Fri. Apr 19th, 2024

ദേവസ്വം ബോർഡിൽ മുന്നക്ക സമുദായങ്ങൾക്ക് സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിഷയത്തിൽ ഭരണ ഘടന പരമായ പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മുന്നാക്കക്കാർക്ക് സംവരണം നൽകാനുള്ള തീരുമാനം സദുദ്ദേശപരമാണ്. എസ്.എൻ.ഡി.പിയും ന്യൂനപക്ഷ സമുദായങ്ങളും ബോധപൂർവം പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. പിന്നാക്ക സംവരണം വർദ്ധിപ്പിക്കുകയാണ് യഥാർത്ഥത്തിൽ സർക്കാർ ചെയ്തതെന്നും മന്ത്രി പറഞ്ഞു. സർക്കാർ തീരുമാനം സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ പരിശോധിക്കും

മണ്ഡലകാലത്ത് ബി.ജെ.പി യുടെ നേതൃത്വത്തിൽ ശബരിമലയിൽ കാണിക്ക ഇടുന്നതിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുപ്രചരണം നടത്തിയെന്നും മന്ത്രി ആരോപിച്ചു. എന്നാൽ വിശ്വാസികൾ ബിജെപിയുടെ നിർദ്ദേശം തള്ളിയതിന്റെ ഫലമാണ് മണ്ഡലകാല വരുമാനം വർദ്ധിപ്പിക്കാൻ കാരണമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.