Wed. Aug 26th, 2026

തിരുവനന്തപുരം: 2023-ലെ ഭൂകമ്പത്തില്‍ തുര്‍ക്കിക്ക് 10 കോടി സഹായം നല്‍കിയ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. രണ്ട് വര്‍ഷത്തിന് ശേഷം തുര്‍ക്കിയുടെ പെരുമാറ്റം കണ്ട കേരള സര്‍ക്കാര്‍ തെറ്റായ മഹാമനസ്‌കതയെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വയനാടന്‍ ജനതയെ പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആ തുക ഉപയോഗിക്കാമായിരുന്നുവെന്നുമാണ് ശശി തരൂരിന്റെ എക്‌സ് പോസ്റ്റ്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്ഥാനെ തുര്‍ക്കി പിന്തുണച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിമര്‍ശനം.

2023-ല്‍ തുര്‍ക്കിക്ക് 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള സര്‍ക്കാര്‍ പ്രഖ്യാപനത്തെക്കുറിച്ചുള്ള എന്‍ഡിടിവിയുടെ വാര്‍ത്തയും തരൂര്‍ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 8-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് 10 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ‘ലോകബോധത്തെ ഞെട്ടിച്ച തുര്‍ക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിരാലംബരാക്കുകയും ചെയ്തു,’ എന്ന് അന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908