ത്രിപുരയിലെ തോല്‍വിക്ക് കാരണം ബിജെപിയുടെ പണം മാത്രമല്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി. ത്രിപുരിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നാലെ ദേശീയ നേതാക്കളെല്ലാം കോണ്‍ഗ്രസിനും, ബിജെപിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്ന ബേബിയുടെ നിലപാട് പുറത്തുവരുന്നത്.
പാര്‍ട്ടി ഭരണത്തില്‍ നിന്നും മാറിപ്പോയി, ത്രിപുരയില്‍ കുറഞ്ഞ 7 ശതമാനം വോട്ട് വലിയ ഇടിവു തന്നെയാണ്, മണിക് സര്‍ക്കാരിനെതിരെ ബിജെപി മുന്നോട്ടുവച്ച വ്യാജ ആരോപണങ്ങളെ മറികടക്കാന്‍ പാര്‍ട്ടിക്കായില്ലെന്നും ബേബി പറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് സംഘപരിവാര പക്ഷത്തിലേക്ക് മാറിയിട്ടുണ്ട്. അതേസമയം പാര്‍ട്ടിയുടെ സ്വാധീനം കുറയുന്നതും, പോരായ്മകളും തിരിച്ചറിയണമെന്നും, സ്വയം വിമര്‍ശനമാണ് ആവശ്യമെന്നും ബേബി പറഞ്ഞു.
ത്രിപുരയിലെ വികസന പ്രവര്‍ത്തനങ്ങളെയും ബേബി വിമര്‍ശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങിയ മേഖലകളില്‍ ത്രിപുര വളരെ പിന്നിലാണ്. പുതിയ തലമുറയെ മനസിലാക്കുന്നതിന് പാര്‍ട്ട് സാധിച്ചില്ല, ഗോത്രവര്‍ഗ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നും ബേബി പറയുന്നു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഐഎം നേതാക്കള്‍ തങ്ങളുടെ ശൈലിയും സമീപനവും മാറ്റണമെന്നും ബേബി ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.