Kerala

കെ വി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം. കെവി തോമസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. കോണ്‍ഗ്രസ് വിട്ട് വന്നാല്‍ സംസ്ഥാന നേതൃത്വം അക്കാര്യം ആലോചിക്കും….


ഐ എന്‍ എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജ് പിഡിപിയിലേക്കു തന്നെ മടങ്ങി

പി ഡി പിവിട്ട് ഐ എന്‍ എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജ് രണ്ട് മാസത്തിനകം തന്നെ പി ഡി പിയിലേക്ക് മടങ്ങി. പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ മുഖവും ശബ്ദവും ഇഷ്ടമില്ലാത്ത സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ…


ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; അഞ്ഞൂറോളം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലം

സംസ്ഥാന ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ച് ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയില്‍ അഞ്ഞൂറോളം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. പ്രദേശത്ത് ഇന്ന് ഉച്ചക്ക് 12 മണിയോടെ കള്ളിംഗ് നടക്കും. കൈനകരിയില്‍ മാത്രം 700…


ജനുവരി 20: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി രക്തസാക്ഷിദിനാചരണം

ഇന്ന് പുത്തനത്താണി മലബാർ ഹൗസിൽ മലബാർ സമരനായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി രക്ത സാക്ഷിദിനാചരണം നടക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വ ചൂഷണത്തിനും എതിരായി 1921 ല്‌ മലബാറിൽ നടന്ന ഉജ്ജ്വല പോരാട്ടത്തിന് നൂറു വർഷം തികയുകയാണ്. ഈ വർഷം. ഈ മഹത്തായ ചരിത്രത്തെ…


മലപ്പുറത്തെ ജനകീയ ഡോക്ടര്‍ ഡോ. അബ്ദുല്‍ കരീം അന്തരിച്ചു

മലപ്പുറം: രോഗികളിൽനിന്ന് 10 രൂപ മാത്രം ഫീസ് വാങ്ങിയിരുന്ന വണ്ടൂരിലെ ജനകീയ ഡോക്ടറായിരുന്ന ഡോ.അബ്ദുല്‍ കരീം അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.79 വയസ്സായിരുന്നു. വണ്ടൂര്‍ നിംസ് ആശുപത്രി ചെയര്‍മാനായിരുന്നു. സ്വന്തം ക്ലിനിക്കില്‍ 10 രൂപയില്‍ കൂടുതല്‍ ഫീസ് ഇടാക്കാതെ ചികിത്സ നടത്തിയ ഡോക്ടര്‍ കരീം ശ്രദ്ധേയനായിരുന്നു….


വാളയാര്‍ കേസ് തുടരന്വേഷണത്തിന് എസ് പി ആര്‍ നിശാന്തിനി നേതൃത്വം നല്‍കും; നാളെ പോക്‌സോ കോടതിയിൽ അപേക്ഷ നൽകും

വാളയാര്‍ കേസ് തുടരന്വേഷിക്കാന്‍ റെയില്‍വേ എസ് പി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചു. പാലക്കാട് ക്രൈ ബ്രാഞ്ച് എസ് പി എഎസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എം ഹേമലത എന്നിവര്‍ അന്വേഷണസംഘത്തിലുണ്ട്. തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കും….


അബൂദബിയിൽ 19 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മലയാളി മരിച്ചു

അബൂദബിയിൽ ഇന്ന് രാവിലെ 19 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മലയാളി മരിച്ചു. തൃശൂർ ചേർപ്പ് ചെറുചേനം സ്വദേശി നൗഷാദ് (45) ആണ് മരിച്ചത്. എട്ട് പേർക്ക് പരിക്കേറ്റു. കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് അബൂദബി പോലിസ് അറിയിച്ചു. അൽ മഫ്രാക്കിലേക്കുള്ള വഴിയിൽ മഖതാരയിലാണ് അപകടം സംഭവിച്ചത്….


സംസ്ഥാനത്ത് 6,186 പുതിയ കൊവിഡ് കേസുകള്‍; 4,296 പേര്‍ക്ക് രോഗമുക്തി; 26 മരണം; രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ നാളെ എത്തും

സംസ്ഥാനത്ത് ഇന്ന് 6,186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ്…


മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കും; കെ സുധാകരന്‍ താത്കാലിക കെപിസിസി അധ്യക്ഷനാകും

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം മത്സരിക്കുമെന്ന് ഉറപ്പായി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന് ഉറപ്പായിരുന്നു. മത്സരിക്കാന്‍ താത്പര്യം അറിയിച്ച കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇപ്പോള്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിരിക്കുകയാണ്. ഇതോടെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിനായി…


തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിയുമായി കരാര്‍ ഒപ്പിട്ടതായി വിമാനത്താവള അതോറിറ്റി

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്. കരാര്‍ ഒപ്പിട്ടതായി വെളിപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് വിമാനത്താവള അതോറിറ്റി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 50 വര്‍ഷത്തേക്കാണ് കരാര്‍. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഇതോടൊപ്പം ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, പ്രവര്‍ത്തനം, വികസന നടപടികള്‍ എന്നിവയെല്ലാം ഇനി അദാനി…