രാഹുൽ ഹംബിൾ സനൽ
ശബരിമല നട തുറക്കുമ്പോൾ ആരെങ്കിലും അതിക്രമിച്ചു കടന്നാൽ തടയാൻ മലയരയ സഹോദരങ്ങൾ തയ്യാറാണെന്നും ഈ സമരത്തിലെ വിജയം പാണ സഹോദരങ്ങൾ പാടി നടക്കും എന്നും രാഹുൽ ഈശ്വർ…
സുപ്രീം കോടതിയുടെ അന്തിമ വിധിയുടെ അനുവാദത്തിന്റെ അടിസ്ഥാനത്തിലെ യുവതീ പ്രവേശനത്തെയാണ് രാഹുൽ ഈശ്വർ ‘അതിക്രമിച്ച് കടക്കൽ’ എന്ന് പറയുന്നത്…

ഒരു കാലത്ത് ശബരിമലയിൽ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്ന മലയരയ എന്ന ആദിവാസി വിഭാഗത്തെ എത്ര വിദഗ്ധമായാണ് ഈ സമരത്തിലേക്ക് ഉപയോഗിക്കുന്നത് എന്ന് നോക്കു… എന്ത് കൊണ്ട് ബ്രാഹ്മണ സഭയെ കൊണ്ട് തടയിക്കുന്നില്ല… സംഭവം കോടതി അലക്ഷ്യമായാൽ ജാമ്യമില്ലാ കുറ്റത്തിന് അകത്ത് കിടക്കേണ്ടി വരുന്നതും വർഷങ്ങളോളം കോടതി കേറി ഇറങ്ങേണ്ടതും മലയരയരാണ്…
സമര വിജയം പാണ സഹോദരങ്ങൾ പാടി നടക്കട്ടെയത്രേ… എന്ത് കൊണ്ട് സമര ചരിത്രം രാഹുൽ ഈശ്വറിന്റെ കുടുംബത്തിന് വീട് വീടാന്തരം പാടി നടന്നു കൂടാ?
ചാതുർവർണ്യത്തിൽ ഓരോ ജാതിക്കും പറഞ്ഞജോലികൾ മാത്രം അവർ ചെയ്താലേ മേലനങ്ങാതെ ബ്രാഹ്മണ മേൽക്കോയ്മ നിലനിൽക്കു…
മലയരയരും പാണരും അറിയേണ്ട ഒരു കാര്യമുണ്ട്.. .ഇതേ രാഹുൽ ഈശ്വർ ഒരു ചാനൽ ചർച്ചയിൽ നികേഷ് കുമാറിനോട് പറഞ്ഞ വരികൾ
” ഞാൻ നിഷ്പക്ഷനോ നിരീക്ഷകനോ അല്ല… സവർണ്ണ രാഷ്ട്രീയത്തിന്റെ ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ വക്താവാണ് “
ഒരു കാര്യം കൂടി… മലയരയ സഹോദരങ്ങൾ, പാണ സഹോദരങ്ങൾ തുടങ്ങിയ പ്രയോഗത്തിൽ ഒരു കീഴ്ജാതിക്കാരനും കോൾമയിർ കൊള്ളരുതേ… കാരണം ആള് രാഹുൽ ഈശ്വറാണ്.. നാളെ നിങ്ങൾ ഒരു വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന്റെ സമുദായത്തിലേക്ക് ചെന്നു എന്നിരിക്കട്ടെ.”നമ്മൾ സഹോദരങ്ങൾ ആണ് എന്ന് പണ്ടേ ഞാൻ പറഞ്ഞതല്ലേ.. സഹോദരങ്ങൾ തമ്മിൽ വിവാഹം കഴിക്കാൻ പാടില്ലല്ലോ സഹോദരാ.. ” എന്ന് വരെപറയാൻ ബുദ്ധിയുള്ള ആളാണ് രാഹുൽ ഈശ്വർ.. ഓർമ്മയിരിക്കട്ടെ…
വാൽ കഷ്ണം:
ശ്രീധരൻ പിള്ളയുടെ ഇന്നത്തെ പ്രസംഗം ഇങ്ങനെയായിരുന്നു…
ആ പ്രസംഗം കേട്ടിരുന്നോ…
” 24 മണിക്കുർ സമയം തരുന്നു…. അതിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലങ്കിൽ NDA പുതിയ സമരമുഖങ്ങളുമായി മുന്നോട്ട് പോകും… തടുക്കാനാകില്ല…”( പ്രവർത്തകർ ആർപ്പുവിളിക്കുന്നു)”ഇത് സമാധാനത്തിന്റെ സമരമാണ്… സഹനസമരമാണ്… ഗാന്ധിജിയുടെ സഹനസമരമാണ്…”( പ്രവർത്തകർ ചമ്മി)
