Thu. Jul 30th, 2026

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ആദ്യ കുറ്റപത്രത്തില്‍ മുന്‍ മുഖ്യമന്ത്രിുയടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പ്രതിപട്ടികയിലില്ല.

പ്രളയബാധിതര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനായി യു എ ഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവെച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതില്‍ നാല് കോടി പ്രതികള്‍ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. എം ശിവശങ്കര്‍, ലൈഫ് മിഷന്‍ സി ഇ ഒ ആയിരുന്ന യു വി ജോസ് എന്നിവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സി ബി ഐ അറിയിച്ചു.



 

Leave a Reply