അങ്കമാലി: കറുകുറ്റി പള്ളിപ്പടിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും ലോട്ടറി വില്‍പ്പനക്കാരിയുമായ ഫ്ലോറന്‍സാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഏറെ നേരമായിട്ടും യുവതിയെ പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു. മുറി പരിശോധിച്ചപ്പോഴാണ് ഫ്ലോറന്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണസമയത്ത് യുവതി വിവസ്ത്രമായ നിലയിലായിരുന്നതിനാല്‍ പോലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


