Mon. Nov 23rd, 2026

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുന്ന നിതീഷ് തിവാരി ചിത്രം ‘രാമായണം’ ആഗോള ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തുന്നു. വെറും 16 ദിവസം കൊണ്ട് ലോകമെമ്പാടുമായി ചിത്രം 1,649 കോടി രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും, എട്ട് തവണ ഓസ്കർ നേടിയ വിഎഫ്എക്സ് കമ്പനിയായ ഡിഎൻഇജിയും, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലാണ് റിലീസ് ചെയ്തത്. സോണി പിക്ചേഴ്സ് അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തപ്പോൾ ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് വിതരണത്തിനെത്തിച്ചത്.

ശ്രീരാമനായി രൺബീർ കപൂറും സീതാദേവിയായി സായ് പല്ലവിയും രാവണനായി റോക്കിംഗ് സ്റ്റാർ യഷും അണിനിരക്കുന്ന ചിത്രത്തിൽ വൻ താരനിര തന്നെയുണ്ട്. കൈകേയിയായി ശോഭനയും ദശരഥ മഹാരാജാവായി പഴയ ടിവി രാമായണത്തിലെ ശ്രീരാമനായിരുന്ന അരുൺ ഗോവിലും എത്തുന്നു. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്രനായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും വേഷമിടുന്നു. ശ്രീധർ രാഘവൻ തിരക്കഥയൊരുക്കിയ ചിത്രത്തിന് ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിച്ചു സംഗീതം പകരുന്നു എന്നതും വലിയ പ്രത്യേകതയാണ്.

‘ദംഗൽ’ പോലുള്ള ആഗോള ഹിറ്റുകൾ സമ്മാനിച്ച നിതീഷ് തിവാരിയുടെ സംവിധാനവും ഡിഎൻഇജിയുടെ ദൃശ്യവിസ്മയങ്ങളും ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായ ഇതിഹാസത്തെ അന്തസ്സോടും സൗന്ദര്യത്തോടും കൂടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര വ്യക്തമാക്കിയിരുന്നു. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയതും വലുതുമായ പ്രൊജക്ടുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ആതിര ദിൽജിത്താണ് ചിത്രത്തിന്റെ പിആർഒ.

Content Highlights: Nitesh Tiwari’s film ‘Ramayana’, which is performing well in theaters to an excellent audience response, is making a massive surge at the global box office. Reports indicate that the film has grossed ₹1,649 crore worldwide in just 16 days.





 

Leave a Reply