ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ എട്ട് വയസുകാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച് യു.എൻ സെക്രട്ടറി ജനറൽ. സംഭവം പെെശാചികമാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടാറസ് പറഞ്ഞു.
മാദ്ധ്യമ വാർത്തകളിലൂടെ ഭയാനകമാണ് കത്വയിലുണ്ടായതെന്നും എട്ടു വയസുകാരിയുടെ മരണത്തിന് കാരണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നാണ് പ്രതിക്ഷയെന്നും ഗുട്ടറസിന്റെ വക്താവ് സ്റ്റീവൻ ദുജ്ജറാക്ക് പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരെ ദെെനംദിന കൂടിക്കാഴ്ചക്കിടെയാണ് കത്വ സംഭവത്തെ എെക്യരാഷ്ട്ര സഭ അപലപിച്ചത്.
അതേസമയം കത്വ സംഭവത്തിൽ രാജ്യത്താകെ പ്രതിഷേധം കത്തുകയാണ്. പ്രതികളെ പിന്തുണച്ച് റാലിയിൽ പങ്കെടുത്ത രണ്ട് ബി.ജെ.പി മന്ത്രിമാർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. കുറ്റം ചെയ്തവർക്കിതിരെ കനത്ത നടപടിയുണ്ടാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.