Kerala Govt.

കിഫ്ബി: ഫാലി എസ് നരിമാനില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടി

കിഫ്ബിയില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ സീനിയര്‍ അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനില്‍ നിന്നും സര്‍ക്കാര്‍ നിയമോപദേശം തേടി. സംസ്ഥാന ധനവകുപ്പിന്റെ ആവശ്യപ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ആണ് നിയമോപദേശം ആരാഞ്ഞത്. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹരജിയിലാണ്…


സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല; എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശ മുഖ്യമന്ത്രി തള്ളി

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. ഇത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശ മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കൊവിഡ് മൂലം സംസ്ഥാനത്ത് മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് എക്‌സൈസ് കമ്മീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. കൊവിഡ്…


ഡാം സുരക്ഷ: മുൻകരുതൽ നടപടികൾ അറിയിക്കാൻ സർക്കാറിനോട് ഹെെക്കോടതി

ഡാം സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി സംസ്ഥാനസര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടി. പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു, ഡാമില്‍ ജലനിരപ്പ് ഉയര്‍ന്താല്‍ എന്ത് സുരക്ഷാ നടപടികള്‍ സ്വീകരിക്കും തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാനാണ് നിര്‍ദേശം. ഒരാഴ്ചക്കകം വിശദീകരണം നൽകണം. 2018ല്‍ ജസ്റ്റിസ് രാമചന്ദ്രന്റെ കത്തില്‍ ഹൈക്കോടതി സ്വയം ഫയല്‍…


സംസ്ഥാനത്ത് ഇനി മുതല്‍ കുപ്പിവെള്ളം 13 രൂപക്ക്; പരിശോധന കര്‍ശനമാക്കും

സംസ്ഥാനത്ത് കുപ്പിവെള്ളം ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.കൂടുതൽ ഈടാക്കിയാൽ നടപടിയെടുക്കും. നേരത്തെ വെള്ളത്തെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വിഭാഗങ്ങളുമായി ആലോചിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. വിജ്ഞാപനം വന്നിട്ട് പരിശോധന കര്‍ശനമാക്കാമെന്നാണ് ലീഗല്‍…


ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഉടന്‍ നാട്ടിലെത്തിക്കണം; വിദേശ്യകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്കയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന്…


കൊറോണ: മലയാളികളായ 17 മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി

കൊറോണ (കോവിഡ് 19) വൈറസ് വ്യാപിക്കുന്ന ഇറാനില്‍ മലയാളി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങി. തിരുവനന്തപുരത്തുകാരായ 17 മത്സ്യത്തൊഴിലാളികളാണ് ഇറാനിലെ തീരനഗരമായ അസല്‍യൂവില്‍ കുടുങ്ങിക്കിടക്കുന്നത്. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങാന്‍ കഴിയാതെ ഇവര്‍ താമസസ്ഥലത്ത് പെട്ടുപോയത്. ഭക്ഷണം ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളൊന്നും ലഭിക്കാത്ത…


ഫെബ്രുവരി 22ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് അവധി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് പൊതു അവധി. അന്ന് കേരള അഡ്മിനിസ്‌ട്രേറ്റീസ് സര്‍വീസിലേക്കുള്ള പി.എസ്.സി പരീക്ഷ നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും കെ.എ.എസ് പരീക്ഷ നടക്കുന്നതിനാല്‍ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അവധി നല്‍കിയത്. പകരം പ്രവൃര്‍ത്തി ദിവസം എന്നാണെന്ന് പിന്നീട് അറിയിക്കുമെന്ന് പൊതു വിദ്യാഭ്യാസ…


നേപ്പാളില്‍ വിഷവായു ശ്വസിച്ച് മരിച്ച എട്ട് മലയാളികളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

നേപ്പാളില്‍ വിഷവായു ശ്വസിച്ച് മരിച്ച എട്ടു മലയാളികളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എട്ട് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. എല്ലാ മൃതദേഹങ്ങളും ഒരു വിമാനത്തില്‍ തന്നെയാണ് എത്തിക്കുക. നേരത്തെ…


CAA-ക്ക് എതിരെ സര്‍ക്കാരിനോട് സുപ്രീം കോടതിയെ സമീപിച്ചതില്‍ വിശദീകരണം തേടി ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടി രാജ്ഭവന്‍ കത്ത് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടലംഘനം ആണെന്നും വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ്…


‘അധികാര പരിധിയെക്കുറിച്ചും എല്ലാവരും ഓര്‍ക്കണം’: ഗവര്‍ണര്‍ക്കെതിരെ സ്പീക്കർ

പൗരത്വ നിയമ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കുകയും സർക്കാരിനെതിരെ നിരന്തരം പത്രസമ്മേളനങ്ങൾ നടത്തുകയും ചെയ്യുന്ന നടപടി ഇപ്പോഴും ആവര്‍ത്തിക്കുന്ന ഗവര്‍ണറെ തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഭരണഘടന അനുസരിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് യദാർത്ഥ അധികാരകേന്ദ്രമെന്നും ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്നും സ്പീക്കര്‍ പറഞ്ഞു.അങ്ങനെ സംഭവിക്കുന്നത്…