Mon. Nov 23rd, 2026

രാമദാസ് കതിരൂർ

ശബരിമലയിലേക്കുള്ള സ്ത്രീ പ്രവേശന വിവാദത്തെക്കുറിച്ച്  യഥാർത്ഥമായി ചിന്തിക്കേണ്ടതുണ്ട്. ബഹുമാനപ്പെട്ട പരമോന്നത നീതിപീഠം വ്യക്തമാക്കിയ വിധി നിയമപരമായി പാലിക്കേണ്ടതാണ് എന്ന് എല്ലാവർക്കും അറിയാം. വിധി വിരണങ്ങൾ സ്വീകരിച്ചവർ പെടുന്നനെ അതിനെ ഇപ്പോൾ എതിർക്കുന്നതിന് മാനദണ്ഡം എന്തെന്ന് വ്യക്തമാകുന്നില്ല. ഈശ്വര ആരാധനയ്ക്കായി സങ്കൽപ്പ പ്രതിഷ്ഠനടത്തി ആരാധിക്കുക എന്നത് ഭാരതത്തിൽ മാത്രമല്ല പല രാജ്യത്തും ഇന്ന് തുടർന്നുവരുന്നുണ്ട് സനാതന ധർമ്മ സംസ്കാരം വിശ്വാസത്തിൽ അധിഷ്ഠിതമല്ല അത് യഥാർത്ഥത്തിൽ നിലകൊള്ളുന്നതാണ്. യാഥാർഥ്യത്തെ അംഗീകരിക്കുകയാണ് ഋഷി പരമ്പര കാലം മുതൽ തുടർന്നുവരുന്നത് വിശ്വാസം അന്യമതക്കാരുടെ ആവർത്തനമാണ്.

ശ്രുതി യുക്തി അനുഭവം എന്ന നിലക്കാണ് സനാതന ധർമ്മ സംസ്കാരം നിലനിൽക്കുന്നത്. ഇതൊന്നും മനസ്സിലാക്കാതെ കാളപെറ്റെന്നു കേട്ടാൽ കയറെടുക്കുന്ന പ്രവണത ശരിയല്ല ആടിനെ പട്ടിയാക്കുന്ന സമ്പ്രദായം വരേണ്യവർഗത്തിന്റെ അടിമത്ത ചിന്താധാരയിൽ നിന്ന് പിറന്നതാണെന്ന സത്യം തിരിച്ചറിയണം. സവർണ്ണ മേധാവിത്വം ഊട്ടിയുറപ്പിക്കാൻ വെമ്പൽ പൂണ്ടു നടക്കുന്ന ആൾദൈവങ്ങൾ ആണെന്ന് സ്വയം കരുതി നടക്കുന്ന തന്ത്രി കുടുംബം എന്ന് അവകാശപ്പെടുന്നവരും, അവരുടെ വാലായി നടക്കുന്ന ചില സമുദായ അംഗങ്ങളും ചേർന്ന് ഇന്ന് നിലവിലില്ലാത്ത രാജാവകാശങ്ങൾ മനസ്സിൽ സ്വപ്നം കണ്ടു അത് നടപ്പാക്കാൻ മുൻപന്തിയിൽ സ്ത്രീജനങ്ങളെ കരുവാക്കുന്ന കാഴ്ച വിരോധാഭാസമാണ്.

സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും പ്രക്ഷോഭം ഉണ്ടാക്കിയിരുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം അവരെക്കൊണ്ടുതന്നെ തടുക്കുവാൻ നടത്തുന്ന ഈ പ്രവണത അവസാനിക്കേണ്ടിയിരിക്കുന്നു ആത്മീയതയില ധിഷ്ടിതമായി നിൽക്കുന്ന സ്വാതന്ത്ര്യം തന്നെയാണ് സമൂഹത്തിന് ആവശ്യം. ശബരിമലയിലേക്ക് സ്ത്രീകൾ കടന്നുചെല്ലുന്നത് എന്തുകൊണ്ട് എതിർക്കുന്നു എന്നാണെങ്കിൽ ആചാരാനുഷ്ഠാന പേരിലാണെന്ന് വാദം കള്ളത്തരമാണ് സനാതന ധർമ്മത്തിന് ആചാര്യ ഋഷി പരമ്പര ഒരിക്കലും സ്ത്രീസമൂഹത്തെ മാറ്റി നിർത്തിയിട്ടില്ല ശബരി മാതാവിൻറെ പേരിലാണ് അയ്യപ്പൻ ഇരിക്കുന്ന ശബരിമല അറിയപ്പെടുന്നത് നൈഷ്ടിക ബ്രഹ്മചാരിയാണ് എന്ന് കാരണം പറഞ്ഞു സ്ത്രീകളെ ശബരിമല കയറ്റരുതെന്ന് വാദം അസ്ഥാനത്താണ് ബ്രഹ്മചര്യം നൈഷ്ടിക ബ്രഹ്മചര്യം എന്നുപറയുന്നതിന്റെ സാരം അറിയാതെ നൈഷ്ടിക ബ്രഹ്മചര്യത്തിന്റെ പേരിൽ നടമാടുന്ന പ്രവണത ശരിയല്ല.

ബ്രഹ്മചര്യം എന്നത് ബ്രഹ് ബ്രഹ്മ ബോധത്തിൽ ചരിക്കുക എന്നാണ് അയ്യപ്പൻ മാത്രമല്ല നൈഷ്ടിക ബ്രഹ്മചാരിയായി അറിയുന്നത് രമണമഹർഷി, സ്വാമി വിവേകാനന്ദൻ, സ്വാമി അരബിന്ദോ, ശ്രീരാമകൃഷ്ണ പരമഹംസർ, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ ഇവരെല്ലാം നൈഷ്ടിക ബ്രഹ്മചാരികൾ ആയിരുന്നു ഇവരുടെ സമാധി കേന്ദ്രങ്ങളെല്ലാം തന്നെ സ്ത്രീകൾക്ക് പ്രവേശനം നിരോധിച്ചിട്ടില്ല മുടന്തൻ ന്യായങ്ങൾ നിരത്തി ആചാരാനുഷ്ഠാന ത്തിൻറെ പേരിൽ സവർണ്ണ മേധാവിത്വം അടിച്ചുറപ്പിക്കാൻ ശ്രമിക്കുന്ന പ്രവണത വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളും, ആശ്രമങ്ങളും, ആരാധനാകേന്ദ്രങ്ങളും ഭക്തർക്കും അത് അംഗീകരിക്കുന്നവർക്കും ഉള്ളതാണ്

കാലാകാലങ്ങളായി കൈവശംവച്ചിരിക്കുന്ന അവകാശങ്ങൾ കൈവിട്ടുപോകുമെന്ന് തിരിച്ചറിവിൽ നിന്നാണ് രാജകുടുംബം, തന്ത്രി കുടുംബം എന്നവകാശപ്പെടുന്നവരുടെ മസ്തിഷ്കത്തിൽ ശബരിമല പ്രവേശനത്തിന്റെ പേരിൽ ചൂടുപിടിച്ചത്. യഥാർത്ഥ മന്ത്രവും,തന്ത്രവും അറിയാത്തവരും ശബരിമലയിൽ പൂജ ചെയ്തിരുന്നു എന്ന് ജസ്റ്റിസ് പരിപൂർണ്ണൻ വെളിപ്പെടുത്തിയിരിക്കുന്നത് ഈ അവസരത്തിൽ ഓർക്കണം.സ്വയം ഈശ്വരൻ എന്ന പേരുകൊണ്ട് നടക്കുന്നവർ ആൾ ദൈവങ്ങൾ എന്ന് പറഞ്ഞു പലരെയും കരിവാരിത്തേക്കുന്ന വേദവും തന്ത്രവും മന്ത്രവും അറിയാതെ മാതുലൻസ്വന്തം കുടുംബത്തിലും ഉണ്ട് എന്ന സത്യം മറന്നുകൂടാ. സവർണർക്ക് മാത്രമല്ല വേദവും ,തന്ത്രവും, ആചാരവും അനുഷ്ഠാനവും ശീലിച്ച അവർണ്ണർക്കും ക്ഷേത്രങ്ങളിൽ പൂജ നടത്താം എന്നിരിക്കെ എന്തുകൊണ്ട് ശബരിമലയിൽ അവർണരെ പൂജാരിമാരായി നിയമിക്കാത്തത് എന്ന് ചിന്തിക്കണം.

ജാതിയാണ് പ്രശ്നം ബ്രാഹ്മണനായി ജനിച്ചവർ മാത്രമേ പൂജാധികാരികൾ എന്ന് സ്വന്തം ചിന്തിച്ചു വശത്തായി ഇരിക്കുന്നവരുടെ ജൽപനങ്ങൾക്ക് ചില രാഷ്ട്രീയപാർട്ടികളും ചില സമുദായങ്ങളും ഒത്താശ ചെയ്യുന്നത് തികച്ചും അസംബന്ധമാണ്.രാഷ്ട്രീയപാർട്ടികൾക്ക് വോട്ട് ബാങ്കാണ് ലക്ഷ്യമെങ്കിൽ ബഹുഭൂരിപക്ഷവും അവർണരാണ് ഉള്ളത് ജാതിക്കോമരങ്ങളുടെ പോരാട്ടം അവസാനിക്കേണ്ടിയിരിക്കുന്നു.ഹിന്ദുമതത്തിൽ നാനാജാതി സമ്പ്രദായം ഇനി ആവശ്യമില്ല എന്ന് ഏവരും ചിന്തിക്കണം. ഉന്നതജാതി ബ്രാഹ്മണൻ ആണെങ്കിൽ എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണൻ ആക്കണം പഴയകാലത്തെ അടിമത്ത ചിന്ത ദൂരെ കളിയണം ജനാധിപത്യം നിലനിന്നിട്ടും ഇപ്പോഴും രാജാവും രാജകുടുംബവും എന്ന് പറയുന്നത് തന്നെ നിയമത്തിന് എതിരാണ് ജനാധിപത്യത്തിന് മുന്നേ രാജഭരണകാലത്ത് ലഭിച്ച സർ നൈയിമുകൾ ഇന്നും കൊണ്ടുനടക്കുന്നത് ശരിയാണോ?

1936 ക്ഷേത്രപ്രവേശനം നടന്ന കാലത്ത് ആ വിളംബരത്തിൽ ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പറഞ്ഞിട്ടില്ല. ഇന്ന് ജനാധിപത്യ കാലത്ത് രാജഭരണകാലത്ത് ഉണ്ടായതെല്ലാം നടപ്പാക്കണമെന്ന് വാശിപിടിക്കുന്നവർ പിന്നെ എന്താണ് ജനാധിപത്യം? ആത്മീയ സംസ്കാരം സ്ത്രീക്കും പുരുഷനും തുല്യതയാണ് കല്പിക്കുന്നത് നൈഷ്ടിക ബ്രഹ്മചാരിയാണ് അയ്യപ്പൻ എന്നത് അംഗീകരിക്കുമ്പോൾ അയ്യപ്പന് പൂജ ചെയ്യുന്നവരും തീർച്ചയായും നൈഷ്ടിക ബ്രഹ്മചാരികൾ മാത്രം മതി എന്ന് ഭക്തർ പറയണം.

41-ദിവസത്തെ ബ്രഹ്മചര്യ വ്രതം കൊണ്ട് അയ്യപ്പൻ പദവി കൈവരിച്ച എത്രപേർ ഇന്ന് ഉണ്ട് എന്ന്കൂടി വ്യക്തമാക്കാൻബഹളം കൂട്ടുന്നവർ തയ്യാറാകണം. എല്ലാ പുരുഷന്മാരും ജനിച്ചത് സ്ത്രീയിൽ നിന്നാണെന്ന് മറന്നുപോകരുത്. അറിയാത നൈഷ്ടിക ബ്രഹ്മചര്യത്തിന്റെ പേരിൽ സ്ത്രീകളെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നവർ സ്വയം ബ്രഹ്മചര്യം എന്താണെന്ന് അറിയണം

പുഷ്കലയും, പൂർണിമയും അയ്യപ്പചരിത്ര സംബന്ധമായി കേൾക്കുന്ന സ്ത്രീ പേരുകളാണ് ഇവർ ആരാണെന്ന് ചിന്തിക്കണം. നിഷ്ഠയോടുകൂടി ബ്രഹ്മചര്യത്തിൽ ചരിച്ചവരാണ്. പൂർവകാല ഋഷി മുനിമാർ ബുദ്ധ പാരമ്പര്യത്തിന് ശേഷമാണ് സന്യാസി സമൂഹവും, ആചാര്യ പരമ്പരയും ഉണ്ടായത് സന്യാസിമാർ ആചാരൃന്മാരായിരിക്കേ അവരുടെ അഭിപ്രായം, ന്യായവും, യുക്തവും ആണെങ്കിൽ സ്വീകരിക്കാം ശ്രുതി, യുക്തി ,അനുഭവം എന്നീ നിലകളിൽ ന്യായമായതാണെങ്കിൽ അംഗീകരിക്കാം അല്ലാതെ എല്ലാം തള്ളിക്കളയണം വിശ്വാസത്തിൽ അധിഷ്ഠിതമായി നിലനിർത്താൻ ശ്രമിക്കുന്നത് സവർണ്ണമേധാവിത്വമാണ് അയ്യപ്പൻ ദൈവമാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും അയ്യപ്പൻറെ മുമ്പിൽ സ്ത്രീയും പുരുഷനും ഈ പ്രകൃതിയും ഒരുപോലെയാണ് സ്ത്രീസമൂഹത്തെ തെറ്റായ ധാരണയിലൂടെ നയിക്കാനാണ് ഇന്ന് ആചാരത്തിന്റ പേരിൽ മാറ്റിനിർത്താൻ ശ്രമിക്കുന്നത്.