Fri. Mar 29th, 2024

ഉന്നാവോ, കത്വ പീഡനങ്ങളില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ പ്രതിഷേധവുമായി നഗരത്തിലിറങ്ങിയ ചെറുപ്പക്കാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി നടന്‍ ജോയ് മാത്യു രംഗത്ത് . ജാതി മത വര്‍ഗീയ ചിന്തകള്‍ക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണ് ഇന്ത്യയുടെ ഭാവി. #mystrret #myprotest എന്ന ഒരൊറ്റ സന്ദേശത്തിലൂടെ ഇന്ത്യന്‍ നഗരങ്ങളില്‍ ചെറുതെങ്കിലും ആത്മാര്‍ത്ഥതയില്‍ വലുതായ ഈ ചെറുപ്പക്കാര്‍ ഒത്തുകൂടി. ഹൈന്ദവയുടെ പേര് പറഞ്ഞ് കത്വവയിലും ഉന്നാവോയിലും നടന്ന പൈശാചികവും വംഗശീയവുമായ നരഹത്യയ്‌ക്കെതിരെ പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകള്‍ക്കെതിരെ പ്രതിഷേധിക്കുവാന്‍ രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ഞാനും എന്റെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നുവെന്ന് ജോയ് മാത്യൂ ഫേസ്ബുക്കില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സമ്മേളനങ്ങൾക്ക്‌ നിറമുള്ള യൂനിഫോം ഇട്ട്‌ വരിവരിയായി ഉലാത്തുന്ന
യുവാക്കൾ എല്ലാ പാർട്ടിയിലും
ഉണ്ട്‌. എന്നാൽ നേതാക്കാന്മാർ വാ തുറന്നാലല്ലാതെ പ്രതികരിക്കാൻ കെൽപ്പില്ലാത്തവർ –
അക്കൂട്ടത്തിലൊന്നും പെടാതെ ഭാവിയിൽ നേതാക്കളായിമാറിയൊ നേതാവിന്റെ വാലായി നിന്നൊ എന്തെങ്കിലും നേട്ടം കൊയ്യാം എന്ന് കരുതാത്ത
അനീതിയും അക്രമവും കണ്ടാൽ
പ്രതികരിക്കുവാൻ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തിൽ വളർന്നു വരുന്നുണ്ട്‌-
അവരെ ചൂരൽകൊണ്ട്‌ മെരുക്കാനും
ലാത്തികൊണ്ട്‌ തളർത്താനും
വാൾ കൊണ്ടു വെട്ടാനും വരുന്നവർ സൂക്ഷിക്കുക
ജാതി -മത -വർഗ്ഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണൂ ഇൻഡ്യയുടെ ഭാവി
#mystrret
#myprotest
എന്ന ഒരൊറ്റ സന്ദേശത്തിലൂടെ ഇൻഡ്യൻ നഗരങ്ങളിൽ ചെറുതെങ്കിലും ആത്മാർഥതയിൽ വലുതായ ഈ ചെറുപ്പക്കാർ ഒത്തുകൂടി,
ഹൈന്ദവതയുടെ പേർ പറഞ്ഞ്‌
കൊത്വവയിലേയും
ഉന്നോവയിലും നടന്ന പൈശാചികവും
വംശീയവുമായ നരഹത്യകൾക്കെതിരെ,
പെൺകുഞ്ഞുങ്ങൾക്ക്‌ നേരെ നടത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകൾക്കെതിരെ
പ്രതിഷേധിക്കുവാൻ
രണ്ടു പെൺ കുട്ടികളുടെ പിതാവായ ഞാനും
എന്റെ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു-