

✍️ സി.ആർ.സുരേഷ് കനത്ത ശബ്ദവും, മുറിപ്പാടുള്ള നെറ്റിയിലെ ഒരു ചെറുചലനംകൊണ്ടും അതിസങ്കീർണമായ കഥാപാത്രങ്ങളെ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ക്രൗര്യവും സ്നേഹവും രേഖപ്പെടുത്തി മലയാള സിനിമയ്ക്കു ലഭിച്ച അത്യപൂർവമായ വരദാനമായിരുന്നു മുരളി. ആരോഗ്യ വകുപ്പിൽ എൽ.ഡി.ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച മുരളി പിന്നീട് യു.ഡി ക്ലർക്കായിരിക്കെയാണ് നാടകത്തിലൂടെ കലാരംഗത്തെത്തിയത്. അഭിനയത്തിന്റെ കാര്യത്തിൽ…


ജയകൃഷ്ണനെ പോലുളള സ്ത്രീവിരുദ്ധരെ പ്രണയിക്കാൻ കഴിയുന്നത് എങ്ങനെയെന്നാണ്?

✍️ സീന Utk തൂവാനത്തുമ്പികൾ എന്ന സിനിമയുടെ ആഘോഷം നടക്കുകയാണല്ലോ? ജയകൃഷ്ണൻ എന്ന പുരുഷനെ ഗ്ലോറിഫൈ ചെയ്യുന്ന ആ സിനിമയിൽ ക്ലാരക്ക് പ്രത്യേകിച്ച് ഒരു റോളും ഇല്ല. ഇങ്ങനെ ആഘോഷിക്കാൻ മാത്രമുള്ള ഒരു സിനിമയാണ് അത് എന്ന് തോന്നുന്നില്ല. തികച്ചും സ്ത്രീ വിരുദ്ധനും സദാചാരവാദിയും ലൈംഗിക തൊഴിലിന് എല്ലാ…


ചലച്ചിത്ര സീരിയൽ താരം അനിൽ മുരളി അന്തരിച്ചു

മലയാള ചലച്ചിത്ര, സീരിയൽ താരം അനിൽ മുരളി (56) അന്തരിച്ചു. ഉച്ചക്ക് 12.45നായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലായിരുന്നു. തുടർന്ന് രോഗം മൂർച്ഛിക്കുകയും മരിക്കുകയുമായിരുന്നു. മരണസമയത്ത് മകൻ ആദിത്യയാണ് കൂടെയുണ്ടായിരുന്നത്. ഭാര്യ സുമയും മകൾ അരുന്ധതിയും വിദേശത്താണ്. തിരുവനന്തപുരം സ്വദേശിയായിരുന്ന…