Wed. Nov 25th, 2026

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ ബോക്സ് ഓഫീസിൽ വലിയ വിജയം നേടുന്നതിനിടെ, ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന മികച്ച സ്വീകാര്യതയിൽ സന്തോഷം പങ്കുവെച്ച് നടി സ്വാസിക. ചിത്രത്തിൽ ദുൽഖറിന്റെ സഹോദരിയായാണ് സ്വാസിക അഭിനയിക്കുന്നത്. തിയേറ്റർ വിസിറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

തിരക്കഥ വായിച്ചപ്പോൾ തന്നെ സിനിമ മലയാളത്തിൽ വർക്കാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സ്വാസിക പറഞ്ഞു. ആദ്യ ദിവസം മുതൽ മലയാളികളിൽ നിന്നുള്ള മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചതെന്നും, ഒരു തെലുങ്ക് ചിത്രമായിട്ടും കേരളത്തിൽ തിയേറ്റർ വിസിറ്റ് നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി. അടുത്തിടെ സിനിമകൾ ചെയ്യാത്തതിനാൽ തിയേറ്റർ വിസിറ്റുകൾ ഉണ്ടായിരുന്നില്ലെന്നും, ഈ അവസരം നൽകിയ ദുൽഖർ സൽമാനോട് നന്ദിയുണ്ടെന്നും സ്വാസിക കൂട്ടിച്ചേർത്തു.

അതേസമയം, അന്യഭാഷാ ചിത്രങ്ങളിൽ ശ്രദ്ധ നേടുമ്പോഴും മലയാളത്തിൽ നിന്ന് തനിക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് സ്വാസിക തുറന്നുപറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി മലയാള സിനിമയിൽ നിന്നൊരു ഓഫർ പോലും വന്നിട്ടില്ലെന്നും, അടുത്ത ചിത്രം തമിഴിലാണെന്നും അവർ വ്യക്തമാക്കി. അവസരം ലഭിച്ചാൽ തീർച്ചയായും മലയാളത്തിൽ അഭിനയിക്കുമെന്നും, ഇവിടുത്തെ സംവിധായകർക്ക് തന്നെ വേണ്ടാത്തതുകൊണ്ടാകാം അവസരങ്ങൾ വരാത്തതെന്നും സ്വാസിക പറഞ്ഞു.

Content Highlights: As the Telugu film ‘Akashamlo Oka Tara’, starring Dulquer Salmaan, achieves major success at the box office, actress Swasika has expressed her happiness over the excellent reception the film is receiving in Kerala. Swasika plays the role of Dulquer’s sister in the movie.





 

Leave a Reply