ഒക്ടോബർ 21: കവിതയിലെ ഒറ്റയാൻ, എ അയ്യപ്പൻ ഓർമ്മ ദിനം

ഒരു മനുഷ്യായുസ്സു മുഴുവൻ അഭയാർത്ഥിയെ പോലലഞ്ഞ്, ജീവിതം എന്നത് ഒരുത്സവം പോലെ കൊണ്ടാടിയ അയ്യപ്പൻ. ഭ്രാന്തിന്റെ വള പൊട്ടുകൾ “സർറിയലിസം” എന്ന ചങ്ങലക്കണ്ണികളിൽ ഒളിപ്പിച്ചു, കവിതകളുടെ ലോകത്ത്‌ ഉന്മാദമാടിയ അയ്യപ്പൻ.നഗ്നപാദനായി താൻ ചെന്നെത്തിയ ലോകത്തെല്ലാം അനുഭവങ്ങളുടെ ആൽമരത്തറയിലിരുന്ന് അദ്ദേഹം കവിതകളെഴുതി. കവിതയും,വായനയും, മദ്യപാനവും, വ്യഭിചാരവും പിന്നെ ചങ്ങാത്തവും..! ഇതായിരുന്നു…

Read More

വിജയ താഡനം ഫലം കണ്ടു സമൂഹ മാദ്ധ്യമങ്ങൾ വഴിയുളള ലൈംഗികഅധിക്ഷേപങ്ങൾക്ക് നിയന്ത്രണം വരും; കേരള പൊലീസ് ആക്‌ടിൽ ഭേദഗതി വരുത്താൻ തീരുമാനം

 മൂന്ന് സ്ത്രീകളുടെ വിജയ താഡനം ഫലം കണ്ടു. സമൂഹ മാദ്ധ്യമങ്ങൾ വഴിയുളള ലൈംഗിക അധിക്ഷേപങ്ങൾ നിയന്ത്രിക്കാൻ കേരള പൊലീസ് ആക്‌ടിൽ ഭേദഗതി വരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. സമൂഹ മാദ്ധ്യമങ്ങൾ വഴിയുളള അധിക്ഷേപങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ആക്‌ടിൽ വകുപ്പില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന…


സോളാര്‍ തട്ടിപ്പ് കേസ്: ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം തടവും പിഴയും; ശാലുമേനോനെതിരെ വിചാരണ തുടരും

സോളാർ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്‌ണന് മൂന്നു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട്ടിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കാനെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശികളിൽ നിന്നും ബിജു രാധാകൃഷ്‌ണന്റെ സ്വിസ് സോളാർ കമ്പനി 75 ലക്ഷം രൂപ തട്ടിച്ചെന്ന കേസിലാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ…


സ്വപ്ന പദ്ധതി: സ്വര്‍ണക്കടത്തിന് നയതന്ത്ര ബാഗേജ് തന്ത്രം മുന്നോട്ടുവച്ചത് സ്വപ്ന; ശിവശങ്കറിന് അറിയാമായിരുന്നു; സന്ദീപിന്റെ മൊഴി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയേയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനേയും കുടുക്കി കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ മൊഴി. സ്വര്‍ണക്കടത്തിന് നയതന്ത്ര ബാഗേജ് എന്ന തന്ത്രം മുന്നോട്ടുവച്ചത് സ്വപ്‌ന സുരേഷ് ആണ്. സ്വപ്‌ന ക്രിമിനല്‍ കേസ് പ്രതിയാണെന്ന് ശിവശങ്കര്‍ അറിഞ്ഞിരുന്നു. ഇതിനു ശേഷമാണ് സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍…


പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ജില്ലയിലെ കൊടുവായൂര്‍ കൈലാസ് നഗറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അഗ്നിശമന വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തീ കെടുത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുതുനഗരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം…


വി.എസ് ൻറെ 97ാം പിറന്നാൾ; മകൻ അരുൺകുമാർ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ 97ാം പിറന്നാളാണിന്ന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതിഥികളെയും ഉറ്റവരെയും ഒഴിവാക്കി ആഘോഷങ്ങളില്ലാത്ത പിറന്നാള്‍ ദിനമാണ് വി.എസിന് ഇത്തവണ. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കുടുംബാംഗങ്ങള്‍ അതിഥികളെ ഒഴിവാക്കിയത്. വീട്ടിലെ കേക്കുമുറിക്കലില്‍ പിറന്നാള്‍ ആഘോഷങ്ങൾ ചുരുക്കുകയും ചെയ്തു. ഇപ്പോൾ തന്റെ അച്ഛന്റെ പിറന്നാള്‍ ചിത്രങ്ങള്‍…


കൊവിഡ് ലോക്ക് ഡൗണ്‍ മാത്രമേ രാജ്യത്ത് നീക്കിയിട്ടുള്ളൂ. വൈറസ് വിട്ടുപോയിട്ടില്ല: ജാഗ്രതാ നിർദ്ദേശവുമായി പ്രധാന മന്ത്രി

രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് വര്‍ധിച്ചിട്ടുണ്ടെങ്കിലും ജാഗ്രത കുറയ്ക്കാന്‍ സമയമായിട്ടില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിഡ് ലോക്ക് ഡൗണ്‍ മാത്രമേ രാജ്യത്ത് നീക്കിയിട്ടുള്ളൂ. വൈറസ് വിട്ടുപോയിട്ടില്ല. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാന മന്ത്രി ഇക്കാര്യം പറഞ്ഞത്. മരണസംഖ്യ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്. കൊവിഡ് പരിശോധനയാണ്…


സംസ്ഥാനത്ത് ഇന്ന് 6,591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7375 പേർക്ക് നെഗറ്റിവ്; 24 മരണം

സംസ്ഥാനത്ത് ഇന്ന് 6,591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ്…


കേന്ദ്ര ആരോഗ്യമന്ത്രിയുടെ കേരളത്തിനെതിരായ പ്രസ്താവന ദൗര്‍ഭാഗ്യകരം: രാഹുല്‍ ഗാന്ധി

കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഹര്‍ഷ് വര്‍ധന്‍ നടത്തിയ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മന്ത്രിയുടെ പരാമര്‍ങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. കൊവിഡ് പ്രതിരോധത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല. രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു. വയനാട്ടിലെ…


പാലത്തായി പീഡനം: പുതിയ അന്വേഷണ സംഘം വേണം; മേൽനോട്ടം ഐ ജി ശ്രീജിത്തിൽ നിന്ന് മാറ്റണം: ഹൈക്കോടതി

പാലത്തായി​ പീഡനക്കേസി​ൽ രണ്ടാഴ്ചയ്ക്കകം പുതി​യ അന്വേഷണ സംഘം രൂപീകരി​ക്കണമെന്ന് ഹൈക്കോടതി​ ആവശ്യപ്പെട്ടു. ഐ ജി​ റാങ്കി​ൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം സംഘം രൂപീകരിക്കേണ്ടതെന്ന് പറഞ്ഞ കോടതി നിലവിലെ അന്വേഷണ സംഘത്തിലുളളവർ പുതിയ സംഘത്തിൽ ഉണ്ടാവരുതെന്നും ആവശ്യപ്പെട്ടു. സംഘത്തിന്റെ മേൽനോട്ടം ഐ ജി ശ്രീജിത്തിൽ നിന്ന് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്….


രാജ്യാന്തര സമ്പദ്‌ വ്യവസ്ഥയിൽ ചൈന കുതിക്കുന്നു; ഐ എം എഫ് ആസ്ഥാനം ബെയ്‌ജിംഗിലേക്ക് മാറ്റേണ്ടി വരുമോ?: ശശിതരൂർ

കൊവിഡ് മഹാമാരി രാജ്യത്താകമാനം വൻ മാറ്റങ്ങൾ സൃഷ്‌ടിച്ചിരിക്കെ യു.എസിൽ നിന്ന് രാജ്യാന്തര നാണയനിധിയുടെ (ഐ.എം.എഫ്) ആസ്ഥാനം ബെയ്‌ജിംഗിലേക്ക് മാറ്റുമോയെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് ശശിതരൂർ. രാജ്യാന്തര തലത്തിൽ നിലവിലെ വളർച്ചാനിരക്കിൽ ചൈന മുമ്പോട്ട് കുതിക്കവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂരിന്റെ ട്വീറ്റ്.‌ കഴിഞ്ഞ 75 വർഷമായി വാഷിംഗ്‌ടണിലാണ് ഐ.എം.എഫിന്റെ ആസ്ഥാനം….