Tue. Jul 28th, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചുള്ള ഉത്തരവിറങ്ങി. ഇതോടെ യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ഈ നിരക്ക് വർധന വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.10 പൈസ സമ്മർ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം ഇതോടെ തള്ളി. അടുത്ത വർഷം മുതൽ 12 പൈസ വർധിപ്പിക്കും.

വേനല്‍ക്കാലമായ ജനുവരി മുതല്‍ മേയ് വരെ ഒരു പ്രത്യേക സമ്മര്‍ താരിഫ് കൂടി നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. ഈ മാസങ്ങളില്‍ 10 പൈസ കൂടി അധികമായി യൂണിറ്റിന് ഈടാക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ നിര്‍ദേശം. ഇതിലടക്കമുള്ള തീരുമാനമാണ് ഇന്നുണ്ടായത്. പുതിയ നിരക്ക് വര്‍ധനവിന് മുഖ്യമന്ത്രി തത്വത്തില്‍ കഴിഞ്ഞ ദിവസം തന്നെ അനുമതി നല്‍കിയിരുന്നതായാണ് സൂചന.





 

You missed