Mon. Nov 23rd, 2026

കൊച്ചി: കാലടി സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ഹൈക്കോടതി വിധിച്ചു. അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി റദ്ദാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് സുപ്രധാന വിധി പറഞ്ഞതോടെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാലമായി തുടരുന്ന സമരം പിന്‍വലിച്ചു. കോടതി വിധിക്കു ശേഷം ക്യാമ്പസ്സില്‍ എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ കൂറ്റന്‍ ആഹ്ലാദ പ്രകടനം നടന്നു.

വിദ്യാര്‍ഥികള്‍ക്ക് അധ്യയനം തുടരാമെന്നും പ്രത്യേക പരീക്ഷ നടത്തണമെന്നുള്ള വിധി വൈസ് ചന്‍സലര്‍ സിസ തോമസിനും വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും കനത്ത തിരിച്ചടിയാണെന്നു സമര സമിതി ചൂണ്ടിക്കാട്ടി. ജീവിതത്തില്‍ തോറ്റുപോയാലും സംഘികള്‍ക്കു മുന്നില്‍ തോല്‍ക്കില്ലെന്ന് എസ് എഫ് ഐ നേതാക്കള്‍ പ്രതികരിച്ചു.

സസ്‌പെന്‍ഷന്‍ നടപടികള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. മാപ്പപേക്ഷ നല്‍കിയാല്‍ 12 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്നാണ് സര്‍കലാശാലയുടെ വാദം. എന്നാല്‍, മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും അത്തരം ഉത്തരവുകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസ് പരിഗണിച്ച വിവിധ ഘട്ടങ്ങളില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ശക്തമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയിരുന്നത്. വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിട്ട് 84 ദിവസം പിന്നിട്ടപ്പോഴാണ് വിധി എത്തിയത്. നിരാഹാര സമരം 22 ദിവസം പിന്നിടുന്ന വേളയിലാണ് അനുകൂല വിധി എത്തിയത്.

Content Highlights: The Kerala High Court ordered the revocation of suspension for 16 Kalady university students, allowing them to continue studies and take special exams. The ruling by Justice PV Kunhikrishnan prompted students to end their 117-day protest and hold campus celebrations. Protestors called it a setback for VC Cysa Thomas and Minister Roji M John.





 

Leave a Reply