Wed. Sep 30th, 2026

കോഴഞ്ചേരി: പത്തനംതിട്ട ചെട്ടിമുക്കിലെ മാരാമണ്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് ബാറില്‍ റിസപ്ഷനിലെ ട്രെയിനിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. കൊല്ലം കുളത്തുപ്പുഴ കാഞ്ഞിരോട്ട് കുന്നുംപുറം ദിന്‍ഷാ മന്‍സിലില്‍ ദിന്‍ഷാ (21) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയില്‍ ജിത്തു(28) വിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. ജിത്തു റിസോര്‍ട്ടിലെത്തി യുവതിയുടെ കഴുത്തില്‍ പലതവണ കുത്തുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ദിന്‍ഷയെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടി ഈമാസം പതിനൊന്നാം തീയതിയാണ് ഹോട്ടലില്‍ റിസപ്ഷനിസ്റ്റ് ട്രെയിനി ആയി ജോലിക്കെത്തിയത്. പെണ്‍കുട്ടിക്ക് പ്രതിയുമായി മുന്‍ പരിചയം ഉണ്ടെന്ന് പറയുന്നു. ഹോട്ടലില്‍ നിന്ന് പെണ്‍കുട്ടിയെ സമീപത്തുള്ള ഒരു മരച്ചുവട്ടിലേക്ക് വിളിച്ചു വരുത്തിയ പ്രതി കുറച്ചുനേരം സംസാരിച്ച ശേഷം കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തില്‍ പലതവണ കുത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് താഴെ വീണ പെണ്‍കുട്ടിയെ വീണ്ടും കുത്തുകയായിരുന്നു.

ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ജിത്തുവിനെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ കെട്ടിയിടുകയും വിവരം ഉടന്‍തന്നെ പോലീസില്‍ അറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ കോയിപ്രം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. നിലവില്‍ കൊല്ലപ്പെട്ട ദിന്‍ഷയുടെ മൃതദേഹം കോഴഞ്ചേരിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Content Highlights:
A young woman was tragically stabbed to death due to rejected love. The police acted swiftly following the attack and took the accused into custody. An investigation is currently underway to uncover further details regarding the incident.



 

Leave a Reply