Thursday, August 11, 2022

Latest Posts

കത്വ പെൺകുട്ടിയെ അപമാനിച്ച വിഷ്‌ണു നന്ദകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ‘ദേശസ്നേഹി’യായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെയാണ് പനങ്ങാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് ഐ.പി.സി 153 എ പ്രകാരമാണ് കേസെടുത്തത്. നിരവധി സംഘടനകൾ വിഷ്ണുവിനെതിരെ കമ്മീഷണർക്കടക്കം പരാതി നൽകിയിരുന്നു.

കൊടാക് മഹീന്ദ്ര ബാങ്ക് പാലാരിവട്ടം ബ്രാഞ്ചിൽ അസിസ്റ്റന്റ് മാനേജറായിരുന്ന വിഷ്ണുവിനെ കഴിഞ്ഞ ദിവസം കമ്പനി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി കൊല്ലപ്പെടേണ്ടവളാണെന്നും അല്ലെങ്കിൽ ഇന്ത്യക്കെതിരെ ബോംബുമായി വന്നേനെ എന്നായിരുന്നു വിഷ്ണു നന്ദകുമാറിന്റെ ഫേസ്ബുക്ക് കമന്റ്. കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജിൽ കമന്റിട്ടും പേജ് അൺലൈക്ക് ചെയ്തും സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം തുടർന്നതോടെയാണ് ഇയാളെ പുറത്താക്കിയത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രനാണ് ഈ ദേശസ്നേഹി.ആര്‍എസ്എസ് നേതാവും നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കണ്‍വീനറുമായ ഇ എന്‍ നന്തകുമാറാണ് ഇയാളുടെ അച്ഛന്‍.അങ്ങനെ കുടുംബപരമായി ദേശസ്നേഹികളായതിനാലാണ് പെൺകുട്ടി ബലാത്സംഗം ചെയ്ത് കൊല്ലപ്പെടേണ്ടവളാണെന്നും അല്ലെങ്കിൽ ഇന്ത്യക്കെതിരെ ബോംബുമായി വന്നേനെ എന്നും ഉദ്ഗണ്ഡപ്പെട്ടുപോയത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.