കാരുണ്യവാനും, സര്‍വ്വ ശക്തനും, കരുണാമയനുമായ പരിശുദ്ധ മായാവി [സ] യെ ഒരു കേവല തൊരപ്പനുമായി താരതമ്യം ചെയ്ത മിസ്റ്റര്‍. കെ. ടി. നിശാന്തിനെ കുരിശില്‍ തറക്കുകയോ കല്ലെറിഞ്ഞുകൊല്ലുകയോ ചെയ്യണമെന്ന ആഹ്വാനവുമായി മായാവി ഇടവക സമിതിക്കാരും രംഗത്ത്. നീ തീര്‍ന്നെടാ……!!! എന്ന വധ ഭീഷണിയാണ് ഇവർ സോഷ്യൽ മീഡിയയിൽ നിശാന്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്.നിശാന്തിൻറെ വിവാദപോസ്റ്റിൽ ഒരിടത്ത് മായാവി മതക്കാരെപ്പോലുള്ള അനുകരണങ്ങളെ കരുതിയിരിക്കണമെന്ന പ്രയോഗമാണ് പണ്ടേ ഡിങ്കോയിസ്റ്റുകളുമായി ബദ്ധശത്രുതയിലുള്ള മായാവി ഇടവക സമിതിക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഡിങ്കനെ മഹാന്മാരാക്കിയ ചില ആളുകള്‍ മായാവി വെറും ഒരു കുട്ടിചാത്താൻ മാത്രമാണെന്നും, ഡിങ്കന് എന്ന എലി ആണ് ഏക ദൈവം എന്ന് വരുത്തി തീര്‍ക്കുന്നതിനു എന്തൊക്കെയാണു കാണിച്ചു കൂടുന്നത്..? എന്നവർ ചോദിക്കുന്നു.ഒരു ഫോട്ടോഷോപ്പ് ഉണ്ടേല്‍ ഏതൊരു എലിയെ വേണമെങ്കിലും ദൈവം ആക്കി തീര്‍ക്കാം എന്ന കാലം വരെ എത്തി ചേര്‍ന്നിരിക്കുന്നു എന്നവർ പരിഹസിച്ചു.
ദൈവികമായ ശക്തിയുള്ള ഒരാൾ എന്ന് അർത്ഥം വരുന്ന ഭഗവാൻ എന്ന പദം സംസ്കൃതത്തിൽ നിന്ന് ഉത്ഭവിച്ച ഒരു വാക്കാണ്. “ഭാഗ” എന്ന പദത്തിന് സംസ്കൃതത്തിൽ ദൈവം എന്നാണ് അർത്ഥം. ഭഗവാൻ എന്ന പദം കൂടുതലായി ഹിന്ദു ദൈവങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു.(റെഫ്: വിക്കിപീഡിയ)
“ഡിങ്കോയിസം” എന്നത് ഒരു മതം ആണേല്‍, “ഡിങ്കന്” എന്നത് “ഭഗവാന്” ആണേല്‍ ആ ഭഗവാന് അന്യ മതമായ ഹിന്ദു ദൈവങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന “ഭാഗ ” എന്ന സംസ്കൃത പദം ഒരു പകര്‍പ്പവകാശങ്ങളും ഇല്ലാതെ സ്വയം അഭിസംബോധന ചെയ്യുവാന്‍ ഉപയോഗിക്കുമോ ?
ഹിന്ദു, ബുദ്ധ, ജൈന മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ളതാണ് സംസ്കൃതഭാഷ. (റെഫ്:വിക്കിപീഡിയ)അതില്‍ ഉപരി ഒരു കുട്ടിച്ചാത്തന് ദൈവം അല്ലാത്ത ദൈവത്തെ വിളിച്ചു അപേക്ഷിക്കുന്നു എന്ന യുക്തി രഹിതമായ വസ്തുതകളാണു വിചിത്രകാരന്/ന്മാര്‍ വിചിത്രീകരിച്ചിരിച്ച് ഡിങ്കോയിസം .എന്നപേരിൽ പ്രചരിപ്പിക്കുന്നതെന്നവർ ആരോപിക്കുന്നു.
എന്നാൽ മായാവിസം ഒരിക്കലും ഒരു മതം അല്ല…അത് ഒരു വിശ്വാസം ആണ്..ശാന്തിയുടെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും മഹത്തായ സന്ദേശങ്ങള്‍ ആണ് മായവിസം തുറന്നു കാട്ടുന്നത്…വിലക്കുകളും ഭീഷണികളും മായവിസത്തില് ഇല്ല…മറ്റു ചിലര്‍ ആരാധിക്കുന്ന അന്യ ഗ്രഹ ജീവികളെ പോലെ അല്ല മായാവി..ശക്തരില്‍ ശക്തനും ബുദ്ധിമാന്മാരില് ബുദ്ധിമാനും ആയ മായാവി തന്നെ ആരാധിക്കാന്‍ ആരെയും സമ്മതിക്കുന്നില്ല…ചില കാര്യങ്ങള്‍ പറയും..വേണമെങ്കില്‍ കേള്‍ക്കാം..അല്ലേല്‍ മറക്കാം…അതാണ് മായാവിസം ഉദ്ഘോഷിക്കുന്നത് എന്ന് മായാവിസ്റ്റുകൾ അവകാശപ്പെടുന്നു