ജീവിതത്തില്‍ ഒരിക്കലും പാടത്ത് ഇറങ്ങുക പോലും ചെയ്യാത്താവരാണ് കീഴാറ്റൂരില്‍ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് മന്ത്രി ജി സുധാകരന്. വയല്ക്കിളികളല്ലാ അവര്‍ എരണ്ടകളാണെന്നും എരണ്ടകള്‍ പാടത്ത് ഇറങ്ങിയാല്‍ നെല്ല് മുഴുവന്‍ കൊത്തിക്കൊണ്ടു പോകുമെന്നും സുധാകരന് നിയമസഭയില്‍ പറഞ്ഞു. ദേശീയപാതാ സബ് മിഷനുള്ള മറുപടിയിലാണ് സുധാകരന്റെ എരണ്ട പ്രയോഗം.
ന്ദിഗ്രാമും സിംഗൂരുമായി കീഴാറ്റൂരിനെ സാമ്യപ്പെടുത്തേണ്ടതില്ല. ഒരു തുള്ളി രക്തം പോലും അവിടെ വീഴ്ത്തില്ല. ഒരു കുഞ്ഞിനെ പോലും ആരും അവിടെ വെടിവെയ്ക്കാനും പോകുന്നില്ല. പ്രക്ഷോഭകാരികള്‍ വയല്ക്കിളികളാണോ വയല്ക്കഴുകന്മാരാണോ എന്നാദ്യം അറിയട്ടെ എന്നും സുധാകരന് പറഞ്ഞു. കീഴാറ്റൂരിലെ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട വി.ഡി. സതീശന് നല്കിയ നോട്ടീസിനായിരുന്നു ജി സുധാകരന്റെ മറുപടി.