World

ചന്ദ്രനിലും മൊബൈല്‍ സിഗ്നല്‍; 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ നോക്കിയയെ തിരഞ്ഞെടുത്ത് നാസ

ചന്ദ്രനിലും മുടക്കമില്ലാതെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമാക്കാന്‍ പദ്ധതിയുമായി നാസ. പദ്ധതിയുടെ ഭാഗമായി ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് ഒരുക്കാന്‍ നോക്കിയയെ തിരഞ്ഞെടുത്തിരിക്കുകയാണ് നാസ. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യവാസമൊരുങ്ങുമ്പോള്‍ തടസ്സമില്ലാത്ത മൊബൈല്‍ സിഗ്നല്‍ ലഭിക്കാനാണിത്. ചന്ദ്രനില്‍ ദീര്‍ഘകാലം താമസിക്കുന്നതിനായി 2024ഓടെ മനുഷ്യരെ അവിടെയെത്തിക്കാനാണ് നാസയുടെ ലക്ഷ്യം. 2022ഓടെ ചന്ദ്രോപരിതലത്തില്‍ ആദ്യ…

Read More

കൊവിഡ് 19: ലോകത്ത് രോഗബാധിതര്‍ മൂന്നര ലക്ഷം; രോഗബാധയിലും മരണനിരക്കിലും ഇന്ത്യ മുന്നില്‍

ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 70 ലക്ഷവും പിന്നിട്ടു. 37,089,652 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചെന്ന് വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തു വിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിനം 3,50,000 പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്. വൈറസ് ബാധയേത്തുടര്‍ന്ന് 1,072,087 പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ 27,878,042 പേര്‍…


സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസംഘടനയ്ക്കു കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യൂ എഫ് പി). ദാരിദ്ര്യനിര്‍മാര്‍ജനത്തിലും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതിലും ഈ പദ്ധതി വഹിച്ച പങ്ക് കണക്കിലെടുത്താണ് പുരസ്‌കാരം. യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ദാരിദ്ര്യത്തെ ആയുധമാക്കുന്നത് തടയാന്‍ ആഗോള ഭക്ഷ്യ പദ്ധതിക്ക് സാധിച്ചതായി നൊബേല്‍ കമ്മിറ്റി…


സാഹിത്യത്തിനുള‌ള നൊബേൽ സമ്മാനം അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ളക്കിന്

സാഹിത്യത്തിനുള‌ള നൊബേൽ പുരസ്‌കാരം ഇത്തവണ അമേരിക്കൻ കവയത്രിയായ ലൂയിസ് ഗ്ളക്കിന്. 12ഓളം കവിതാ സമാഹാരങ്ങളും കവിതയെ കുറിച്ചുള‌ള ലേഖനങ്ങളും രചിച്ചിട്ടുള‌ള ലൂയിസ് ഗ്ളക്ക് അമേരിക്കയിലെ സമകാലിക സാഹിത്യ ലോകത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. എഴുപത്തി ഏഴാം വയസിലാണ് വിശ്വപ്രസിദ്ധമായ സമ്മാനം ഗ്ളക്കിനെ തേടിയെത്തിയിരിക്കുന്നത്. മുൻപ് പുലിറ്റ്സർ പുരസ്‌കാരവും 2014ൽ നാഷണൽ…


ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു

ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. റോജര്‍ പെന്റോസ്, റെയ്ന്‍ഹാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഘെസ് എന്നിവരാണ് ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടത്. തമോഗര്‍ത്തങ്ങളെ സംബന്ധിച്ച പഠനത്തിനാണ് റോജര്‍ പെന്റോസിന് പുരസ്‌കാരം ലഭിച്ചത്. സൂപ്പര്‍മാസീവ് കോമ്പാക്ട് ഒബ്കടുകളെ സംബന്ധിച്ച പഠനത്തിനാണ് ആന്‍ഡ്രിയ, റെയീന്‍ഹാര്‍ഡ് ജെന്‍സെല്‍ എന്നിവര്‍ക്ക്…


ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു

വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞരും ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനും പങ്കിട്ടു. അമേരിക്കക്കാരായ ഹാര്‍വി ആള്‍ട്ടര്‍, ചാള്‍സ് എം റൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കല്‍ ഹോട്ടണ്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിനാണ് ഇവര്‍ പുരസ്‌കാരത്തിന് അര്‍ഹരായതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു. ലോകമെമ്പാടുമുള്ള…


അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും ഭാര്യക്കും കൊവിഡ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. നേരത്തെ ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ ഹോപ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. . എയര്‍ഫോഴ്സ് വണ്ണില്‍ പ്രസിഡന്‍ര്…


ടെക് ഭീമന്‍ വാവെയ് യുടെ ഗവേഷണ കേന്ദ്രത്തിലെ തീപ്പിടിത്തം; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു

ടെക് ഭീമന്‍ വാവെയ്യുടെ ഗവേഷണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം. തെക്കന്‍ ചൈനീസ് നഗരമായ ഡോന്‍ഗുവാനിലെ കേന്ദ്രത്തിലാണ് അപകടം. നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്‌. ഇവിടെിന്നും മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സോങ്ഷാന്‍ ലേക്ക് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് സോണിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇന്‍ഡസ്ട്രിയല്‍…


വിശുദ്ധ പീഡനം: പതിമൂന്നുകാരിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശിയായ പ്രതിപുരുഷൻ ഫാ. ശ്ലോമോ ഐസക് ജോര്‍ജ്ജ് ജയിലിലായി

“അതായത് സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: ഞാൻ ചുമ്പിക്കുമ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണ്, ഞാൻ പീഡിപ്പിക്കുമ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണ്, ഇങ്ങനെ വിശ്വസിച്ചാൽ അവിടെ അത്ഭുതം നടക്കും!”_ എന്ന സഹനദാസൻ, പീഡിത മശിഹ, ഉത്തമ പീഡന പിതാവ് വി. ഫ്രാങ്കോയുടെയും വി.ഫാ:റോബിൻ വടക്കുംചേരിയുടെയും ക്രിസ്തീയ പാത പിന്തുടർന്ന്…


ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,73,06,438 പേര്‍ക്ക്; മരണം 8,87,681; രണ്ടാം സ്ഥാനത്ത് ഇന്ത്യ

ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 2,73,06,438 പേര്‍ക്ക്. ആകെ റിപ്പോര്‍ട്ട് ചെയ്ത മരണം 8,87,681 ആണ്. 1,93,81,889 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 64,60,421 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1,93,253 പേര്‍…