Sat. Sep 5th, 2026

കല്‍പ്പറ്റ: അമിത അളവില്‍ ഗുളിക കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ വയനാട് എടവക പഞ്ചായത്ത് ഓഫിസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മരിച്ചു. കൊല്ലം മൈനാകപ്പള്ളി സ്വദേശിനി പുത്തന്‍പുരയില്‍ എ ശ്രീലത(46) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയോടെ ഗുളിക അമിതമായി കഴിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ശ്രീലതയെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. എടവക പന്നിച്ചാലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു.