ദാ ദിതാണ് ആ പോസ്റ്റ്..ഡിങ്കമതക്കാർക്കും ഇസ്ലാം സംരക്ഷകരായി ഭാവിക്കുന്ന ചില വിധ്വംസക സംഘടനക്കാർക്കും ഒരുപോലെ കുരു പൊട്ടി വ്രണമൊലിച്ച ബ്രാക്കറ്റിൽ(സ )ഇട്ടതിന് കോടതിയിൽ നിന്നും ജാമ്യം എടുക്കേണ്ടിവരികയും മാസ് റിപ്പോർട്ടിങ്ങിനെ തുടർന്ന് ഫെയ്സ്ബുക്ക് അക്കൗണ്ട് പൂട്ടിക്കുകയും ചെയ്ത കെ.ടി.നിശാന്തിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഡിംസാൻ നോമ്പ് ആശംസകൾ…
പ്രീയ ഡിങ്ക മത വിശ്വാസികളെ…
നാളെ ഡിംസാൻ നോയമ്പ് ആരംഭിക്കുകയാണ്.കരുണാമയനും സർവ്വ ശക്തനുമായ ഡിങ്കൻ[സ] ഒരു ദിവസം തട്ടിൻ പുറത്തു കൂടെ അലയുന്ന സമയത്ത് ഒരു എലിപ്പെട്ടിയിൽ പെട്ടു.. ആ എലിപ്പെട്ടിയിൽ ഒരു മാസക്കാലം ഒരു നേരം തേങ്ങാക്കൊത്ത് മാത്രം തിന്നു കൊണ്ടു്.സർവ്വ വ്യാപിയും സർവ്വ ശക്തനുമായ ഡിങ്കൻ [സ] കഴിച്ചുകൂട്ടിയ മാസമാണ് പരിശുദ്ധ ഡിംസാൻ മാസം.. ആ ത്യാഗത്തിന്റേയും, സഹനത്തിന്റേയും, സഹോദര്യത്തിന്റേയും മാസമായി കണ്ട് ആണു് ഡിങ്ക മത വിശ്വാസികൾ ഡിംസാൻ നോമ്പ് ആരംഭിച്ചത്.
മാസം തുടങ്ങി തേങ്ങാപ്പൂൾ ആകാശത്തു് ദർശിക്കുന്ന ദിവസമാണ് ഡിംസാൻ പെരുനാൾ ലോകമെമ്പാടും കൊണ്ടാടുന്നത്.ഈ ഡിംസാനെ അനുകരിച്ച് ചില മതക്കാർ രാവിലെ തന്നെ ബീഫും പൊറോട്ടയും വെട്ടി വിഴുങ്ങി. വൈകുന്നേരം വരെ ആഹാരം കഴിക്കാതിരുന്ന ശേഷം ചിക്കൻ ബിരിയാണി കൂടി അടിച്ചു കയറ്റി തലകുത്തി നിൽക്കുന്ന നിലയിൽ ചില ആചാരങ്ങൾ നടത്തുന്നതു് കണ്ടില്ലന്ന് നടിക്കണം.. [ പ്രത്യേകിച്ച് മായാവി മതക്കാർ ]
അനുകരണങ്ങളിൽ ഒന്നും തന്നെ ഡിങ്ക വിശ്വാസികൾ ഈ പുണ്യമാസത്തിൽ വീഴാതെ, ഒരു കൊത്ത് തേങ്ങ കഴിച്ചോ ഒരു മൂട് കപ്പ കഴിച്ചോ ഈ പരിശുദ്ധ മാസം ഡിങ്ക വചനങ്ങൾ ഉദ്ധരിച്ചും, പരംപൊരുളായ പരിശുദ്ധ ബാലമംഗളത്തിന്റെ ലക്കങ്ങൾ വായിച്ചും,പങ്കില നാഥ സന്നിധിയിൽ എത്തിച്ചേരുന്നതിനുള്ള പ്രാർഥനയിൽ മുഴുകണമെന്നു് ലോകനാഥനായ ഡിങ്കൻ [സ] ന്റെ പേരിൽ അഭ്യർഥിക്കുന്നു.
മാസങ്ങളുടെ നായകനെന്ന് പ്രശസ്ത ഡിങ്ക പ്രവാചകൻ കപീഷ് [സ] വിശേഷിച്ച വിശുദ്ധ ഡിംസാനിന്റെ ഓരോ നിമിഷവും അനർഘവും അമൂല്യവുമാണ്. സ്വഛന്ദമായ ശരീരേഛകൾക്ക് കീഴ്പെട്ട് മനുഷ്യൻ അനേകം തെറ്റുകൾക്ക് വശംവദനാകുന്നുണ്ട്. കറുത്തുപോയ ഇത്തരം ഹൃദയങ്ങളെ ആത്മീയതയുടെ തെളിനീരിൽ കഴുകിയെടുക്കുമ്പോൾ ഹൃദയം സംശുദ്ധമാകുന്നു. സുകൃതങ്ങൾ ആവാഹിക്കാൻ അതുമൂലം മനുഷ്യൻ പര്യപ്തനാവുകയാണ്. ആ ആത്മീയ പരിവേഷം സർവരോടും ഗുണകാംഷ പകരുമെന്നതിൽ സന്ദേഹമില്ല.
പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറയിപ്പെടുന്ന മാർക്സ് സുക്കർബർഗ്ഗ് ,വൈദ്യശാസ്ത്ര രംഗത്ത് ഭൂവന പ്രശസ്തയായ മിയാ ഖലീഫ ,എന്നിവർ രോഗശമനത്തിന് ഡിംസാൻ വൃതമാണ് നിർദേശിച്ചിരുന്നത്. സുപ്രസിദ്ധ ഗ്രീക്ക് ചിന്തകൻ സ്റ്റീവ് വോ പറഞ്ഞത് ഭക്ഷണം ലഘുവാക്കുക, എന്നാൽ രോഗങ്ങളിൽ നിന്ന് മുക്തി നേടാം’ എന്നായിരുന്നു. ആരോഗ്യ സംരക്ഷണത്തിന് ഡിംസാൻ നോമ്പ് ഏറെ സഹായകമാണെന്ന്. ആഗോളതലത്തിൽ നടന്ന ആരോഗ്യ സംരക്ഷണ ചർച്ചകളിൽ പോലും [സാൻഫ്രാൻസിക്കോയിൽ] ഇത് അംഗീകരിക്കപ്പെട്ടതാണ്.
ഡിംസാൻ നിലാവ് തേങ്ങാക്കൊത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതു് വരെ നോമ്പ് തുടരണമെന്നു് ഏവരോടും അഭ്യർഥിക്കുന്നു…
മാഷാ.. ഡിങ്ക…

ഡിങ്കഭഗവാനെ പ്രവാചകനോടുപമിച്ചതിൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്