✍️ ഷാജി കിഴക്കേടത്ത്
അലൻ ട്യൂറിംഗ് എന്തുകൊണ്ട് നമ്മെ നോക്കി ചിരിക്കുന്നു? ആരാണീ അലൻ ട്യൂറിംഗ് (Alan Turing)? ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിൻ്റെയും ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെയും ( Artificial Intelligence) പിതാവ്. ഗണിതശാസ്ത്രഞ്ജനായിരുന്നു. അലൻ! സർവോപരി യുക്തിചിന്തകനുമായിരുന്നു.
തത്വചിന്തയിലും തർക്കശാസ്ത്രത്തിലും പ്രാവീണ്യം പുലർത്തിയ അലൻ നമ്മുടെ സമൂഹം അറിയേണ്ട വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. 1912 ജൂൺ 23 ന് ലണ്ടനിലെ മൈദ വെയ്ലിൽ ജനനം. ഇന്ത്യയുമായി അദ്ദേഹത്തിനൊരു പൂർവികബന്ധമുണ്ട്. ഇന്ത്യയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു അലൻ്റെ പിതാവ് ജൂലിയസ് ട്യൂറിംഗ് .

കേംബ്രിഡ്ജിലെ കിംഗ്സ് കോളേജിലായിരുന്നു ഉപരിപഠനം.1936-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് “ട്യൂറിംഗ് മെഷീൻ (Turing Machine) എന്ന ആശയം അവതരിപ്പിക്കുന്നത്. ഇന്നത്തെ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ
അടിസ്ഥാനം ഇതായിരുന്നു.
ഇന്ന് ഏറെ ചർച്ചകൾക്കും സംവാദങ്ങൾക്കും അതിലുപരി ആശങ്കകൾക്കും വഴി തുറന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (Artificial Intelligence) എന്ന നൂതന സാങ്കേതികവിദ്യയുടെ തുടക്കകാരൻ അലൻ ആയിരുന്നു. ഒരു യന്ത്രത്തിനു മനുഷ്യനെ പോലെ ചിന്തിക്കാൻ കഴിയുമോ എന്നു പരിശോധിക്കുന്ന ട്യൂറിംഗ് ടെസ്റ്റ് (Turing Test) അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് എന്ന ശാസ്ത്രശാഖയുടെ തുടക്കമായിരുന്നു അത്.
കമ്പ്യൂട്ടറുകൾക്ക് ഒരു അൽഗോരിതം (Algoritham) അനുസരിച്ച് ഏതു കണക്കും ചെയ്യാനാവുമെന്നു തെളിയിച്ചതും അദ്ദേഹം ആണ്. 1954 ജൂൺ 7 നു നാല്പത്തിയൊന്നാം വയസ്സിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അലൻ ട്യൂറിംഗ് എന്ന ശാസ്ത്രപ്രതിഭയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ഹോളിവുഡ് ചലച്ചിത്രമാണ് “ദി ലിമിറ്റേഷൻ ഗെയിം ” (The limitation Game) നക്ഷത്രങ്ങളുടെ ലോകത്തു നിന്നും അലൻ മനുഷ്യരാശിയെ നോക്കി ചിരിക്കുകയായിരിക്കും. ആ ചിരിയുടെ പിന്നിൽ എന്തായിരിക്കാം!?

