Tue. Aug 18th, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ പിന്‍വലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടിയാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച് മെറ്റ. റിപ്പോര്‍ട്ടര്‍ ചാനലിന് ഇ മെയില്‍ വഴി നല്‍കിയ വിശദീകരണത്തിലാണ് വാര്‍ത്തകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിലപാട് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്. സാങ്കേതിക പിഴവാണെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പുറത്തുവനിട്ട വാര്‍ത്തകള്‍ തള്ളിക്കൊണ്ടാണ് മെറ്റയുടെ വിശദീകരണം. വാര്‍ത്തകള്‍ പിന്‍വലിച്ചത് എ ഐ അധിഷ്ഠിത സംവിധാനത്തിലൂടെയാണെന്ന നിലയില്‍ നേരത്തെ പ്രചരിക്കപ്പെട്ട വാദങ്ങളെയും മെറ്റ നിഷേധിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നിര്‍ണയിക്കുന്നത് പ്രാദേശിക നിയമങ്ങളാണെന്നാണ് മെറ്റ വ്യക്തമാക്കുന്നത്.

ബന്ധപ്പെട്ട നിയമ ഉത്തരവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ലെന്നും ഇ മെയിലില്‍ മെറ്റ അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സങ്കേതിക പിഴവാണെന്നും മെറ്റ വിശദീകരിച്ചുവെന്നായിരുന്നു പോലീസിനെ ഉദ്ദറിച്ച് നേരത്തെ ചില മാധ്യമങ്ങള്‍ പ്രചിരിപ്പിച്ചിരുന്നത്. മെറ്റയുടെ നോഡല്‍ ഓഫീസര്‍ ഈ വിവരം കേരള പോലീസിന്റെ സൈബര്‍ വിംഗിനെ ഈ വിവരം അറിയിച്ചുവെന്നായിരുന്നു മാധ്യമങ്ങളുടെ റിപോര്‍ട്ട്.

റിപോര്‍ട്ടര്‍ ടി വി, കൈരളി ടി വി, ദേശാഭിമാനി എന്നീ മാധ്യമങ്ങളുടെ വാര്‍ത്താ കാര്‍ഡുകളായിരുന്നു മെറ്റ പിന്‍വലിച്ചിരുന്നത്. വാര്‍ത്തകള്‍ നീക്കംചെയ്യിക്കാന്‍ തനിക്ക് മെറ്റയില്‍ യാതൊരു സ്വാധീനവുമില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി വി ഡി സതീശന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. അതേസമയം സര്‍ക്കാരുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത പിന്‍വലിച്ചതെന്നാണ് മെറ്റയു#െട വിശദീകരണം വ്യക്തമാക്കുന്നത്. വാര്‍ത്താ കാര്‍ഡുകള്‍ മാറ്റുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണം ശരിവെക്കുന്നതാണ് മെറ്റയുടെ നടപടി.



 

Leave a Reply