Articles by news_reporter

സംസ്ഥാനത്ത് ഇന്ന് 6,194 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2,584 പേർക്ക് രോഗ മുക്തി; 17 മരണം

സംസ്ഥാനത്ത് ഇന്ന് 6,194 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ്…


സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന് കൊവിഡ് സ്ഥിരീകരിച്ചു

സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ‘നീതി’യിൽ ക്വാറന്റൈനിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ സ്‌പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പേകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഏപ്രിൽ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഡോളർ…


മന്‍സൂര്‍‌ വധം: രണ്ട് പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍

പാനൂരില്‍ സുന്നി പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേർ കൂടി പോലീസ് കസ്റ്റഡിയില്‍. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. ഉച്ചയോടെ കണ്ണൂര്‍-കാസര്‍കോട് ജില്ലാ അതിര്‍ത്തിയില്‍വെച്ച്…


ഹിന്ദു മുസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമാചിത്രീകരണം ക്ഷേത്രവളപ്പിൽ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതായി പരാതി

ഹിന്ദു മുസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമാചിത്രീകരണം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതായി പരാതി. മീനാക്ഷി ലക്ഷ്‌മൺ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചീത്രീകരണമാണ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞത്. കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ് ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്. ഹിന്ദു മുസ്ലീം പ്രണയം…


സ്പീക്കര്‍ പി ശ്രീരാമകൃഷണനെ കസ്റ്റംസ് ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തു

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് വെള്ളിയാഴ്ചസ്പീക്കറുടെ മൊഴി എടുത്തത്. ചോദ്യം ചെയ്യല്‍ സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു. കസ്റ്റംസിനോട് നിലപാട് വ്യക്തമാക്കിയതായും ഓഫീസ് അറിയിച്ചു. വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക്…


ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ലെന്ന് മന്ത്രി എ കെ ബാലന്‍

ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ലെന്ന് നിയമ മന്ത്രി എ കെ ബാലന്‍. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എ കെ ബാലന്‍. മന്ത്രിയായിരുന്നപ്പോള്‍ കെ എം മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ…


ചേർത്തലയിൽ പി. പ്രസാദിനെ തോൽപ്പിക്കാൻ, സംഘടിതമായ നീക്കം; മന്ത്രി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പ്രദ്യോതിനെ സി.പി.ഐ പുറത്താക്കി

ചേർത്തലയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി പി. പ്രസാദിനെ തോൽപ്പിക്കാൻ, സംഘടിതമായ നീക്കം നടത്തിയെന്ന ആരോപണത്തിൽ മന്ത്രി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പ്രദ്യോതിനെ സി.പി.ഐ പുറത്താക്കി. ചേര്‍ത്തല കരുവ ബൂത്ത് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് പുറത്താക്കപ്പെട്ട പ്രദ്യോത്.  തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇയാൾ ഉൾപ്പെടെ ഇറങ്ങാത്തതിരുന്നത് തിലോത്തമന്റെ പ്രേരണയിലാണെന്നാണ് ആരോപണം. തിലോത്തമനെ…


ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ഉന്നത ബഹുമതി

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്. യു എ ഇയുടെ വിശേഷിച്ച് അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായിരിക്കുന്നത്. അബുദാബി അല്‍…


തിരുവനന്തപുരത്ത് ജുവല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവനോളം കവര്‍ന്നു

കാറില്‍ വന്ന ആഭരണക്കടയുടമയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് നൂറ് പവനോളം സ്വര്‍ണം കവര്‍ന്നു. തിരുവനന്തപുരം മംഗലപുരം കുറക്കോട് ടെക്‌നോസിറ്റിക്ക് സമീപം വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് ആഭരണക്കടകള്‍ക്കു നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ(47)യും ഡ്രൈവര്‍ അരുണിനെയുമാണ് അജ്ഞാതസംഘം ആക്രമിച്ചത്. കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ…


നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് അമീറുൽ: അമ്പിളി ഓമനക്കുട്ടൻ

നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് പെരുമ്പാവൂർ ജിഷ കൊലപാതക കേസിന്റെ നാൾവഴികളിൽ താൻ കണ്ടിട്ടുള്ളത് എന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അമ്പിളി ഓമനക്കുട്ടൻ. കേസിൽ വധശിക്ഷയ്ക്ക വിധിക്കപ്പെട്ട പ്രതി അമീറുൾ ഇസ്ലാം ഒരിക്കൽ പോലും ജിഷയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പിന്നെങ്ങനെ പ്രതിയായി എന്നും അമ്പിളി…