Sat. Aug 29th, 2026

കായംകുളം: ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഓണാഘോഷത്തോടനുബന്ധിച്ച് കായംകുളം പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ കായംകുളം കെ എസ് ആര്‍ ടി സി പരിസരത്തു നിന്ന് 35.95 ഗ്രാം എം ഡി എം എ കണ്ടെടുത്തു. സംഭവവുമായി വുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിലായി.കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂര്‍ മുറിയില്‍ ആകാശ് ഭവനം വീട്ടില്‍ ആകാശ് (21), ക്ലാപ്പന കോലെടുത്ത് വീട്ടില്‍ സജി മോന്‍ (37) എന്നിവരാണ് അറസ്റ്റിലായത്.

പരിശോധനക്കിടെ ഇന്നലെ വെളുപ്പിന് മൂന്ന് മണിയോടു കൂടി സംശയാസ്പദമായ മോട്ടോര്‍ സൈക്കിള്‍ കാണുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആകാശിനെ 35.95 ഗ്രാം എം ഡി എം എയുമായി പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂട്ടാളിയായ സജി മോനെയും പിടികൂടുകയായിരുന്നു.

ഓണക്കാലത്തെ വില്‍പ്പന ലക്ഷ്യമിട്ടാണ് നാല് ലക്ഷത്തോളം രൂപ വില വരുന്ന മയക്കു മരുന്ന് കടത്തി കൊണ്ടു വന്നതെന്ന് പോലീസ് പറഞ്ഞു. ഒന്നാം പ്രതിയായ ആകാശ് ചവറ പോലീസ് സ്റ്റേഷനില്‍ മോഷണ കേസില്‍ പ്രതിയാണ്. കായംകുളം ഡിവൈ എസ് പി ടി രാജപ്പന്റെ മേല്‍നോട്ടത്തില്‍ സി ഐ രജീഷ് കുമാര്‍ , എസ് ഐ മാരായ രതീഷ് ബാബു, സുരേഷ്, എ എസ് ഐ മാരായ ഇസ്ലാഹ്, പ്രിയ, ഷിബു, പോലീസ് ഉദ്യോഗസ്ഥരായ മോനിഷ്, ആദര്‍ശ് , ശ്യാം , അഖില്‍ മുരളി, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



 

Leave a Reply