News

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ: 2100 രൂപയ്ക്ക് ലാപ്ടോപ്പും പ്രിന്ററും മൊബൈലും പദ്ധതി വ്യാജം

ഡിജിറ്റൽ ഇന്ത്യയുമായി ചേർന്ന് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് കേന്ദ്ര സർക്കാർ 2100 രൂപയ്ക്ക് ലാപടോപ്പും, പ്രിന്ററും, മൊബൈലും നൽകുന്നു എന്നുള്ള വ്യാജപ്രചാരണങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി പി.ഐ.ബിയുടെ ഫാക്ട് ചെക്ക് വിഭാഗം.സോഷ്യൽ മീഡിയ വഴിയാണ് വ്യാജ വാർത്ത വ്യാപകമായി പ്രചരിക്കുന്നത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന വെബ്‌സൈറ്റിലാണ് 2100 രൂപയ്ക്ക് കേന്ദ്ര…

Read More

സ്വകാര്യ ബസിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അഞ്ചുതെങ്ങിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് ടൂവീലറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു. അഞ്ചുതെങ്ങ് മുരുക്കുവിളാകം വീട്ടിൽ ജോൺസൺന്റെ ഭാര്യ ഷേർളിയാണ് (50) മരിച്ചത്. കഴിഞ്ഞ ദിവസം ഷേർളിയും ജോൺസണും അഞ്ചുതെങ്ങിൽ നിന്ന് ടൂവീലറിൽ ചിറയൻകീഴിലേക്ക് പോകുന്നതിനിടെ രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. വർക്കലയിലേക്ക് പോവുകയായിരുന്ന ബസ് അഞ്ചുതെങ്ങ് പെട്രാൾ പമ്പിന് സമീപം…


യു.എസ്- സൗദി അറേബ്യ സൗഹൃദം പുതുക്കി; സല്‍മാന്‍ രാജാവും – ജോ ബൈഡനും ചര്‍ച്ച നടത്തി

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മില്‍ കൂടി ചര്‍ച്ച നടത്തിയത്. പ്രസിഡന്റായി ചുമതലയേറ്റ ജോ ബൈഡനെ രാജാവ് അഭിനന്ദിച്ചു. കൂടിക്കാഴ്ചയില്‍ ഇരു…


രാഹുലിന് ബി ജെ പിയെ വിമർശിക്കാൻ മടി; താത്പര്യം എല്‍ ഡി എഫിനെ ആക്രമിക്കാന്‍: മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പ്രസ്താവനകളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന്റെ സ്ഥാനത്തിനു ചേര്‍ന്ന പരാമര്‍ശങ്ങളല്ല അദ്ദേഹം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ ഡി എഫിന്റെ തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു…


വിദ്വേഷ പ്രസംഗം; ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

മത വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവിനെ ആലപ്പുഴ നോർത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്‌തു. ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പുളിങ്കുന്ന് ​ശ്രീശൈലം ജിനുമോനാണ് (42) അറസ്​റ്റിലായത്. വയലാറിൽ ആർഎസ്​എസുകാരൻ വെട്ടേറ്റുമരിച്ചതിൽ പ്രതിഷേധിച്ച്​ വ്യാഴാഴ്​ച നടത്തിയ ഹർത്താലിനിടെയാണ് വിദ്വേഷ പ്രസംഗം നടത്തിയത്. പ്രകടനത്തിന്‌ ശേഷം തോണ്ടൻകുളങ്ങര ക്ഷേത്രത്തിന്​ സമീപം…


അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുശ്ശേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, പുതുശ്ശേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞടുപ്പ്. ബംഗാളില്‍ എട്ട് ഘട്ടമായും അസമില്‍ മൂന്ന് ഘട്ടമായുമാണ് വോട്ടെടുപ്പ് നടക്കുക. കേരളത്തില്‍ ഏപ്രില്‍ ആറിനാണ് വിധിയെഴുത്ത്. 14 ജില്ലകളിലായുള്ള 140 മണ്ഡലങ്ങളിലേക്കാണ് വോട്ടര്‍മാര്‍…


സംസ്ഥാനത്ത് വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും ഇനി കൊവിഡ് പരിശോധന സൗജന്യം

സംസ്ഥാനത്തേക്ക് വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ വച്ച് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചതാണ് ഇക്കാര്യം. ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളുടെ നിരക്ക് കുറച്ച് മൊബൈല്‍ ലാബുകള്‍…


തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഏഴ് പേര്‍ അറസ്റ്റില്‍

തൃശൂര്‍ല ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 20 പേര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ യുവാവ് പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്. യുവാവിന്റെ…


മാന്നാര്‍ സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം മുഖ്യപ്രതി പിടിയില്‍

സ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന മാന്നാര്‍ സ്വദേശിനി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് ഇന്ന് പുലര്‍ച്ചയോടെ പിടിയിലായത്. ഇയാളെ തെളിവെടുപ്പിനായി മാന്നാറിലെത്തിച്ചു. കൂടെയുള്ളവരെക്കുറിച്ചുശള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പിടിച്ചെടുത്തു. യുവതിയുടെ വീട്ടിലേയ്ക്കുള്ള വഴി…


നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഏപ്രില്‍ 6 ന്; മെയ് 2 ന് വോട്ടെണ്ണല്‍.

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. കേന്ദ്ര തിരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ സുനില്‍ അറോറ ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. മലപ്പുറം ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് തന്നെ നടക്കും. മാര്‍ച്ച് 12നാണ് വിജ്ഞാപനം. 19…