Wed. Jul 29th, 2026

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടം എംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയില്‍ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. പരാതിക്കാരിക്ക് സംരക്ഷണം കൊടുക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈബര്‍ ഗ്രൂപ്പുകള്‍ക്ക് എതിരെയും കുറ്റക്കാര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടി ഉണ്ടാകും. പരാതിയില്‍ പറഞ്ഞിരിക്കുന്ന കൂടുതല്‍ പേര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും എഡിജിപി പറഞ്ഞു.പരാതിയില്‍ എല്ലാവരുടെയും യുആര്‍എച്ച് വച്ച് ഒരു പൊതു എഫ്‌ഐആര്‍ ആണ് തയാറാക്കിയിരിക്കുന്നത്. ഓരോരുത്തരുടെയും പോസ്റ്റ് പരിശോധിച്ച ശേഷമാകും നടപടിയെന്നും എഡിജിപി വ്യക്തമാക്കി.