ഇടുക്കി: നെടുങ്കണ്ടം തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാട്ടുപ്പാറയിലെ ബാലാജി എസ്റ്റേറ്റിലെ തൊഴിലാളി കണ്ണനാണ് മരിച്ചത്. ഇന്ന് രാവിലെ കുളത്തിന് സമീപം കണ്ണന്റെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാവു എന്ന് പോലീസ് അറിയിച്ചു.


