Wed. Aug 26th, 2026

ന്യൂഡല്‍ഹി: ജാതി സെന്‍സസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തെഴുതി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. അവ്യക്തമായ ചോദ്യം കാരണം പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഗുണം കിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. നിലവിലെ ചോദ്യാവലിയില്‍ കൃത്യമായ ജാതി രേഖപ്പെടുത്താനാകില്ല.

അവ്യക്തമായ ചോദ്യം ഉള്‍പ്പെടുത്തിയതുകൊണ്ട് ജാതി സെന്‍സസിന്റെ ഗുണം പിന്നാക്ക വിഭാഗങ്ങള്‍ക്ക് കിട്ടില്ലെന്നും എസ് സി, എസ് ടി/ ജാതി എന്നാണ് ചോദ്യാവലിയിലുള്ളതെന്നും കോണ്‍ഗ്രസ് പറയുന്നു. ജാതി ഏതെന്ന് പലരും കൃത്യമായി രേഖപ്പെടുത്താതിരിക്കാന്‍ ഇത് ഇടയാക്കും. ഒരേ ജാതിയുടെ പല വിഭാഗങ്ങള്‍ ഉള്ളതിനാല്‍ കണക്ക് കൃത്യമാകില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.

തെലങ്കാനയിലും ബിഹാറിലും ചെയ്തതുപോലെ വിവിധ ജാതികളുടെ പട്ടിക ചോദ്യത്തിനൊപ്പം നല്‍കണം. നിലവിലെ ചോദ്യാവലി പിന്‍വലിച്ച് രാഷ്ട്രീയ കക്ഷികളുമായും വിദഗ്ധരുമായും ചര്‍ച്ച നടത്തണമെന്നും ഇരുവരും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.



 

Leave a Reply