Tue. Aug 18th, 2026

കൊല്ലം: കൊല്ലം പരബ്രഹ്മ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. ആരോപണ വിധേയരായ അധ്യാപകരെയാണ് സസ്പെന്‍ഡ് ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ കാരണമെന്നണ് ആരോപണം. അധ്യാപകരുടെ മാനസിക പീഡനം പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് രണ്ടാം വര്‍ഷ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥിായ അഹമ്മദ് നജാതിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്ക് തോറ്റ് പോയെന്നും ടീച്ചര്‍ വഴക്കുപറഞ്ഞുവെന്നും നജാദ് മാതാവിനോട് പറഞ്ഞിരുന്നു. പിന്നീട് മുറിയിലേക്ക് പോയ നജാദിനെ ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. വിദ്യാര്‍ഥിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ക്യാമ്പസിനുള്ളില്‍ പ്രതിഷേധിച്ചിരുന്നു.



 

Leave a Reply