Fri. Sep 4th, 2026

പത്തനംതിട്ട: വ്യാജ രേഖകള്‍ ചമച്ച് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ ബന്ധുക്കളുടെ പേരിലും മറ്റുമുള്ള അക്കൗണ്ടുകളിലേക്കും മാറ്റിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. കോന്നി അരുവാപുലം മുതുപേഴുങ്കല്‍ സ്വദേശി മ്ലാന്തടം പുത്തന്‍വീട്ടില്‍ റാണി ലക്ഷ്മി (37) ആണ് പോലീസിന്റെ പിടിയിലായത്. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് ഇപ്പോള്‍ തണ്ണിത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവര്‍ മുന്‍പ് ജോലി ചെയ്തിരുന്ന അരുവാപ്പുലം, സീതത്തോട് പഞ്ചായത്തുകളിലും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുള്ളതായി വെളിവായിട്ടുണ്ട്. റാണി ലക്ഷ്മി കോന്നി പോലീസ് സ്റ്റേഷനിലെ മറ്റു ചില ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.കോന്നി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി എസ് കിരണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



 

Leave a Reply

You missed