കൽപ്പറ്റ: വയനാട്ടിൽ ഒരാദിവാസി പെൺകുട്ടി ക്രൂരമായ ഗ്യാങ് റേപ്പിന് വിധേയയായി ആശുപത്രിയിൽ കഴിയാൻ തുടങ്ങിയിട്ട് ഒരാഴ്ചയോളമാകാൻ പോകുന്നു. മരിച്ചു പോകാതെ തിരികെ കിട്ടിയ, കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഏഴിൽ കൂടുതൽ തുന്നികൂട്ടലുകൾ വേണ്ടിവരത്തക്ക ആഴത്തിലാണ് മുറിവുള്ളത്. ആശുപത്രി അധികൃതർ ഈ സമയം വരെ പൊലീസിലേക്ക് ഇന്റീമേഷൻ കൊടുത്തിട്ടില്ലെന്ന് ദളിത് ആക്ടിവിസ്റ്റ് അമ്മിണി കെ. വയനാട് പറയുന്നു. മാത്രമല്ല പെൺകുട്ടിയെ കാണാതായതായി കാണിച്ച് കുടുംബം കൊടുത്ത പരാതി വീട്ടുകാരുടെ സൈൻ വാങ്ങി പിൻവലിച്ചിട്ടുമുണ്ട് എന്നും ഇന്ന് കുടുംബം റേപ്പ് കേസ് കൊടുക്കും വരെ പ്രതികളിൽ ഒരാൾ കുട്ടിയെ ഒരു മാസത്തിനുള്ളിൽ വിവാഹം ചെയ്യാമെന്ന വാഗ്ദാനവുമായി ആശുപത്രി പരിസരത്തുണ്ടായിരുന്നു എന്നും അമ്മിണി കെ. വയനാട് പറയുന്നു.
അറിഞ്ഞെടുത്തോളം പ്രതികളിൽ ചിലരെങ്കിലും രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. നേരത്തെ തന്നെ അവർ പെൺകുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തിതുടങ്ങിയിട്ടുണ്ട്. ഇപ്പോഴെങ്കിലും പോലീസ് കേസ് എടുത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ തെളിവ് നശിപ്പിക്കപ്പെടാനും, പ്രതികൾ ഒളിവിൽ പോകാനുമുള്ള സാധ്യതയുണ്ട്. അതിന് വേണ്ടിയാണ് കാത്തു നിൽക്കുന്നതെങ്കിൽ പിന്നെ ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലതാനും എന്ന് അമ്മിണി കെ. വയനാട് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം
വയനാട്ടിൽ ഒരാദിവാസി പെൺകുട്ടി ക്രൂരമായ ഗ്യാങ് റേപ്പിന് വിധേയയായി ആശുപത്രിയിൽ കഴിയാൻ തുടങ്ങിയിട്ട് ഒരാഴ്ചയോളമാകാൻ പോകുന്നു. മരിച്ചു പോകാതെ തിരികെ കിട്ടിയ, കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഏഴിൽ കൂടുതൽ തുന്നികൂട്ടലുകൾ വേണ്ടിവരത്തക്ക ആഴത്തിലാണ് മുറിവുള്ളത്. ആശുപത്രി അധികൃതർ ഈ സമയം വരെ പൊലീസിലേക്ക് ഇന്റീമേഷൻ കൊടുത്തിട്ടില്ലെന്ന് മാത്രമല്ല പെൺകുട്ടിയെ കാണാതായതായി കാണിച്ച് കുടുംബം കൊടുത്ത പരാതി വീട്ടുകാരുടെ സൈൻ വാങ്ങി പിൻവലിച്ചിട്ടുമുണ്ട്. ഇന്ന് കുടുംബം റേപ്പ് കേസ് കൊടുക്കും വരെ പ്രതികളിൽ ഒരാൾ കുട്ടിയെ ഒരു മാസത്തിനുള്ളിൽ വിവാഹം ചെയ്യാമെന്ന വാഗ്ദാനവുമായി ആശുപത്രി പരിസരത്തുണ്ടായിരുന്നു.
അഞ്ച് ദിവസമായി ആശുപത്രിയിൽ തുടരുന്ന കുട്ടിയെ കുറിച്ച് വയനാട്ടിലെ ജനപ്രതിനിധികൾ അറിഞ്ഞിട്ടില്ല, sc/st കമ്മീഷൻ അറിഞ്ഞിട്ടില്ല, പോലീസ് അറിഞ്ഞിട്ടില്ല, അറിഞ്ഞവരാരും ആരേം ഒന്നും അറിയിച്ചിട്ടുമില്ല.
അറിഞ്ഞെടുത്തോളം പ്രതികളിൽ ചിലരെങ്കിലും രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. നേരത്തെ തന്നെ അവർ പെൺകുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തിതുടങ്ങിയിട്ടുണ്ട്. ഇപ്പോഴെങ്കിലും പോലീസ് കേസ് എടുത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ തെളിവ് നശിപ്പിക്കപ്പെടാനും, പ്രതികൾ ഒളിവിൽ പോകാനുമുള്ള സാധ്യതയുണ്ട്. അതിന് വേണ്ടിയാണ് കാത്തു നിൽക്കുന്നതെങ്കിൽ പിന്നെ ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലതാനും.
ജീവിക്കാനുള്ള സാഹചര്യം ഓരോ മനുഷ്യനും ഒരുക്കി കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ആരത് ചെയ്യതിരുന്നാലും അത് മനുഷ്യരോട് ചെയ്യുന്ന തെറ്റാണ്. ഇവിടെ ഒന്നും ചെയ്യാത്ത നമുക്കെങ്ങനെ ഉത്തരേന്ത്യയെ കുറിച്ച് വാചാലരാകാൻ സാധിക്കും!


