തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പോലീസ് കരട് കുറ്റപത്രം തയ്യാറാക്കി. രണ്ട് കേസുകളിലെയും അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് പോലീസ് കുറ്റപത്രത്തിന്റെ കരട് തയ്യാറാക്കിയത്.
നിയമോപദേശത്തിനായി കൈമാറിയ കുറ്റപത്രത്തില്‍ നിയമോപദേശം ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഒരു കേസില്‍ നേരത്തെ തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് കേസുകളിലും കുറ്റപത്രം തയ്യാറാക്കിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തിയശേഷം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.
Content Highlights: Police completed investigations and prepared draft chargesheets in two rape cases against former Youth Congress state president Rahul Mamkootathil. The drafts have been sent for legal advice before filing in court. A chargesheet was already submitted earlier in another case against him.


