ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാൻ ഒരുങ്ങി കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് കിട്ടില്ലെന്ന് പരിവാർ സംഘടനകൾ കേന്ദ്രസർക്കാരിനെ സമ്മർദ്ധത്തിലാക്കിയിരിക്കുകയാണ്. കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് രാജ്യവ്യാപകമായി തന്നെ വിശ്വഹിന്ദുപരിഷത്ത് വോട്ട് ചെയ്യില്ലെന്ന നിലപാടാണ് പ്രവീണ്‍ തൊഗാഡിയ സ്വീകരിച്ചിരിക്കുന്നത്.
ഈ 17-നോ 18 നോ സ്ത്രീകൾക്ക് പ്രവേശിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ അത് സാധ്യമാകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. 22 നാണ് റിവ്യൂ ഹർജി വാദം കേൾക്കാൻ വെച്ചിരിക്കുന്നത് എൻ എസ് എസ് ന്റേത് ഉൾപ്പെടെ 10 റിവ്യൂ ഹർജികളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്.റിവ്യൂ ഹർജി സുപ്രീം കോടതി തള്ളിയാൽ നാട്ടിൽ കലാപമുണ്ടാക്കി ജെല്ലിക്കെട്ട് മോഡലിൽ കേന്ദ്ര ഗവണ്മെന്റിനെക്കൊണ്ട് ഓർഡിനൻസ് ഇറക്കി അടുത്ത മണ്ഡലവ്രതക്കാലത്തുള്ള സ്ത്രീപ്രവേശനം തടയാനാണ് പരിപാടി.ഇപ്പോൾ രാഹുൽ ഈശ്വറും ഗുണ്ടകളും ശബരിമലയിൽ തമ്പടിച്ചിരിക്കുന്നത് 17നും 18 നും സ്ത്രീപ്രവേശനമുണ്ടാകാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ്.ഇത്രയൊക്കെ കോടതിയെയും ഭരണകൂടത്തിനെയും വെല്ലുവിളിച്ചിട്ടും കലാപ ആഹ്വാനം നടത്തിയിട്ടും രാഹുലിനെതിരെ കേസെടുക്കാത്തതിലും ദുരൂഹതയുണ്ട്. ഏതെങ്കിലും ഒരുദളിതൻ ആയിരുന്നു ഇതുപോലെ ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ UAPA കേസിൽ അകത്തായിട്ടുണ്ടാകുമായിരുന്നു.
വിധി നടപ്പാക്കിയാല്‍ നടതുറക്കുന്ന 17-ന് രാത്രി മുതല്‍ 18 ന് രാത്രി വരെ ഹര്‍ത്താല്‍ നടത്തുമെന്നും വെല്ലുവിളിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയോട് ജല്ലിക്കെട്ട് മോഡല്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ബി.ജെ.പി. ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ ആവശ്യപ്പെടണമെന്നും തൊഗാഡിയ ഇന്നലെ തിരുവനന്തപുരത്തു പറഞ്ഞിരുന്നു . സാധ്വി പ്രാചിയും പരിപാടിയിൽ പങ്കെടുത്തിരുന്നു.
രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളും സര്‍ക്കാറിന്റെ അധികാര പരിധിയില്‍ നിന്ന് മോചിപ്പിച്ച് ഭക്തജനങ്ങള്‍ക്ക് വിട്ടു നല്‍കണം. ക്ഷേത്ര വരുമാനം ഹിന്ദുക്കള്‍ക്കായി വിനിയോഗിക്കണം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ക്ഷേത്രഭരണം നടത്തണം. കേന്ദ്രം ഇതിനായി നടപടിയെടുക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും എന്നാണ് ഇപ്പോൾ ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത് ക്ഷേത്ര വിമോചനമാണ് സംഘടന ലക്ഷ്യമിടുന്നത് അതോടൊപ്പം കേരളത്തിൽ ഹിന്ദുത്വ ധ്രുവീകരണവും.
