തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍. ജി എസ് ടി വിഷയം മുഖ്യമായി കാണിക്കാനാണ് സി പി എം ശ്രമിക്കുന്നത്. മാസപ്പടി തന്നെയാണ് പ്രധാനമായ വിഷയം. ധനവകുപ്പിന്റെ മറുപടി കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജി എസ് ടി തുടങ്ങുന്നതു വരെ 60 ലക്ഷം രൂപ വീണാ വിജയന്റെ അക്കൗണ്ടിലുണ്ടായിരുന്നു. ഐ ടി കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ 01-01-2017 മുതല്‍ വീണ പണം വാങ്ങുന്നുണ്ട്. രജിസ്‌ട്രേഷന്‍ എടുക്കുന്നതിനു മുമ്പ് വീണക്ക് ജി എസ് ടി അടയ്ക്കാന്‍ കഴിയുമോ. എക്‌സാലോജിക്കിന്റെ സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ആണ് ജി എസ് ടി ആയത്.
ധനവകുപ്പ് പുറത്തിറക്കിയത് കത്തല്ല, കാപ്‌സ്യൂള്‍ ആണ്. വകുപ്പ് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചു. വീണാ വിജയന്‍ കൈപ്പറ്റിയ പണത്തെ കുറിച്ച് കത്തില്‍ പറയുന്നില്ല. കത്തിലെ പരാമാര്‍ശം എക്‌സാലോജിക് വാങ്ങിയ പണത്തെ കുറിച്ചു മാത്രമാണ്. പിണറായിയുടെ കൊള്ള ന്യായീകരിക്കുകയാണ് ധനവകുപ്പ് ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഒരു കുടുംബത്തിന്റെ കൊള്ളക്കു വേണ്ടി ഉപയോഗിക്കുന്നു. ആരാണ് മാപ്പ് പറയേണ്ടത്. ധനമന്ത്രിയാണോ അല്ല ഞാനാണോ. പൊതു സമൂഹം തീരുമാനിക്കട്ടെയെന്നും കുഴല്‍നാടന്‍ പറഞ്ഞു.


