Tue. Aug 18th, 2026

കൊച്ചി:  സംസ്ഥാനത്ത് ഓണോഘോഷത്തിന് ഇന്ന് തുടക്കമാകും. ആഘോഷത്തിന് ആരംഭം കുറിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍ ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഒമ്പതിനാണ് ഉദ്ഘാടന പരിപാടി. ദീപക് ജോയ് എം എല്‍ എ അധ്യക്ഷത വഹിക്കും. സിനിമാ താരം മനോജ് കെ ജയന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

ഘോഷയാത്രയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം കലാകാരന്മാര്‍ അണിനിരക്കും. വ്യത്യസ്ത കലാരൂപങ്ങള്‍ ഘോഷയാത്രക്ക് കൊഴുപ്പേകും. ഘോഷയാത്രയുടെ ഭാഗമായി ഇന്ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



 

Leave a Reply