Tue. Nov 24th, 2026

ചെന്നൈ: ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ ടിവികെ എംഎൽഎ അരുൾ വിഘ്‌നേഷിനെതിരെ കള്ളക്കുറിച്ചി പൊലീസ് കേസെടുത്തു. പരാതിക്കാരി പൊലീസിൽ പരാതി നൽകിയതോടെയാണ് നടപടിയുണ്ടായത്. എംഎൽഎയ്ക്കെതിരെ കേസെടുത്ത വിവരം സർക്കാർ അഭിഭാഷകൻ രാവിലെ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ എംഎൽഎയെ സംരക്ഷിക്കാൻ തുടക്കം മുതൽ ശ്രമിച്ച സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ കനത്ത തിരിച്ചടിയായി.

ചീഫ് സെക്രട്ടറിക്കും ശുചീകരണ തൊഴിലാളിക്കും ഒരേ സുരക്ഷ നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് താക്കീത് നൽകി. ജൂലൈ 31-ന് വിവരം അറിഞ്ഞിട്ടും എന്തുകൊണ്ടാണ് സർക്കാർ നടപടിയെടുക്കാതിരുന്നതെന്നും കോടതി ആരാഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 27-നകം ഐസിസി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി നിർദേശിച്ചു. അതേസമയം, എംഎൽഎയുടെ വീട്ടിൽ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. തുടർനടപടികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Content Highlights: The Kallakurichi police have registered a case against TVK MLA Arul Vignesh following a complaint that he sent an obscene message to the District Collector. The action was taken after the complainant filed a formal complaint with the police. A government counsel informed the Madras High Court this morning that a case had been registered against the MLA.





 

Leave a Reply