Tue. Nov 24th, 2026

പത്തനംതിട്ട: ജനവിരുദ്ധ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാകാം. എല്ലാവര്‍ക്കും അഭിപ്രായം പറയാം. അതാണ് കോണ്‍ഗ്രസിന്റെ സൗന്ദര്യം. അഭിപ്രായ വ്യത്യാസം പറയുന്നവരെ കോണ്‍ഗ്രസ് കൈകാര്യം ചെയ്യില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉള്ള അഭിപ്രായം ആണെങ്കില്‍ അത് ഉള്‍കൊണ്ട് മുന്നോട്ട് പോകും. വിമര്‍ശിക്കുന്നവരെ 52 വെട്ട് വെട്ടുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കൊട്ടാരത്തിലെ വിദൂഷകനെപ്പോലെ പിണറായി ഭരണം മൂന്നാംവട്ടമെന്ന് പറഞ്ഞാണ് രാജഭക്തര്‍ ഇറങ്ങിയിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് അണികള്‍ പോലും തുടര്‍ഭരണം ആഗ്രഹിക്കുന്നില്ല. എന്ത് ന്യായത്തിലാണ് തുടര്‍ഭരണം.പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാല്‍.