Fri. Apr 19th, 2024

എൻറെ ഭാര്യയെയും പവനന്റെ ഭാര്യയെയും അവഹേളിച്ചുകൊണ്ട് സി.രവിചന്ദ്രൻ പൊതുവേദികളിലും യുട്യൂബിലും നടത്തിയ അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പ്രസംഗങ്ങളെ ന്യായീകരിക്കാനായി ഇപ്പോൾ കൈരളിടിവിയുടെയും അവതാരകൻ ശ്രീരാമൻറെയും തലയിൽ കുറ്റമാരോപിച്ചുകൊണ്ട് സ്വയം മാന്യനാകാനുള്ള കുടിലതന്ത്രം കയ്യിൽ ഇരിക്കട്ടെയെന്ന് ആദ്യകാല യുക്തിവാദികളിലൊരാളും പ്രമുഖ കാർട്ടൂണിസ്റ്റും റിട്ടയേർഡ് അദ്ധ്യാപകനുമായ പി.പി സുമനൻ.അദ്ദേഹത്തെക്കുറിച്ച് കൈരളി ടിവി മുൻപ് പ്രക്ഷേപണം ചെയത വേറിട്ടകാഴ്ചകൾ എന്ന പരിപാടിയുടെ വീഡിയോ എഡിറ്റ് ചെയ്തു ചേർത്ത് അദ്ദേഹത്തിൻറെ ഭാര്യയെയും പാവനന്റെ ഭാര്യ പാർവതി പവനനേയും എം ടി യുടെ നിർമ്മാല്യം സിനിമയിലെ വെളിച്ചപ്പാടിൻറെ ഭാര്യമാരായി അവതരിപ്പിച്ചുകൊണ്ട് വ്യക്തിഹത്യ നടത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി രവിചന്ദ്രൻറെ വൃത്തികെട്ട ഈ ഏർപ്പാട് സ്ത്രീപക്ഷ പ്രവർത്തകർക്കിടയിലും യുക്തിവാദികൾക്കിടയിലും വിമർശിക്കപ്പെട്ടപ്പോൾ അത് വെള്ളപൂശാനായി പ്രസംഗം പുസ്തകരൂപത്തിലാക്കി കൈരളി ടിവിക്കെതിരെയും അവരുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെയുമാണ് താൻ പ്രതികരിച്ചതെന്നു വ്യാഖ്യാനിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു. രവിചന്ദ്രൻറെ നിലപാടുകളെ വിമർശിച്ചുകൊണ്ട് അദ്ദേഹം തുടരുന്നു …

“ഞാൻ പ്രധാനമായും വിയോജിപ്പു പ്രകടിപ്പിച്ചത്, കൈരളി T. V.യിൽ ശ്രീരാമൻ അവതരിപ്പിച്ച എന്നെക്കുറിച്ചുള്ള വേറിട്ട കാഴ്ച്ചകൾ എന്ന പരിപാടിയിലെ എപ്പിസോഡ് പൂർണ്ണമായും കാണിക്കാതെ, ഒരു ഭാഗം മാത്രമെടുത്തു്, കൈരളി T. V. യെ വിമർശിച്ചതിലാണ്, ഇത്രയും നല്ല രീതിയിൽ അവതരിപ്പിച്ച പരിപാടിയെ അവഹേളിച്ചതിലാണു എനിക്കു വിയോജിപ്പു്,ആ പരിപാടിയെയും അതവതരിപ്പിച്ച അവതാരകനെയും കൈരളി ചാനലിനെയും അനാവശ്യമായി ഒരു നാലാംകിട തട്ടു പ്രസംഗത്തിലേക്കു വലിച്ചിഴക്കുന്നത് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയും പുസ്തകം വിറ്റഴിയുന്നതിനു വേണ്ടിയുമാണ്. അയാളുടെ പുസ്തക കച്ചവടത്തിനുള്ള ഏർപ്പാടാണ് അയാളുടെ സ്വന്തം സംഘടനയും അതുസംഘടിപ്പിക്കുന്ന രവിചന്ദ്രന്റെ പ്രസംഗപരിപാടിയും. അതിലേക്കു ദയവായി കൈരളി ടിവിയെ വലിച്ചിഴക്കരുത്. അയാളുടെ പുസ്തകത്തെക്കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല.

കൈരളി ടിവി അവതരിപ്പിച്ച പരിപാടിയി ൽ എന്റെ ഭാര്യ പറഞ്ഞത്, വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാതെ, ഈ ഒരു കാര്യം മാത്രമായി കൊണ്ടു നടക്കുന്നതിനോടു എതിർപ്പു പ്രകടി പ്പിക്കുകയാണുണ്ടായത്, അപ്പോൾ തന്നെ ഞാൻ തിരുത്തി സംസാരിക്കുന്നതും കാണാം, ‘എന്റെ സാമൂഹ്യ പോരാട്ടത്തിൽ മനസ്സിൽത്തട്ടിയ ഭയം കൊണ്ടാണെന്നു..’

എന്റെ യുക്തിവാദ പ്പോരാട്ടത്തിൽ, സാമൂ ഹ്യ വിരുദ്ധരായ മതഭ്രാന്ത ന്മാർ നിരവധി പ്രാവശ്യം രാത്രിയിൽ വീടാക്രമിക്കുകയും വധഭീഷണി മുഴക്കിക്കൊണ്ട്, വീടു് എറിഞ്ഞു് തകർക്കുകയും കല്ലേറ് നടത്തുകയും ചെയ്തിട്ടുണ്ട്, ഇതിന്റെ പേരിൽ നിരവധി പ്രാവശ്യം ഞാൻ കേസ്‌ എടുപ്പിച് കോടതി കയറ്റുക യും ചെയ്തിട്ടുണ്ട്, ഇതിന്റെ പേരിൽ എന്റെ ഭാര്യക്ക് വളരെ ദയപ്പാട് ഉണ്ടായിട്ടുണ്ടു്, അതിന്റെ പേരിലാണ് അവർ എൻറെ പ്രവർത്തനങ്ങളെ തള്ളിപ്പറഞ്ഞതു്, അതു കൊണ്ട് ആകാര്യത്തിൽ അവരോടു് എനിക്കെതിർപ്പില്ല, 

എന്നാൽ ഒരു യുക്തിവാദിക്കും, സാമൂഹ്യ പ്രവർത്തകർക്കും സാധിക്കാത്തതരത്തിലുള്ള എൻറെ ഒറ്റയാൾ പോരാട്ടങ്ങൾ ഓരോന്നും ചൂണ്ടിക്കാട്ടി എന്നെ ആ പരിപാടിയിലൂടെ അവതാരകൻ ശ്രീരാമൻ ഉയർത്തിക്കാട്ടിയതിലുള്ള അസൂയ കൊണ്ടും ഒപ്പം അയാൾക്കെതിരെ ഉയർന്ന പ്രതിഷേധത്തിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനുമാണ് വാസ്തവത്തിൽ കൈരളി ചാനലിനെ വിമർശിച്ച് ഇപ്പോൾ രംഗത്തു വന്നിട്ടുള്ളതെന്ന് പി പി സുമനൻ പറഞ്ഞു, ലക്ഷക്കണക്കിനു ആൾക്കാർ കണ്ട ആ പരിപാടിയെ രവി ചന്ദ്രൻ മാത്രമേ സ്ത്രീവിരുദ്ധ പരിപാടിയായി വിമർശിച്ചിട്ടുള്ളു. വാസ്തവത്തിൽ എൻറെ ഭാര്യയെയും അന്തരിച്ച പവനന്റെ ഭാര്യയെയും അവഹേളിച്ച സി. രവിചന്ദ്രനാണ് യഥാർത്ഥ സ്ത്രീ വിരുദ്ധൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എനിക്ക് എൻറെ ഭാര്യയെ അവഹേളിച്ചത്തിൻറെ പേരിൽ അയാളോട് വ്യക്തിവൈരാഗ്യമൊന്നും ഇല്ല.അയാളുടെ സവർണ്ണ മനോഭാവത്തിൽ ഉൾച്ചേർന്നിട്ടുള്ള ഒന്നുമാത്രമാണ് അത് എന്ന് അയാളുടെ ശരീര ഭാഷയോ സംസാര ഭാഷയോ നിരീക്ഷിക്കുന്ന ആർക്കും വ്യക്തമാകും.

എന്നാൽ യുക്തിവാദികൾ സംവരണവിരുദ്ധരും സ്ത്രീവിരുദ്ധരുമാണെന്ന് പൊതു സമൂഹം തെറ്റിദ്ധരിക്കുന്ന വിധത്തിൽ സോഷ്യൽമീഡിയയിലും അല്ലാതെയും ചില സംവരണ വിരുദ്ധർ യുക്തിവാദത്തിൻറെ മേലങ്കിയണിഞ്ഞു വ്യാപകമായ പ്രചരണം നടത്തുകയും സഹോദരൻ അയ്യപ്പൻ ഉൾപ്പെടയുള്ള യുക്തിവാദി സംഘത്തിൻറെ സ്ഥാപകനേതാക്കളെയും ആദ്യകലാപ്രവർത്തകരെയും അവരുടെ ഭാര്യമാരെയും വരെ അവഹേളിക്കുകയും പുശ്ചിക്കുകയും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കതല്ല. 2010 നു മുമ്പ്‌ കേരളത്തിൽ യുക്തിവാദികളേയില്ലായിരുന്നു എന്നതരത്തിലേക്ക് കേരളത്തിൻറെ യുക്തിവാദ ചരിത്രം പുനർരചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ഈ മഹാൻറെ നേതൃത്വത്തിൽ എന്നതും. ‘വ്യവസ്ഥിതിയല്ല മനഃസ്ഥിതിയാണ് മാറേണ്ടതെന്ന’ വിചാരധാരക്കാരൻറെ സിദ്ധാന്തം യുക്തിവാദത്തിൻറെ ലേബലിൽ വിളമ്പി അരാഷ്ട്രീയവാദം വളർത്താൻ ശ്രമിക്കുന്നതിന് പിന്നിലെ രാഷ്ട്രീയത്തെയും നാം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.