ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ അപ്രതീക്ഷിത അറസ്റ്റ് നീക്കങ്ങള്‍ക്കെതിരെ നിയമപോരാട്ടവുമായി എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. 2021ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ അറസ്റ്റ് നടപടികള്‍ ഒഴിവാക്കണം, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഐഷി ഘോഷ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ഐഷി ഘോഷിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ ഹാജരാകും.
ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ സമരങ്ങളില്‍ ഐഷി ഘോഷ് സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ ഈ സമരങ്ങളുമായി ബന്ധപ്പെട്ടല്ല അറസ്റ്റ് നീക്കം. 2021ലെ പഴയ കേസിന്റെ പേരില്‍ ഐഷിയെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. കേസ് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് പോലീസിന്റെ ഈ അടിയന്തര നടപടി.


