കൊല്ലം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ എഴുകോൺ പൊലീസ് പിടികൂടി. വയനാട് മാനന്തവാടി പെരുമ്പിൽ വീട്ടിൽ ജിതിൻ ജോണിനെയാണ് (28) അറസ്റ്റ് ചെയ്തത്. ജോലി സംബന്ധമായി വയനാട്ടിൽ എത്തിയ നെടുമ്പായിക്കുളം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം.
യുവതിയുമായി പരിചയത്തിലായ ജിതിൻ ഗോവയിൽ താൻ താമസിച്ചിരുന്ന ഫ്ളാറ്റിൽ യുവതിക്കൊപ്പം രണ്ട് മാസത്തോളം താമസിച്ചു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി. നഗ്നചിത്രങ്ങൾ പകർത്തി പ്രദർശിപ്പിച്ചതായും പരാതിയുണ്ട്. ഗോവയിലെത്തിയാണ് എഴുകോൺ പൊലീസ് പ്രതിയെ പിടികൂടിയത്.


