തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമെന്ന വിവാദ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി. പരാമര്‍ശം സൈബര്‍ സെല്‍ ഐജി. പി പ്രകാശ് അന്വേഷിക്കും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്റെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്

ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെ അടിച്ചൊതുക്കണമായിരുന്നുവെന്നും പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നുവെന്നുമായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം.’പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം.
എനിക്ക് അധികാരമുണ്ടായിരുന്നുവെങ്കില്‍ ജന്തര്‍ മന്ദിറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണം മൈക്കില്‍ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകള്‍ ചിതറിയോടും. കുറേ പേര്‍ മരിക്കും, കുറേ പേര്‍ മരിക്കില്ല, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കും- ടി ജി മോഹന്‍ദാസ് പറഞ്ഞുഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗുജറാത്ത് കലാപം ഓര്‍ത്ത് നോക്കണമെന്നും ടി ജി മോഹന്‍ദാസ് പറയുന്നുമോഹന്‍ദാസിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളുയരുന്നുണ്ട്.


